വേൾഡ് പീസ് മിഷന്റെ ഗ്ലോബൽ ക്ലോത്ത് ബാങ്ക് പദ്ധതി ആയിരങ്ങൾക്ക് സഹായമാകുന്നു

നിർദ്ദനരായ ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തിന് സഹായമാകുന്ന അന്താരാഷ്ട്ര സേവന പ്രവർത്തനമാണ് വേൾഡ് പീസ് മിഷന്റെ ” ഗ്ലോബൽ ക്ലോത്ത് ബാങ്ക് പദ്ധതി”. യു.എസ്. എ , യു.കെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ സമൂഹങ്ങൾ ചേർന്ന് ഉപയോഗയോഗ്യമായ പഴയ വസ്ത്രങ്ങൾ ശേഖരിച്ച് ഗ്ലോബൽ ക്ലോത്ത് ബാങ്ക് എന്ന പദ്ധതിയിലൂടെ ഇന്ത്യയിലും ആഫ്രിക്കയിലും എത്തിച്ച് പിന്നോക്ക വിഭാഗങ്ങളെ സഹായിക്കുന്നതാണ് ഈ പദ്ധതി.

കരുണയും, ആഗോള ഉത്തരവാദിത്വ ബോധവും പ്രചോദനമാക്കി, അതാത് രാജ്യങ്ങളിലെ വേൾഡ് പീസ് മിഷൻ സന്നദ്ധ പ്രവർത്തകരും, ദാതാക്കളും, ഉപയോഗിക്കാവുന്ന വസ്ത്രങ്ങൾ സംഭാവന ചെയ്യുന്നത് ശേഖരിക്കുന്നു.വസ്ത്രങ്ങൾ നന്നായി തിരിച്ച് ക്രമീകരിച്ച് പായ്ക്ക് ചെയ്ത് ഇന്ത്യയിലേക്കും, ആഫ്രിക്കയിലേക്കും അയക്കുന്നു. ഇവ ആവശ്യക്കാരായ സമൂഹങ്ങൾക്ക്‌ ക്രമബദ്ധമായി വിതരണം ചെയ്യുന്ന പദ്ധതിയാണിത് .

ഇന്ന് ഈ സേവന പ്രവർത്തനത്തിന്റെ പരിധി അതിർത്തികൾ കടന്ന് വ്യാപിക്കുകയാണ്. ഈ പദ്ധതി ഐക്യത്തിന്റെയും ആഗോള സാഹോദര്യത്തിന്റെയും പ്രതീകമാണ്. ” ഒരു സ്ഥലത്ത് ചെറുതായി തോന്നുന്ന സഹായം മറ്റൊരിടത്ത് വലിയ ആശ്വാസവും, മാന്യതയും നൽകുന്ന ഒന്നായി മാറുന്നു” വെന്ന് വേൾഡ് പീസ് മിഷൻ ചെയർമാൻ ഡോ. സണ്ണി സ്റ്റീഫൻ അഭിപ്രായപ്പെട്ടു.

2009 ൽ വേൾഡ് പീസ് മിഷൻ യു.കെയിൽ ആരംഭിച്ച ഈ പദ്ധതി തുടർന്ന് 2011 മുതൽ ഓസ്ട്രേലിയയിലും തുടർന്ന് 2023 മുതൽ യു. എസിലും ഈ പദ്ധതി ആരംഭിച്ചു.ഇന്ന് യു.എസ്. വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ വിപുലമായി ഈ പദ്ധതി നടത്തപെടുന്നു.യു.എസ്. വേൾഡ് പീസ് മിഷൻ പ്രസിഡന്റ് എബ്രഹാം മാത്യു, വൈസ് പ്രസിഡന്റ്‌ ഷേർളി ബിജു, ജനറൽ സെക്രട്ടറി താര കുര്യൻ, ഡോ. അജു ഡാനിയൽ, മാത്യു ചാക്കോ സി.പി.എ, റോണി, തോമസ് സ്കറിയ എന്നിവരാണ് ഈ പദ്ധതിക്ക് ഇപ്പോൾ നേതൃത്വം നൽകുന്നത്.

Hot this week

ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം; ഡോണൾഡ് ട്രംപ്- ഷി ജിൻപിങ് ചർച്ച ഇന്ന് ബീജിങ്ങിൽ

ലോകം ഉറ്റുനോക്കുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് ഇനി മണികൂറൂകൾ മാത്രം. അമേരിക്കൻ പ്രസിഡന്റ്...

കയറ്റിവിടില്ല പഞ്ചസാര; സെപ്റ്റംബര്‍ 30 വരെ കയറ്റുമതി നിരോധിച്ച് കേന്ദ്രം; നടപടി പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി

രാജ്യത്തെ പഞ്ചസാര കയറ്റുമതിക്ക് നിരോധനം. സെപ്റ്റംബര്‍ 30 വരെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ...

‘മന്ത്രിയില്ലാത്തത് വിദ്യാഭ്യാസ വകുപ്പിനെ വല്ലാതെ ബാധിക്കുന്നു, ഈ രംഗത്തെയാകെ അനാഥമാക്കരുത്’; അടിയന്തര ഇടപെടല്‍ വേണമെന്ന് വി ശിവന്‍കുട്ടി

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാത്തതിനാല്‍ പൊതു വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധിയെന്ന് മുന്‍ വിദ്യാഭ്യാസ...

ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്; നാല് മണിക്ക് നേതാക്കളെത്തും; പ്രഖ്യാപനം അതിനുശേഷം?

ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്. വൈകീട്ട് നാല്...

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

Topics

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...
spot_img

Related Articles

Popular Categories

spot_img