ഇറാനില്‍ ആക്രമണം ശക്തമാക്കുകയാണെന്ന് ഇസ്രയേല്‍; പിന്നാലെ മൊജ്തബയുടെ ചിത്രങ്ങളുമേന്തി ഇന്‍ക്വിലാബ് സ്‌ക്വയറില്‍ ഒത്തുകൂടി ജനം

 ഇറാനില്‍ ആക്രമണം ശക്തമാക്കുകയാണെന്ന് അറിയിച്ച് ഇസ്രയേല്‍ സൈന്യം. സെന്‍ട്രല്‍ ഇസ്രയേലില്‍ ഇറാന്‍ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ടെഹ്‌റാനിലും ഇസ്ഫഹാനിലും ദക്ഷിണ ഇറാനിലും ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചത്.

യുഎസ് ഉപരോധമേര്‍പ്പെടുത്തിയ അല്‍ ഖ്വാര്‍ദ് ഹസ്സന്‍ സംഘടനയ്‌ക്കെതിരെയും നീങ്ങിയതായി സൈന്യം അറിയിച്ചിട്ടുണ്ട്. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് അല്‍ ഖ്വാര്‍ദ് ഹസ്സന്‍ ആണെന്ന് ആരോപിച്ചാണ് ആക്രമിക്കാനുള്ള നീക്കം.

ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍ പറഞ്ഞതിന് പിന്നാലെ പുതിയ പരമോന്നത നേതാവായ മൊജ്തബയുടെ ചിത്രങ്ങളുമേന്തി നിരവധി പേരാണ് ടെഹ്‌റാനിലെ ഇന്‍ക്വലാബ് സ്‌ക്വയറില്‍ ഒത്തുകൂടിയത്.

ആയത്തുള്ള അലി ഖമനേയിയുടെ മകനാണ് മൊജ്തബ ഖമനേയി. 88 അംഗ പണ്ഡിത സഭയാണ് മുജ്തബ ഖമനേയിയെ പരമോന്നത നേതാവായി നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

ഇറാനില്‍ അന്തസ്സിന്റെയും ശക്തിയുടെയും പുതിയ യുഗമെന്ന് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. അതേസമയം പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന ട്രംപ് എന്താണ് നടക്കുകയെന്ന് കാത്തിരുന്ന് കാണാമെന്നാണ് പറഞ്ഞത്.

Hot this week

സൗദി അറേബ്യയിലും കുവൈറ്റിലും ഡ്രോണ്‍ ആക്രമണം; അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ

സൗദി അറേബ്യയിലും കുവൈറ്റിലും പുലർച്ചെ ഇറാൻ ഡ്രോണ്‍ ആക്രമണം. എണ്ണ സമ്പന്നമായ...

ആ നാവൊന്ന് നീട്ടിയേ; ഡോക്ടർമാർ പറയുന്നത് വെറുതെയല്ല!

സാധാരണയായി ഡോക്ടറെ കാണാൻ ചെന്നാൽ അവർ ആദ്യം പറയുന്ന കാര്യങ്ങളിലൊന്നാണ് നാവു...

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക...

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ്...

Topics

“നല്ല ഭരണനിർവഹണത്തിൻ്റെ ഭാഗം”; ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജി തള്ളി ഹൈക്കോടതി

ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജി തള്ളി ഹൈക്കോടതി. ഡാറ്റ കൈമാറ്റം ചെയ്തതിന്...

ദീർഘ സമയം ഇരുന്ന് ജോലി ചെയ്യുന്നത് രക്തക്കുഴലുകളെയും ഹൃദയത്തെയും തകരാറിലാക്കുന്നതെങ്ങനെ?

ദീർഘ നേരം ഇരുന്ന് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളാണ് നമുക്ക് ചുറ്റും...

കളക്ടര്‍ ശിഖാ സുരേന്ദ്രന് ഊഷ്മളമായ വരവേല്‍പ്

തൃശൂര്‍-ജില്ലാ കലക്ടറായി പുതുതായി ചുമതലയേറ്റ ശിഖാ സുരേന്ദ്രനെ മണപ്പുറം ഫൗണ്ടേന്‍ ചെയര്‍മാന്‍...
spot_img

Related Articles

Popular Categories

spot_img