സംസ്കൃത സര്‍വ്വകലാശാലയെ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തണം:ഡോ. ആര്‍. ബിന്ദു


ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ സവിശേഷമായ സാമൂഹ്യദൗത്യം തിരിച്ചറിഞ്ഞുകൊണ്ട് സര്‍വ്വകലാശാലയെ ലോകോത്തര നിലവാരത്തിലേയ്ക്കു് ഉയര്‍ത്തുവാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല കേരള സര്‍ക്കാരിന്റെ പ്ളാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച അമിനിറ്റി സെന്റര്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ സി. എസ്. ആര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആംഫി തീയറ്റര്‍, സര്‍വ്വകലാശാലയിലെ ആര്‍ട്ട് ഗാലറി ആന്‍ഡ് എക്സിബിഷന്‍ സെന്റര്‍, പുതുതായി തുടങ്ങുന്ന ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം, “രൂപകല്പന” ആശയാവതരണ പ്രോഗ്രാം എന്നിവയുടെ ഉദ്ഘാടനം കാലടി മുഖ്യ കാമ്പസിലെ യൂട്ടിലിറ്റി സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഡോ. ആര്‍. ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സാമൂഹ്യനീതി സങ്കല്പനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. ഗവേഷണ മേഖലയെ ശാക്തീകരിച്ച് ഗുണമേന്മ വര്‍ദ്ധിപ്പിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആവിഷ്ക്കരിച്ച നിരവധിയായ പദ്ധതികളിലൂടെ കാലത്തിനനുസൃതമായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നവവൈജ്ഞാനിക നിര്‍മ്മിതി നടത്തുവാന്‍ സര്‍ക്കാരിന് കഴിഞ്ഞു, മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് അധ്യക്ഷയായിരുന്നു. അമിനിറ്റി സെന്ററിന്റെയും, ആംഫി തീയറ്ററിന്റെയും നിര്‍മ്മാണ ചുമതല നിര്‍വ്വഹിച്ച കോസ്റ്റ്ഫോര്‍ഡിന്റെ സീനിയര്‍ പ്രൊജക്ട് ഡയറക്ടര്‍ ടി. കെ. സ്കന്ദകുമാര്‍, ആംഫി തീയറ്ററിന്റെ നിര്‍മ്മാണത്തിന് ധനസഹായം നല്‍കിയ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സജി കെ. ജോര്‍ജ് എന്നിവര്‍ക്ക് മന്ത്രി ഡോ. ആര്‍. ബിന്ദു ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് സര്‍വ്വകലാശാലയുടെ സ്നേഹോപഹാരം മന്ത്രി ആര്‍. ബിന്ദുവിന് നല്‍കി.

സിന്‍ഡിക്കേറ്റ് അംഗവും വര്‍ക്ക്സ് ആന്‍ഡ് പര്‍ച്ചേസ് സ്ഥിരം സമിതി കണ്‍വീനറുമായ ഡോ. ബി. അശോക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിന്‍ഡിക്കേറ്റ് അംഗവും സംഘാടക സമിതി ചെയര്‍പേഴ്സണുമായ അഡ്വ. കെ. എസ്. അരുണ്‍കുമാര്‍, സിന്‍ഡിക്കേറ്റ് അംഗവും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ആര്‍. അജയന്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എം. സത്യന്‍, ഡോ. മാത്യൂസ് ടി. തെള്ളി, ഡോ. വി. ലിസി മാത്യു, ഡോ. ടി. മിനി, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വി. സ്റ്റീഫന്‍, ക്യാമ്പസ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ ശ്യാംജിത് കെ., കോസ്റ്റ്ഫോര്‍ഡ് സീനിയര്‍ പ്രൊജക്ട് ഡയറക്ടര്‍ ടി. കെ. സ്കന്ദകുമാര്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സജി കെ. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. സര്‍വ്വകലാശാലയിലെ നൃത്തവിഭാഗം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്താര്‍ച്ചന നടന്നു.

Hot this week

‘ജന നായക’ന് അപ്രതീക്ഷിത തിരിച്ചടി; റിവൈസിങ് കമ്മിറ്റി സ്ക്രീനിങ് റദ്ദാക്കി

സെൻസർ സർട്ടിഫിക്കേഷൻ പ്രശ്നങ്ങൾ കാരണം റിലീസ് പ്രതിസന്ധിയിലായ വിജയ്‌ ചിത്രം 'ജന...

ടി20 ലോകകപ്പ് കിരീടനേട്ടത്തിൻ്റെ ക്രെഡിറ്റ് ഇതിഹാസങ്ങൾക്ക് സമർപ്പിച്ച് കോച്ച് ഗംഭീർ; ക്യാപ്റ്റൻ സൂര്യക്കും പ്രത്യേക അഭിനന്ദനം

 ടി20 ലോകകപ്പിലെ ചരിത്രനേട്ടത്തിന് പിന്നാലെ കിരീടനേട്ടം മുൻ താരങ്ങളായ രാഹുൽ ദ്രാവിഡിനും...

പ്രമുഖ ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു

പ്രമുഖ ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. പട്ടം എസ്‌യുടി ആശുപത്രിയിൽ...

‘ടിക്കി ടാക്ക’യിൽ സർപ്രൈസ് ക്യാമിയോ ഉണ്ടോ? അപ്ഡേറ്റുമായി ആസിഫ് അലി

 സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രോഹിത് വി.എസ് ഒരുക്കുന്ന ആക്ഷൻ...

Topics

‘ജന നായക’ന് അപ്രതീക്ഷിത തിരിച്ചടി; റിവൈസിങ് കമ്മിറ്റി സ്ക്രീനിങ് റദ്ദാക്കി

സെൻസർ സർട്ടിഫിക്കേഷൻ പ്രശ്നങ്ങൾ കാരണം റിലീസ് പ്രതിസന്ധിയിലായ വിജയ്‌ ചിത്രം 'ജന...

ടി20 ലോകകപ്പ് കിരീടനേട്ടത്തിൻ്റെ ക്രെഡിറ്റ് ഇതിഹാസങ്ങൾക്ക് സമർപ്പിച്ച് കോച്ച് ഗംഭീർ; ക്യാപ്റ്റൻ സൂര്യക്കും പ്രത്യേക അഭിനന്ദനം

 ടി20 ലോകകപ്പിലെ ചരിത്രനേട്ടത്തിന് പിന്നാലെ കിരീടനേട്ടം മുൻ താരങ്ങളായ രാഹുൽ ദ്രാവിഡിനും...

പ്രമുഖ ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു

പ്രമുഖ ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. പട്ടം എസ്‌യുടി ആശുപത്രിയിൽ...

‘ടിക്കി ടാക്ക’യിൽ സർപ്രൈസ് ക്യാമിയോ ഉണ്ടോ? അപ്ഡേറ്റുമായി ആസിഫ് അലി

 സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രോഹിത് വി.എസ് ഒരുക്കുന്ന ആക്ഷൻ...

ഗൾഫിൽ പടങ്ങളിറങ്ങുമോ? മലയാള സിനിമാ റിലീസുകൾ പ്രതിസന്ധിയിൽ

മാർച്ച് പകുതി മുതൽ മെയ് വരെ മലയാളി സിനിമാപ്രേമികൾക്ക് ചാകരക്കാലമാണ്. 'പ്രതിഛായ',...

പിന്നെങ്ങനെ മുടി വളരും? ഇങ്ങനെ കുളിച്ചിട്ടും ഷാംപൂ ഉയോഗിച്ചിട്ടും കാര്യമില്ല!

മുടിയുടെ കാര്യത്തിൽ പരാതിക്കാരാണ് കൂടുതലും. പ്രത്യേകിച്ചും പ്രായം 30 കടന്നാൽ പിന്നെ...

ഡാലസിൽ മലയാളം ലൈബ്രറി വിപുലീകരിച്ചു ; പതിനായിരത്തിലധികം പുസ്തകങ്ങളുമായി വായനയുടെ വസന്തം

പ്രവാസലോകത്തെ അക്ഷരസ്നേഹികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാലസ്  മലയാളം ലൈബ്രറി വായനക്കാർക്കായി...
spot_img

Related Articles

Popular Categories

spot_img