മണപ്പുറം ഗ്രൂപ്പിന്റെ ഓപറേഷന്‍സ് ആന്റ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് വിഭാഗം മേധാവിയായി ശ്രീകാന്ത് പി വിയെ നിയമിച്ചു. പ്രസിഡന്റിന്റെ തസ്തികയില്‍ നിയമിക്കപ്പെട്ട ശ്രീകാന്ത് ഗ്രൂപ്പിന്റെ പ്രവര്‍ത്തന കാര്യക്ഷമതയും ഇടപാടുകാരുമായുള്ള ബന്ധവും കൂടുതല്‍ ഫല പ്രദമാക്കും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മെച്ചപ്പെടുത്താനും അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തും.
കമ്പനി നടത്തിപ്പിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യുന്നതിലും 22 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുണ്ട് ശ്രീകാന്തിന്. ഇടപാടുകര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന വിധത്തില്‍ സാങ്കേതിക വിദ്യ രൂപപ്പെടുത്തുന്നതില്‍ വിദഗ്ധനാണ്. മണപ്പുറം ഫിനാന്‍സില്‍ ചേരുന്നതിനു മുമ്പ് ബജാജ് ഫിനാന്‍സ് ലിമിറ്റഡില്‍ ഉന്നത പദവികള്‍ വഹിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോംസ് ആയിരുന്നു. നേതൃ നിര കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമാണ് മണപ്പുറം ഗ്രൂപ്പിന്റെ ശ്രമം.
കമ്പനി നടത്തിപ്പിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ധനകാര്യ സേവന മേഖലയിലും ദീര്‍ഘമായ പരിചയ സമ്പത്തുള്ള ശ്രീജിത്തിന്റെ സേവനം ഗ്രൂപ്പിന് മുതല്‍ക്കൂട്ടാകുമെന്ന് നേതൃ നിരയിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ട് മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ പറഞ്ഞു.



