കെഎസ്ആര്‍ടിസി പോലൊരു സ്ഥാപനത്തെ ജീവിപ്പിച്ചെടുക്കാന്‍ കഴിഞ്ഞ ഒരു സര്‍ക്കാരാണിത്; മൂന്നാം ഭരണമുണ്ടാകുമെന്ന് പറയാനുള്ള കാരണമിതാണ്’; ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസിയെ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയതിനെ കുറിച്ച് മനസ് തുറന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി പോലൊരു സ്ഥാപനത്തെ പോലും ജീവിപ്പിച്ചെടുക്കാന്‍ കഴിഞ്ഞ ഒരു സര്‍ക്കാരാണിതെന്നും ആ സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസിയിലേക്ക് താന്‍ വരുന്ന സമയത്ത് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം സ്വര്‍ണം പണയം വച്ചാല്‍ പോലും അഞ്ചു പൈസ കിട്ടാത്ത ഒരു സാഹചര്യം ഉണ്ടായിരുന്നുവെന്ന് ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. റിസര്‍വ് ബാങ്കിന്റെ ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ട സ്ഥാപനമായിരുന്നു. അതിന്റെ കണക്കുകളെല്ലാം ശരിയാക്കി അതിന്റെ കടങ്ങള്‍ മുഖ്യമന്ത്രിയോട് ഒരു പ്രൊപ്പോസല്‍ വെച്ചു. അദ്ദേഹം ധനകാര്യ മന്ത്രി നിര്‍ദ്ദേശം കൊടുത്ത് ഒരു പത്ത് മുന്നൂറ് കോടി രൂപയോളം നമുക്ക് മറിക്കാന്‍ പറ്റി. ഏതാണ്ട് അറുനൂറിലധികം കോടി രൂപ എഴുതിത്തള്ളി. ഒരുമിച്ച് ശമ്പളം കൊടുക്കാനും ഇതിനെ മെച്ചപ്പെടുത്താനും നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് ഒരു പ്രൊപ്പോസല്‍ തരാന്‍ മുഖ്യമന്ത്രി എന്നോട് പറഞ്ഞിരുന്നു. ഞാനത് കൃത്യമായി ഉണ്ടാക്കി അദ്ദേഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചു. അദ്ദേഹത്തിനത് വിശ്വാസത്തില്‍ എടുത്തുകൊണ്ട് ഇതെല്ലാം അദ്ദേഹം ചെയ്തു തന്നു – അദ്ദേഹം പറഞ്ഞു.കെഎസ്ആര്‍ടിസിക്ക് കടം തരാത്ത അവസ്ഥയുണ്ടായിരുന്നുവെന്നും അതില്‍ നിന്ന് മാറ്റം കൊണ്ടുവന്നതാണ് നേട്ടമായതെന്നും അദ്ദേഹം പറഞ്ഞു. ക്രെഡിറ്റ് റേറ്റിംഗ് മാറി. അന്തസായി കടം കൊടുക്കാന്‍ ബാങ്കുകള്‍ക്ക് പറ്റുന്ന ഒരു സ്ഥാപനം എന്ന നിലയിലേക്ക് അതിനെ കൊണ്ടുവന്നു – അദ്ദേഹം വ്യക്തമാക്കി.അഴിമതിയില്ല, കെടുകാര്യസ്ഥതയില്ല. കെഎസ്ആര്‍ടിസി പോലൊരു സ്ഥാപനത്തെ പോലും ജീവിപ്പിച്ചെടുക്കാന്‍ കഴിഞ്ഞ ഒരു സര്‍ക്കാരാണിത്. ജനങ്ങളുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ഒരു സ്ഥാപനമാണ് കെഎസ്ആര്‍ടിസി. നമ്മള്‍ മുമ്പേ പറഞ്ഞല്ലോ. ഭരണം എങ്ങനെ എന്ന് കാണമണമെങ്കില്‍ നേരെ നോക്കിയാല്‍ കെഎസ്ആര്‍ടിസിയാണ്. പിന്നെ ആശുപത്രികളാണ്. ഈ രണ്ട് രംഗത്തും ഈ സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവച്ചു – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

Topics

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...
spot_img

Related Articles

Popular Categories

spot_img