ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തതായി ഇറാൻ

ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തെന്ന് ഇറാൻ. മേഖലയിലെ യു എസ് സേനയ്‌ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാനിയൻ നാവിക കമാൻഡർ മുന്നറിയിപ്പ് നൽകി. യു എസ് സേനയ്ക്കായി ഇറാൻ കാത്തിരിക്കുകയാണ്. തീരദേശ മിസൈൽ സംവിധാനങ്ങൾ ഉപയോഗിച്ച് ലക്ഷ്യം വയ്ക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. യുഎസ്എസ് എബ്രഹാം ലിങ്കൺ ഇറാനിയൻ സമുദ്രാതിർത്തിയിൽ നിന്ന് മാറാൻ നിർബന്ധിതമായെന്നും അവകാശവാദം.

അതേസമയം, ഇന്ത്യയ്ക്കും ചൈന, റഷ്യ എന്നിവയുൾപ്പെടെ നിരവധി സൗഹൃദ രാജ്യങ്ങൾക്കും വാണിജ്യ ഷിപ്പിംഗിനായി ഹോർമുസ് കടലിടുക്ക് ഉപയോഗിക്കാൻ ഇറാൻ അനുമതി നൽകിയതായി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാന്റെ എതിരാളികളുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ കടന്നുപോകാൻ അനുവാദമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഈ മേഖല ഒരു യുദ്ധമേഖലയാണെന്നും നമ്മുടെ ശത്രുക്കളുടെയും അവരുടെ സഖ്യകക്ഷികളുടെയും കപ്പലുകൾ കടന്നുപോകാൻ അനുവദിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി, പശ്ചിമേഷ്യയിലെ സംഘർഷം എത്രയും വേഗം അവസാനിപ്പിക്കുന്നതിലും ഹോർമുസ് കടലിടുക്കിലൂടെ തടസ്സമില്ലാത്ത എൽപിജി ഉൾപ്പടെയുള്ള ചരക്കുകളുടെ ഗതാഗതം സുഗമമാകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ നിരന്തരമായി നയതന്ത്ര ശ്രമങ്ങൾ നടത്തിവരികയാണ് . കൂടാതെ, ഇന്ത്യയുടെ ഊർജ്ജ സംഭരണത്തിന്റെ പ്രധാന ഉറവിടമാണ് പശ്ചിമേഷ്യ.

Hot this week

അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്; ഇസ്രയേലിന്റേയും അമേരിക്കയുടേയും സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി

ഇറാന്‍ യുദ്ധത്തിന് നയതന്ത്രപരിഹാരം കാണാന്‍ പാകിസ്ഥാന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും ഇസ്ലാമാബാദില്‍...

യുദ്ധം ആരംഭിച്ചത് ഇറാനല്ല; അമേരിക്ക രഹസ്യമായി കരയാക്രമണം ആസൂത്രണം ചെയ്യുന്നു’; ഇറാൻ

അമേരിക്ക ചർച്ചയെക്കുറിച്ച് സംസാരിച്ച് രഹസ്യമായി കരയാക്രമണം ആസൂത്രണം ചെയ്യുകയാണെന്ന് ഇറാൻ പാർലമെന്റ്...

സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി, എല്ലാ ജില്ലകളിലും സ്‌റ്റേഡിയം; പ്രകടന പത്രിക പുറത്തിറക്കി DMK

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രകടന പത്രിക പുറത്തിറക്കി ഡിഎംകെ. പ്രഭാത ഭക്ഷണം...

മോദി എഫക്ട് വോട്ടാകുമോ? തൃശൂരിൽ‌ വമ്പൻ റോഡ് ഷോ നടത്തി പ്രധാനമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തൃശൂരിലെ...

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 11,200 കോടി...

Topics

ജെൻ സി പ്രക്ഷോഭം: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ ഒലി അറസ്റ്റിൽ

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമഒലി അറസ്റ്റിൽ. ജെൻ സി...

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ്  ജെ.ഡി. വാൻസ്

മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ...
spot_img

Related Articles

Popular Categories

spot_img