അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ; ബുഷെഹർ ആണവ നിലയത്തിനുനേരെ ആക്രമണം

ഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. ഇന്നലെ പുലർച്ചെ ടെഹ്‌റാനിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടത്. ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ് ഇന്നലെ പ്രസ്താവിച്ചിരുന്നു. അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്‌സിന്റെ കമാൻഡർ ഗുലാം റിസ സുലൈമാനിയും ഇന്നലത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

അലി ലാരിജാനിയുടെ പിൻഗാമിയായി മൊഹ്‌സെൻ റെസായിയെ നിയമിക്കുമെന്ന് റിപ്പോർട്ടുകൾ. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ മുതിർന്ന സൈനിക ഉപദേശകനാണ് റെസായി. ഇറാനിലെ ബുഷെഹർ ആണവനിലയത്തിനുനേരെ ആക്രമണം. ആണവനിലയത്തിന് കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ആണവനിലയത്തിന് സമീപം മിസൈൽ പതിച്ചതായാണ് റിപ്പോർട്ടുകൾ.

അതിനിടെ ഇസ്രയേലിനെതിരെ പരസ്യനിലപാടുമായി നാറ്റോ സഖ്യകക്ഷിയായ തുർക്കി രംഗത്തെത്തി. മേഖലയെ ഇസ്രയേൽ നാശത്തിലേക്ക് നയിക്കുന്നെന്ന് തുർക്കി പ്രസിഡന്റ് രജബ് ത്വയിബ് എർദോഗൻ കുറ്റപ്പെടുത്തി. ഇറാനിലെ യുദ്ധം അർത്ഥശൂന്യവും നിയമവിരുദ്ധവും തെറ്റായതുമാണെന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന യുദ്ധത്തെ തുർക്കി ശക്തമായി അപലപിക്കുന്നുവെന്നും ഗസ വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിച്ചെന്നും ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണം സ്ഥിതിഗതികൾ വഷളാക്കിയെന്നും എർദോഗൻ പറഞ്ഞു.

ഇറാൻ യുദ്ധത്തിനിടയാക്കിയത് ഇസ്രയേലിന്റെ പ്രകോപനപരമായ നിലപാടുകളും പദ്ധതികളാണെന്ന് എർദോഗൻ കുറ്റപ്പെടുത്തി. ഇതാദ്യമായാണ് നാറ്റോ സഖ്യകക്ഷിയായ തുർക്കി ഇസ്രയേലിനെതിരെ പരസ്യമായ നിലപാട് സ്വീകരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കണമെന്ന എർദോഗൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

സഖ്യകക്ഷികളുടെ പിന്തുണ ലഭിക്കാത്തതിൽ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് പ്രവാസികളുടെ പേര് യുഎഇ പുറത്തുവിട്ടു. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ലയാണ് അനുശോചനം അറിയിച്ചു. യുഎഇ യിൽ പെരുന്നാൾ നമസ്കാരത്തിന് ഈദ് ഗാഹുകൾ വേണ്ടെന്ന് മതകാര്യമന്ത്രാലയം. ഇറാൻ ആക്രമണങ്ങൾ കണക്കിലെടുത്താണ് നമസ്കാരം പള്ളികളിൽ മാത്രമാക്കാനുള്ള ഉത്തരവ്.

Hot this week

പുതിയ ഉടമയെ ഉടന്‍ അറിയാം; ആര്‍സിബി വാങ്ങാന്‍ മുന്നിലുള്ളത് രണ്ട് വമ്പന്‍ ഗ്രൂപ്പുകള്‍

ഐപിഎല്‍ ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) വിന്റെ വില്‍പനാ നടപടിക്രമങ്ങള്‍...

നേതാക്കളുടെ മരണത്തിലും കുലുങ്ങാതെ ഇറാൻ; എന്താണ് ഇറാൻ്റെ ‘മൊസൈക്ക് പ്രതിരോധം’ ?

സുരക്ഷാ മേധാവി അലി ലാരിജാനി ഉൾപ്പെടെയുള്ള ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരുടെ കൊലപാതകം...

റെസ്റ്റോറന്റ് സംരംഭകൻ സിംസൺ കളത്തറ ന്യു യോർക്കിൽ  അന്തരിച്ചു

അമേരിക്കൻ മലയാളി സമൂഹത്തിലെ ശ്രദ്ധേയനായ ആദ്യകാല  സംരംഭകനും വെസ്റ്റ് ചെസ്റ്ററിലെ പ്രശസ്തമായ...

ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും ജെ.ബി. പ്രിറ്റ്‌സ്കർ; പോരാട്ടം ഡാരൻ ബെയ്‌ലിയുമായി

റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ ബെയ്‌ലിയാണ് നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രിറ്റ്‌സ്കറുടെ...

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു

ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC)...

Topics

ചരിത്ര വിജയത്തിലേക്ക് ജൂലിയാന സ്ട്രാറ്റൻ; ഇല്ലിനോയിസ് സെനറ്റ് പ്രൈമറിയിൽ ഉജ്ജ്വല വിജയം

ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ...

കേരള അസോസിയേഷൻ ഓഫ് ഡാളസ്‌  നിയമബോധവൽക്കരണ സെമിനാർ മാർച്ച് 22 

ഡാളസിലെ പ്രവാസി മലയാളി സമൂഹത്തിനായി കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ...

36-ാമത് ജിമ്മി ജോർജ് നാഷണൽ വോളിബോൾ ടൂർണമെന്റ് ഡാലസിൽ; ഡാലസ് സ്ട്രൈക്കേഴ്‌സ് ആതിഥേയത്വം വഹിക്കും – കിക്കോഫ് ആവേശകരമായി

ഡാലസ് സ്ട്രൈക്കേഴ്സ് വോളിബോൾ ക്ലബ്ബിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന 36-ാമത് ജിമ്മി ജോർജ്...
spot_img

Related Articles

Popular Categories

spot_img