പറക്കാന്‍ ആരുടേയും അനുവാദം ചോദിക്കേണ്ടതില്ല, കാരണം ചിറകുകള്‍ നിങ്ങളുടേതാണ്. ആകാശം ആര്‍ക്കും സ്വന്തവുമല്ല:ശശി തരൂർ

മോദി പ്രശംസയില്‍ ശശി തരൂരിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തള്ളിപ്പറഞ്ഞതിനു പിന്നാലെ, പുതിയ എക്‌സ് പോസ്റ്റുമായി തിരുവനന്തപുരം എംപി. ‘പറക്കാന്‍ ആരുടേയും അനുവാദം ചോദിക്കേണ്ടതില്ല, കാരണം ചിറകുകള്‍ നിങ്ങളുടേതാണ്. ആകാശം ആര്‍ക്കും സ്വന്തവുമല്ല’. എന്നാണ് ശശി തരൂരിന്റെ പുതിയ പോസ്റ്റ്.

ശശി തരൂരിന്റെ മോദി പ്രശംസയെ കടുത്ത ഭാഷയിലാണ് ഖാര്‍ഗെ വിമര്‍ശിച്ചത്. ‘ഞങ്ങള്‍ക്ക് രാജ്യമാണ് ആദ്യം, പക്ഷെ, ചിലര്‍ക്ക് ആദ്യം മോദിയാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. 26 നിരപരാധികളുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ആക്രമണത്തിന് ശേഷം, മുഴുവന്‍ പ്രതിപക്ഷവും സൈന്യത്തോടൊപ്പമാണ് നിന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. രാജ്യമാണ് ആദ്യം, പാര്‍ട്ടി രണ്ടാമതേ വരുന്നുള്ളൂ എന്നാണ് ഞങ്ങള്‍ പറഞ്ഞത്. പക്ഷെ, ചിലര്‍ക്ക് മോദിയാണ് ആദ്യം, രാജ്യം രണ്ടാമതേയുള്ളൂ, അതില്‍ എന്ത് ചെയ്യാന്‍ കഴിയും എന്നും ഖാര്‍ഗെ പറഞ്ഞു.

ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ‘ലെസണ്‍സ് ഫ്രം ഓപ്പറേഷന്‍ സിന്ദൂര്‍സ് ഗ്ലോബല്‍ ഔട്ട്‌റീച്ച്’ എന്ന ലേഖനത്തിലാണ് ഓപ്പറേഷന്‍ സിന്ദൂറിനെയും പ്രധാനമന്ത്രി മോദിയെയും തരൂര്‍ പ്രശംസിച്ചത്. പ്രധാനമന്ത്രി മോദിയുടെ ഊര്‍ജവും ചലനാത്മകതയും ചര്‍ച്ചകള്‍ക്ക് കാണിക്കുന്ന തുറന്ന മനസും ആഗോള തലത്തില്‍ ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടാണെന്നാണ് ലേഖനത്തില്‍ തരൂര്‍ പുകഴ്ത്തിയത്. ഓപ്പറേഷന്‍ സിന്ദൂറിനെ പ്രശംസിച്ച തരൂര്‍, സങ്കീര്‍ണമായ ആഗോള രാഷ്ട്രീയത്തില്‍- ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പ്രകടിപ്പിച്ച ഐക്യം, വ്യക്തമായ ആശയ വിനിമയം, നയതന്ത്ര നീക്കം എന്നിവ മുന്നോട്ട് നീങ്ങാന്‍ രാജ്യത്തെ സഹായിക്കുമെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img