‘ബേപ്പൂരിൽ പി വി അൻവർ ജയിക്കില്ല’; തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു

തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു. പി വി അൻവർ രാഷ്ട്രീയം അച്ചടക്കം പാലിച്ചില്ല. ഇനിയും കൂടുതൽ പേര് രാജിവെക്കും. കേരളത്തിലെ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി പോലും പിവി അൻവർ ശമ്പളം കൊടുത്തു നിർത്തുന്ന ആൾക്കൂട്ടം മാത്രമാണെന്നും തൃണമൂൽ ദേശീയ നേതൃത്വത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകളെ കബളിപ്പിച്ചെന്നും പ്രസീത അഴീക്കോട് ആരോപിച്ചു.

കേരളത്തിൽ ഏതു വിഭാഗമാണ് യഥാർത്ഥ തൃണമൂൽ എന്നതിൽ വ്യക്തത വരുത്താൻ ഇത് വരെ ദേശീയ നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല. പി വി അൻവർ കൊൽക്കത്തയിൽ പോയെങ്കിലും മമതാ ബാനർജിയെ കാണാൻ പോലും സാധിച്ചിട്ടില്ല. ബേപ്പൂരിൽ തൃണമൂൽ ചിഹ്നത്തിൽ അൻവറിന് മത്സരിക്കാൻ കഴിയില്ല. പി വി അൻവറിന്റെ കൂടെ വരുന്നവർ എല്ലാം അദ്ദേഹത്തിന്റെ ശമ്പളക്കാർ ആണ്. മതേതര ബോധം ഉള്ളവർക്ക് പി വി അൻവറിന് ഒപ്പം നിൽക്കാൻ ആകില്ല.

ബേപ്പൂരിൽ പി വി അൻവർ ജയിക്കില്ല. സിജി ഉണ്ണി വിഭാഗമാണോ പിവി അൻവർ വിഭാഗമാണോ യഥാർത്ഥ തൃണമൂൽ എന്നതിൽ ഇപ്പോഴും വ്യക്തത ഇല്ല. അൻവർ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി തൃണമൂൽ സംവിധാനത്തെ ഉപയോഗിക്കുകയായിരുന്നു. അൻവറിനെ മാത്രമാണ് യുഡിഎഫ് അസോസിയേറ്റ് മെമ്പർ ആക്കിയത്. പാർട്ടിയിൽ ചർച്ച ചെയ്യാതെ ആണ് അൻവർ ബേപ്പൂരിൽ മത്സരിക്കാൻ ഇറങ്ങുന്നതെന്നും പ്രസീത ആരോപിച്ചു.

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

Topics

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...
spot_img

Related Articles

Popular Categories

spot_img