കാത്തിരിപ്പ് അവസാനിക്കുന്നു; ‘ധുരന്ധർ 2’ ട്രെയ്‌ലർ എത്തുന്നു

ഒടുവിൽ കാത്തിരിപ്പ് അവസാനിക്കുന്നു. ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ: ദ റിവഞ്ച്’ സിനിമയുടെ ട്രെയ്‌ലർ എത്തുന്നു. നാളെ, മാർച്ച് ആറിന് സിനിമയുടെ ട്രെയ്‌ലർ റിലീസ് ആകുമെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ പുതിയ പോസ്റ്ററുകൾ ഇന്ന് പുറത്തുവിട്ടേക്കുമെന്നും സൂചനയുണ്ട്.

ഹോളി പ്രമാണിച്ച് മാർച്ച് മൂന്നിന് സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ട്രേഡ് അനലിസ്റ്റ് തരുൺ ആദർശ് ഇത്തരം അഭ്യൂഹങ്ങളെ തള്ളി രംഗത്തെത്തി. നിർമാതാക്കളായ ജിയോ സ്റ്റുഡിയോസുമായി സംസാരിച്ചതായും ട്രെയ്‌ലർ പുറത്തുവിടാൻ തയ്യാറാകുമ്പോൾ അവർ ഔദ്യോഗികമായി അറിയിക്കുമെന്നുമാണ് തരുൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതോടെ മാർച്ച് 19ന് തിയേറ്റർ റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ഇനി എന്നാകും എന്നായി ചർച്ച.

ആദിത്യ ധർ തന്നെയാണ് ഈ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. രൺവീർ സിംഗ് നായകനാകുന്ന ചിത്രത്തിൽ ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറാ അർജുൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായി, രണ്ടാം ഭാഗം ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലും റിലീസ് ചെയ്യും.

പാക് അധോലോകത്തിൽ നുഴഞ്ഞു കയറുന്ന ഹംസ അലി മസാരി (ജസ്കിരത് സിംഗ് രാംഗി) എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രൺവീർ സിംഗ് അവതരിപ്പിക്കുന്നത്. വികാസ് നൗലഖ ആണ് സിനിമയുടെ ഛായാഗ്രഹണം. എഡിറ്റർ – ശിവകുമാർ വി. പണിക്കർ, സംഗീതവും പശ്ചാത്തല സംഗീതവും – ശാശ്വത് സച്ച്ദേവ്.

അതേസമയം, ബോക്സ് ഓഫീസിൽ ‘ടോക്‌സിക്’- ‘ധുരന്ധർ 2’ ക്ലാഷ് റിലീസ് കാത്തിരുന്ന ആരാധകർ നിരാശയിലാണ്. മാർച്ച് 19ന് നിശ്ചയിച്ചിരുന്ന യഷ് ചിത്രത്തിന്റെ വേൾഡ് വൈഡ് പ്രീമിയർ, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളും പ്രാദേശിക അസ്ഥിരതയും കണക്കിലെടുത്ത് ജൂൺ നാലിലേക്കാണ് മാറ്റിയതോടെയാണ് ക്ലാഷ് റിലീസ് ഒഴിവായത്. ചിത്രത്തിന്റെ പ്രധാന വിതരണ പങ്കാളികളിലൊന്നായ ഫാർസ് ഫിലിംസിന്റെ നിർദേശപ്രകാരമാണ് ‘ടോക്‌സിക്’ നിർമാതാക്കളുടെ ഈ തീരുമാനം. ചിത്രത്തിന്റെ പ്രധാന വിപണികളിലൊന്നായ ഗൾഫ് മേഖലയിലുടനീളം നിലനിൽക്കുന്ന സംഘർഷങ്ങൾ സിനിമാ പ്രദർശനങ്ങളെ ബാധിച്ചേക്കാമെന്ന വിലയിരുത്തലാണ് റിലീസ് തീയതി പുനഃക്രമീകരിക്കാൻ ഇവരെ പ്രേരിപ്പിച്ചത്.

Hot this week

‘നിങ്ങള്‍ക്ക് അതാണ് ആഗ്രഹമെങ്കില്‍ ആ സ്ഥാനം കൂടി ഞാന്‍ കൊടുക്കാം’; അതൃപ്തി പറയാതെ പറഞ്ഞ് കെ സി

വി ഡി സതീശനെ അഭിനന്ദിച്ചെങ്കിലും, അതൃപ്തി പറയാതെ പറഞ്ഞ് എഐസിസി ജനറല്‍...

പടനയിച്ചവന്‍ നാടിനെ നയിക്കും! വിസ്മയമായി വിഡി, കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്, വഴങ്ങി കെസി

പതിനൊന്നാം ദിവസം തീരുമാനമായി. പട നയിച്ചവന്‍ തന്നെ നാടിനെ നയിക്കും. കേരളത്തിന്റെ...

ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം; ഡോണൾഡ് ട്രംപ്- ഷി ജിൻപിങ് ചർച്ച ഇന്ന് ബീജിങ്ങിൽ

ലോകം ഉറ്റുനോക്കുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് ഇനി മണികൂറൂകൾ മാത്രം. അമേരിക്കൻ പ്രസിഡന്റ്...

കയറ്റിവിടില്ല പഞ്ചസാര; സെപ്റ്റംബര്‍ 30 വരെ കയറ്റുമതി നിരോധിച്ച് കേന്ദ്രം; നടപടി പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി

രാജ്യത്തെ പഞ്ചസാര കയറ്റുമതിക്ക് നിരോധനം. സെപ്റ്റംബര്‍ 30 വരെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ...

Topics

‘മന്ത്രിയില്ലാത്തത് വിദ്യാഭ്യാസ വകുപ്പിനെ വല്ലാതെ ബാധിക്കുന്നു, ഈ രംഗത്തെയാകെ അനാഥമാക്കരുത്’; അടിയന്തര ഇടപെടല്‍ വേണമെന്ന് വി ശിവന്‍കുട്ടി

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാത്തതിനാല്‍ പൊതു വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധിയെന്ന് മുന്‍ വിദ്യാഭ്യാസ...

ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്; നാല് മണിക്ക് നേതാക്കളെത്തും; പ്രഖ്യാപനം അതിനുശേഷം?

ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്. വൈകീട്ട് നാല്...

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...
spot_img

Related Articles

Popular Categories

spot_img