കപ്പലുകള്‍ക്ക് ഹോര്‍മുസ് കടക്കാന്‍ സുരക്ഷയൊരുക്കുന്ന സഖ്യമുണ്ടാക്കാന്‍ മറ്റ് രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തി ട്രംപ്; പ്രഖ്യാപനം ഉടനുണ്ടായേക്കും

ഇറാന്‍ അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നതായി ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എയര്‍ഫോഴ്സ് വണ്ണില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. എന്നാല്‍ ഇറാന്‍ താന്‍ നിര്‍ദേശിച്ച നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറല്ല. ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സഖ്യരാജ്യങ്ങളോട് സംസാരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആക്രമണ ഭീഷണി ഹോര്‍മുസ് കടലിടുക്കില്‍ തുടരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് വീണ്ടും അവകാശവാദങ്ങളുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. 

ഹോര്‍മുസ് കടലിടുക്ക് അടച്ചിടാനും കടലിടുക്ക് വഴി കടക്കുന്ന കപ്പലുകളെ ആക്രമിക്കാനും ഇറാന്‍ ശ്രമിക്കുന്നതിനിടെ ലോകത്തില്‍ പലയിടത്തും ഇന്ധന പ്രതിസന്ധി രൂക്ഷമാകുകയാണ്. ഈ സാഹചര്യത്തില്‍ ചില സുപ്രധാന നീക്കങ്ങള്‍ക്ക് ട്രംപ് തയ്യാറെടുക്കുന്നുവെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട്. ഹോര്‍മുസ് വഴി ചരക്കുനീക്കം നടത്തുന്ന കപ്പലുകള്‍ക്ക് കടലിടുക്ക് കടക്കാന്‍ പൂര്‍ണസുരക്ഷയും എസ്‌കോട്ടുമുള്‍പ്പെടെ ഒരുക്കാനുള്ള സഖ്യം പ്രഖ്യാപിക്കാന്‍ ട്രംപ് തയ്യാറെടുക്കുന്നുവെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ വിവിധ രാജ്യങ്ങളെ സഹകരിപ്പിക്കാനുമാണ് ട്രംപിന്റെ നീക്കം. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ട്രംപ് നടത്തിയേക്കുമെന്നാണ് സൂചന.

ഇറാന്റെ ഡ്രോണ്‍ നിര്‍മാണ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തുന്നതെന്നും ട്രംപ് ഇന്ന് വിശദീകരിച്ചു. ഇറാന്റെ കൈവശം ഇനി അവശേഷിക്കുന്നത് വളരെ കുറച്ച് ആയുധങ്ങള്‍ മാത്രമാണെന്നാണ് ട്രംപിന്റെ അവകാശവാദം. ഇറാന്റെ ആയുധ നിര്‍മാണ ശേഷി കുറച്ചുവെന്നും അമേരിക്ക അവകാശപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്ക് ചില കാര്യങ്ങളില്‍ പൂര്‍ണബോധ്യം വരുന്നതുവരെ യുദ്ധം നിര്‍ത്തില്ലെന്നും പരമാവധി പ്രതിരോധിക്കുമെന്നുമാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

Hot this week

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...

പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ മാറ്റവും വൈദ്യുതി വാഹനങ്ങൾ കൂടിയതും; കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ലെന്ന് ആവർത്തിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഓവർലോഡ്...

ഉഷ്ണതരംഗം കൂടുതൽ അപകടകരമാകുന്നതാർക്കൊക്കെ? എങ്ങനെ സുരക്ഷിതരാവാം?

കടുത്ത വേനൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പിടിമുറുക്കി കഴിഞ്ഞു. കേരളത്തിലടക്കം അങ്ങോളമിങ്ങോളം...

Topics

സുരഭി ലക്ഷ്മി – ജയരാജ് ചിത്രം ‘അവൾ’ ഒടിടിയിലേക്ക്

 ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം...

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ വിലക്കി ചൈന

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ തടഞ്ഞ് ചൈന. കഴിഞ്ഞ...
spot_img

Related Articles

Popular Categories

spot_img