മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം അവസാനിക്കുന്നു.അവസാന തീയതി ഏപ്രിൽ 2, വ്യാഴാഴ്ചയാണ്
അപേക്ഷകൾ ഏപ്രിൽ 2-നകം തപാലിൽ അയക്കുകയോ , അന്നേദിവസം പ്രവൃത്തിസമയം അവസാനിക്കുന്നതിന് മുൻപ് നേരിട്ട് കൗണ്ടി രജിസ്ട്രാർ ഓഫീസിൽ എത്തിക്കുകയോ ചെയ്യണം.
അപേക്ഷാ ഫോമുകൾ www.votetexas.gov എന്ന വെബ്സൈറ്റിൽ നിന്നും പ്രിന്റ് ചെയ്യാം. കൂടാതെ റിച്ചാർഡ്സൺ ലൈബ്രറിയിലും ഫോമുകൾ ലഭ്യമാണ്.
പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്ക് വോട്ടർ കാർഡുകൾ തപാൽ വഴി ലഭിക്കും.ഏപ്രിൽ 20 മുതൽ 28 വരെയാണ് മുൻകൂർ വോട്ടിംഗ് സൗകര്യം ഉണ്ടായിരിക്കുക.



