‘ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ’; ‘ഭീഷ്മരി’ലെ ആദ്യ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക്

ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘ഭീഷ്മർ’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ ഖൽബില് മൊട്ടിട്ടൊരിഷ്ടം’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനമാണ് ഈസ്റ്റ് കോസ്റ്റിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സംഗീത സംവിധായകൻ രഞ്ജിൻ രാജാണ് ഈണം പകർന്നിരിക്കുന്നത്. അനില രാജീവിന്റെ മനോഹരമായ ആലാപനം ഗാനത്തിന് കൂടുതൽ മിഴിവേകുന്നു.

തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറുകയാണ് ‘ഭീഷ്മർ’. വീക്കെൻഡുകളിൽ ഹൗസ്ഫുൾ ഫാസ്റ്റ് ഫില്ലിങ് ഷോകൾ ലഭിച്ച ചിത്രത്തിന് ആദ്യ വർക്കിങ് ഡേയിലും മികച്ച ബുക്കിങ് ലഭിക്കുന്നുണ്ട്.

മലയാളികളുടെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘ഭീഷ്മർ’. സൂപ്പർ ഹിറ്റായ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് രഞ്ജിൻ രാജും, ‘പാൽനിലാ പുഞ്ചിരി’ എന്ന ഗാനത്തിന് കെ. എ. ലത്തീഫും സംഗീതം നൽകിയിരിക്കുന്നു.

ബോബൻ കലാസംവിധാനവും മഞ്ജുഷ രാധാകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് സലാം അരൂക്കുറ്റിയാണ്. ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവർ ചേർന്ന് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. സച്ചിൻ സുധാകരൻ സൗണ്ട് ഡിസൈനും വിഷ്ണു സുജാതൻ സൗണ്ട് മിക്സിങ്ങും നിർവഹിച്ചിരിക്കുന്നു. മറ്റ് അണിയറപ്രവർത്തകർ : വിഎഫ്എക്സ് (VFX): നിതിൻ നെടുവത്തൂർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഭാഷ് ഇളമ്പൽ, ഡിസൈനർ: മാമി ജോ, സ്റ്റിൽസ്: അജി മസ്കറ്റ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സജിത്ത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: രാജീവ് പെരുമ്പാവൂർ, പി.ആർ.ഒ: പ്രതീഷ് ശേഖർ.

Hot this week

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു; പാകിസ്താനിൽ ചാവേറാക്രമണം; 8 മരണം, 35 പേർക്ക് പരുക്ക്

പാകിസ്താനിൽ ചാവേറാക്രമണം. എട്ട് പേർ മരിച്ചു. 35 പേർക്ക് പരുക്ക്. ഖൈബർ...

വെള്ളിയാഴ്ചത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ ? പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; മെയ് 3ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന്...

ഒടുവില്‍ കൊതുക് അവിടെയും എത്തി; റെയ്‌ക്‌ജാവിക്കിന് “ആ പദവി” നഷ്ടമായി

ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവി റെയ്‌ക്‌ജാവിക്കിന് നഷ്ടമായി. തണുത്ത സമുദ്ര...

Topics

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....

വെള്ളിയാഴ്ചത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം മാറ്റിവയ്ക്കുമോ ? പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; മെയ് 3ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന്...

ഒടുവില്‍ കൊതുക് അവിടെയും എത്തി; റെയ്‌ക്‌ജാവിക്കിന് “ആ പദവി” നഷ്ടമായി

ഭൂമിയില്‍ കൊതുകില്ലാതിരുന്ന പ്രദേശം എന്ന പദവി റെയ്‌ക്‌ജാവിക്കിന് നഷ്ടമായി. തണുത്ത സമുദ്ര...

പുതിയ ‘കോൺട്രാ ഫണ്ട്’ അവതരിപ്പിച്ച് മോത്തിലാൽ ഓസ്‌വാൾ മൂച്വൽ ഫണ്ട്

വിപണിയിൽ മികച്ച മുന്നേറ്റം നടത്താൻ സാധ്യതയുള്ള ഓഹരികളിൽ നിക്ഷേപിച്ച് ദീർഘകാല നേട്ടം...

കെ.എച്ച്.എൻ.എ കാനഡ-ഒന്റാറിയോ റീജിയണൽ വൈസ് പ്രസിഡന്റായി കവിത കെ. മേനോൻ

നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of...
spot_img

Related Articles

Popular Categories

spot_img