‘ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടി കൊൽക്കത്ത വരെ നീളും’; ഭീഷണിയുമായി പാകിസ്താൻ

ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ കൊൽക്കത്തയിൽ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യൻ ആക്രമണമുണ്ടായാൽ തിരിച്ചടി ബംഗാൾ തലസ്ഥാനമായ കൊൽക്കത്ത വരെ നീളും. പാകിസ്താന്റെ തിരിച്ചടി വേഗമേറിയതും കൃത്യവും നിർണായകവും ആയിരിക്കുമെന്നും ഖ്വാജ ആസിഫ് ഭീഷണി മുഴക്കി.

അയൽരാജ്യത്ത് നിന്നുള്ള ഏതൊരു നീക്കത്തെയും നേരിടാൻ നിർണായക നടപടി ഉണ്ടാകുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജനാഥ് സിംഗിന്റെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു ഖ്വാജ ആസിഫ്. “അവർ വീണ്ടും ശ്രമിച്ചാൽ, കഴിഞ്ഞ വർഷത്തേക്കാൾ വലിയ അപമാനം അവർ നേരിടേണ്ടിവരും. ഇത്തവണ സംഘർഷം 200 മുതൽ 250 കിലോമീറ്റർ വരെ മാത്രമായി ഒതുങ്ങില്ല. ഞങ്ങൾ അവരുടെ പ്രദേശത്ത് പ്രവേശിച്ച് സ്വന്തം വീടുകൾക്കുള്ളിൽ അവരെ ആക്രമിക്കും,” ഖ്വാജ ആസിഫ് പറഞ്ഞു.“ഓപ്പറേഷൻ ഇതുവരെ അവസാനിച്ചിട്ടില്ല. പാകിസ്താൻ ഇത്തരം വൃത്തികെട്ട പ്രവൃത്തികൾ ആവർത്തിച്ചാൽ, നമ്മുടെ സായുധ സേന ഒരിക്കലും മറക്കാത്ത ഉചിതമായ മറുപടി നൽകും,” എന്നായിരുന്നു പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് കഴിഞ്ഞദിവസം പ്രതികരിച്ചത്. 2025 ഏപ്രിൽ 22 ന് പഹൽഗാം ആക്രമണം ഇരു രാജ്യങ്ങൾക്കുമിടയിൽ നാല് ദിവസത്തെ സൈനിക സംഘർഷത്തിന് കാരണമായിരുന്നു.

Hot this week

‘രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല; പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ല’; കേന്ദ്രസർക്കാർ

രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ആവശ്യമായ ക്രൂഡോയിലും ഇന്ധനവും നിലവിൽ...

ഫൊക്കാന ടീം ഇന്റഗ്രിറ്റി അംഗങ്ങൾക്ക് വാഷിംഗ്ടണിൽ ഉജ്വല സ്വീകരണം

ഫൊക്കാനക്ക് പുതിയ കാഴ്‌ചപ്പാടും   മലയാളി സമൂഹത്തിൽ മാറ്റങ്ങൾക്ക്  കാരണമാകുന്ന മികച്ച...

ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ

അമേരിക്കയിലെ ന്യൂ മെക്സിക്കോയിലുള്ള ഒരു വീട്ടിൽ അജ്ഞാത രാസവസ്തുവുമായി സമ്പർക്കത്തിലായതിനെ തുടർന്ന്...

അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ

നിർമ്മിത ബുദ്ധി (AI) മേഖലയിലെ അതിവേഗ വളർച്ചയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്,...

Topics

കാലിഫോർണിയയിൽ മൗണ്ടൻ ലയണുകൾ ജനങ്ങൾക്ക് ഭീഷണി: ജാഗ്രതാ നിർദ്ദേശം

വടക്കൻ കാലിഫോർണിയയിലെ ലാസ്സൻ കൗണ്ടിയിൽ  മൗണ്ടൻ ലയണുകളുടെ (ഒരു തരം കാട്ടുപൂച്ചകൾ/സിംഹങ്ങൾ)...

ജീവനക്കാരെ വെട്ടിക്കുറച്ച് മെറ്റ; ലോകവ്യാപകമായി 8,000 തൊഴിലുകൾക്ക് തിരിച്ചടി

മെയ് 20 – മെറ്റ കമ്പനിയിൽ ലോകവ്യാപകമായി ഏകദേശം 8,000 ജീവനക്കാരെ...

അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ 

' എവർഗ്രീൻ സ്റ്റാർ ' റഹ്മാൻ നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് സിനിമയുടെ ഷൂട്ടിങ്...
spot_img

Related Articles

Popular Categories

spot_img