“ഗൾഫ് മേഖലയിൽ ഉടനീളമുള്ള ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കും”; ഭീഷണി ഉയർത്തി ഇറാൻ

രാജ്യത്തെ ഏറ്റവും വലിയ പ്രകൃതി വാതക ഉൽപ്പാദക സംവിധാനങ്ങൾക്ക് നേരെയുള്ള ഇസ്രയേൽ മിസൈൽ ആക്രമണത്തിന് പ്രതികാരമായി ഗൾഫ് മേഖലയിൽ ഉടനീളമുള്ള ഊർജ്ജ അടിസ്ഥാന സംവിധാനങ്ങൾ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി ഇറാൻ. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരമായ ഇറാനിലെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം മിസൈൽ ആക്രമണം നടത്തിയിരുന്നു.

യുദ്ധം ആരംഭിച്ച ശേഷം ഫോസിൽ ഇന്ധന ഉൽപാദന കേന്ദ്രത്തിന് നേരെയുള്ള ആദ്യത്തെ ആക്രമണമാണിത്. സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ നിരവധി ഊർജ്ജ സൗകര്യങ്ങൾക്ക് നേരെ വരും മണിക്കൂറുകളിൽ പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് സൈന്യമാണ് ഭീഷണി മുഴക്കിയത്.

സൗദി അറേബ്യയിലെ സമ്രെഫ് റിഫൈനറി, ജുബൈൽ പെട്രോകെമിക്കൽ കോംപ്ലക്സ്, യുഎഇയിലെ അൽ ഹോസ്ൻ ഗ്യാസ് ഫീൽഡ്, ഖത്തറിലെ മിസൈദ് പെട്രോകെമിക്കൽ കോംപ്ലക്സ്, ഹോൾഡിംഗ് കമ്പനി, റാസ് ലഫാൻ റിഫൈനറി എന്നിവ ഇറാൻ സൈന്യം ലക്ഷ്യം വയ്ക്കുന്നതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ഇറാൻ്റെ ഗ്യാസ് ഉൽപ്പാദക സംവിധാനങ്ങൾക്ക് നേരെയുള്ള ആക്രമണം യുഎസ്, ഇസ്രയേൽ സംയുക്ത സൈനിക നടപടി മേഖലയിലെ യുദ്ധനീക്കങ്ങൾ കടുപ്പിക്കുന്നതിൻ്റെ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. ഇറാൻ്റെ എണ്ണ, വാതക മേഖലയെ ഇരു രാജ്യങ്ങളും ഇതുവരെ വലിയതോതിൽ ഒഴിവാക്കിയിരുന്നു. ആ നീക്കം ആഗോള എണ്ണവിലയിലെ കുതിച്ചുചാട്ടം ഒരു പരിധിവരെ തടയാൻ സഹായിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരുന്നതിനിടയിൽ, ഗൾഫിലെ എണ്ണ, വാതക അടിസ്ഥാന സൗകര്യങ്ങൾക്ക് മേൽ ഭീഷണി വർധിച്ചു വരുന്നതിനാൽ, ബുധനാഴ്ച ഉച്ചകഴിഞ്ഞ് എണ്ണവില ബാരലിന് 110 ഡോളറായി ഉയർന്നു.

Hot this week

ആറന്മുളയിൽ കുമ്മനം, നാട്ടികയിൽ സി.സി. മുകുന്ദൻ, കുണ്ടറയിൽ റോബിൻ… ബിജെപി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

ബിജെപി രണ്ടാം ഘട്ട പട്ടിക പുറത്ത്. കുമ്മനം രാജശേഖരൻ ആറന്മുളയിൽ സ്ഥാനാർഥിയാകും....

“തുല്യനീതിക്ക് അര്‍ഹതയുണ്ട്”, കെ. സുധാകരന് സീറ്റ് നല്‍കിയതോടെ നേതൃത്വവുമായി ഇടഞ്ഞ് അടൂര്‍ പ്രകാശ്

കെ. സുധാകരന് സീറ്റ് നല്‍കിയതോടെ തനിക്കും സീറ്റ് വേണമെന്ന് അടൂര്‍ പ്രകാശ്....

സീറ്റില്ല; അലോഷ്യസ് സേവ്യർ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചു

നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് ഉറപ്പിച്ചതോടെ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവച്ച്...

വന്ദനദാസ് കൊലപാതകം; പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, അപൂർവ്വമായ കേസല്ലെന്ന് പ്രതിഭാ​ഗം; ശിക്ഷാവിധി ശനിയാഴ്ച

ഡോക്ടർ വന്ദനദാസ് കൊലപാതക കേസിൽ കുറ്റക്കാരൻ എന്ന കണ്ടെത്തിയ പ്രതി സന്ദീപിന്റെ...

അപൂർവ ജനിതക രോഗം: അമൃതയിൽ ചികിത്സയിലായിരുന്ന മാലിദ്വീപ് സ്വദേശിയായ അഞ്ചു വയസ്സുകാരന് അദ്ഭുതകരമായ രോഗമുക്തി

അപൂർവമായ ജനിതക രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന മാലിദ്വീപ് സ്വദേശിയായ അഞ്ചുവയസ്സുകാരൻ അമൃത...

Topics

ആറന്മുളയിൽ കുമ്മനം, നാട്ടികയിൽ സി.സി. മുകുന്ദൻ, കുണ്ടറയിൽ റോബിൻ… ബിജെപി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

ബിജെപി രണ്ടാം ഘട്ട പട്ടിക പുറത്ത്. കുമ്മനം രാജശേഖരൻ ആറന്മുളയിൽ സ്ഥാനാർഥിയാകും....

“തുല്യനീതിക്ക് അര്‍ഹതയുണ്ട്”, കെ. സുധാകരന് സീറ്റ് നല്‍കിയതോടെ നേതൃത്വവുമായി ഇടഞ്ഞ് അടൂര്‍ പ്രകാശ്

കെ. സുധാകരന് സീറ്റ് നല്‍കിയതോടെ തനിക്കും സീറ്റ് വേണമെന്ന് അടൂര്‍ പ്രകാശ്....

സീറ്റില്ല; അലോഷ്യസ് സേവ്യർ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചു

നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് ഉറപ്പിച്ചതോടെ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവച്ച്...

അപൂർവ ജനിതക രോഗം: അമൃതയിൽ ചികിത്സയിലായിരുന്ന മാലിദ്വീപ് സ്വദേശിയായ അഞ്ചു വയസ്സുകാരന് അദ്ഭുതകരമായ രോഗമുക്തി

അപൂർവമായ ജനിതക രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന മാലിദ്വീപ് സ്വദേശിയായ അഞ്ചുവയസ്സുകാരൻ അമൃത...

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽരജിസ്‌ട്രേഷൻ ആരംഭിച്ചു

അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് ചുവടുവെക്കുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 'അലിഫ് ഡേ' വിദ്യാരംഭം ഈ...

ഇസ്രായേൽ ചാരനെ ഇറാൻ തൂക്കിലേറ്റി; മിസൈൽ ആക്രമണവും പ്രത്യാക്രമണവുമായി പശ്ചിമേഷ്യ യുദ്ധഭീതിയിൽ

ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് കുറോഷ് കെയ്‌വാനി...
spot_img

Related Articles

Popular Categories

spot_img