തൃഷയെ വീടിന് പുറത്തുവിടരുതെന്ന് പാർഥിപൻ; മറുപടിയുമായി നടി

തമിഴ് നടനും സംവിധായകനുമായ പാർഥിപന്റെ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി നടി തൃഷ കൃഷ്ണൻ. ഒരു അവാർഡ് വിതരണ ചടങ്ങിലാണ് നടിയെ അധിക്ഷേപിച്ച് സംവിധായകൻ സംസാരിച്ചത്. മണിരത്നം ചിത്രം ‘പൊന്നിയൻ സെൽവനി’ൽ നടി അവതരിപ്പിച്ച കുന്ദവെ എന്ന കഥാപാത്രത്തിന്റെ പേര് പറഞ്ഞുകൊണ്ടായിരുന്നു വിവാദ പരാമർശം. അറിവില്ലാതെ പറയുന്ന അസഭ്യങ്ങൾ , അവ ആരെയാണോ ലക്ഷ്യം വയ്ക്കുന്നത് ആ വ്യക്തിയെക്കാളും അത് പറയുന്നയാളെക്കുറിച്ചാണ് കൂടുതൽ വെളിവാക്കുന്നതെന്നാണ് ഈ വിഷയത്തിൽ തൃഷ പ്രതികരിച്ചിരിക്കുന്നത്.

“അടുത്തിടെ നടന്ന ഒരു ചടങ്ങിൽ, ഒരാളുടെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് വഴിയാണ് അവസാന നിമിഷം എന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയതെന്ന് സംഘാടകർ എന്നെ അറിയിക്കുകയുണ്ടായി.

ഒരു മൈക്രോഫോൺ കയ്യിലുണ്ടെന്ന് കരുതി ഒരു പരാമർശം ബുദ്ധിപരമോ തമാശയോ ആയി മാറുന്നില്ല. അത് വിഡ്ഢിത്തത്തെ കൂടുതൽ ഉച്ചത്തിൽ കേൾപ്പിക്കാൻ മാത്രമേ സഹായിക്കൂ. അറിവില്ലാതെ പറയുന്ന അസഭ്യങ്ങൾ , അവ ആരെയാണോ ലക്ഷ്യം വയ്ക്കുന്നത് ആ വ്യക്തിയെക്കാളും അത് പറയുന്നയാളെക്കുറിച്ചാണ് കൂടുതൽ വ്യക്തമാക്കുന്നത്,” നടി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

തൃഷയുടെ ചിത്രം വേദിയിൽ കാണിച്ചശേഷം, കുന്ദവയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദിച്ചപ്പോഴായിരുന്നു പാർഥിപന്റെ വിവാദ പരാമർശം. “ഈ കുന്ദവയെ കുറച്ച് ദിവസത്തേക്ക് വീട്ടിലിരുത്തണം. വെളിയിൽ വിടരുത്. അതാണ് നല്ലത്,” എന്നായിരുന്നു പാർഥിപന്റെ വാക്കുകൾ. ഇരുവരും ഒരുമിച്ചെത്തിയ ‘പൊന്നിയൻ സെൽവൻ’ എന്ന ചിത്രത്തിൽ തൃഷ അവതരിപ്പിച്ച കഥാപാത്രമാണ് കുന്ദവെ. ചിന്ന പഴുവേട്ടരയർ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ നടൻ അവതരിപ്പിച്ചത്.

തമിഴ് സൂപ്പർ താരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യും തൃഷയും ഒരു വിവാഹ ചടങ്ങിൽ ഒന്നിച്ചെത്തിയത് വലിയ ചർച്ചയായിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെയാണ് ഇരുവരും പൊതുവേദിയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. വിജയ്‌ക്ക് ഒരു നടിയുമായി വിവാഹേതിര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ തൃഷ വലിയ തോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു.

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

Topics

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...
spot_img

Related Articles

Popular Categories

spot_img