ദളിത് ബന്ധു എൻ. കെ. ജോസിന്റെ കൃതികൾ ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കണം: പ്രൊഫ. കെ. സത്യനാരായണ

ദളിത് ബന്ധു എൻ. കെ. ജോസിന്റെ കൃതികൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നതിനായി അവ ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കണമെന്ന് ഹൈദ്രാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിലെ കള്‍ച്ചറല്‍ സ്റ്റഡീസ് വിഭാഗം പ്രൊഫസര്‍ ഡോ. കെ. സത്യനാരായണ പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഹിസ്റ്ററി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ദളിത് ബന്ധു ആര്‍ക്കൈവ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൂന്നാമത് ദളിത് ബന്ധു സ്മാരക പ്രഭാഷണം കാലടി മുഖ്യ കാമ്പസിലുള്ള സെമിനാര്‍ ഹാളിലെ അക്കാദമിക ബ്ലോക്ക് ഒന്നില്‍ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഗദ്ദറിന്റെ സ്മരണാഗീതങ്ങളിലെ രക്തസാക്ഷി ബിംബം” (The Figure of Martyr in Gaddar’s Memorial Songs) എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. സാമൂഹിക നീതിയിലധിഷ്ഠിതമായ ഒരു ജനാധിപത്യ സമൂഹത്തിന് വേണ്ടിയുള്ള ഗദ്ദറിന്റെയും ദളിത് ബന്ധുവിന്റെയും രചനകളിലെ ആശയങ്ങളിൽ സമാനതകളുണ്ട്. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിലും തെലങ്കാന-നക്സൽ പ്രസ്ഥാനങ്ങളിലും വേരൂന്നിയ ഗദ്ദറിന്റെ രാഷ്ട്രീയ നിലപാടുകൾ പിൽക്കാലത്ത് ജനാധിപത്യ – ഭരണഘടനാ മൂല്യങ്ങളിലേക്ക് മാറി, പ്രൊഫ. സത്യനാരായണ പറഞ്ഞു.

ചരിത്ര വിഭാഗം മേധാവി പ്രൊഫ. സൂസൻ തോമസ് അധ്യക്ഷയായിരുന്നു. ദളിത് ബന്ധു പഠനകേന്ദ്രം സെക്രട്ടറി പി. കെ. കുമാരൻ, ചാൾസ് ഡയസ്, ഡോ. ആനി ട്രീസ എഫ്രേം എന്നിവർ പ്രസംഗിച്ചു.

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

Topics

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...
spot_img

Related Articles

Popular Categories

spot_img