പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഡോണള്‍ഡ് ട്രംപ്

പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം. ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്‌ലാമബാദില്‍ ഇരു രാജ്യങ്ങളുംതമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കും.

പാകിസ്താന്റെ മധ്യസ്ഥതയിലും ചൈനയുടെ ഇടപെടലിലും രൂപപ്പെട്ട 10 പോയിന്റ് നിര്‍ദ്ദേശങ്ങള്‍ തുടര്‍ചര്‍ച്ചകള്‍ക്ക് പ്രായോഗികമായ നിര്‍ദ്ദേശങ്ങളാണെന്ന് ട്രംപ് വിലയിരുത്തി. ഇറാനിലെ പുതിയ പരമോന്നത നേതാവായ ആയത്തുള്ള മുജ്തബ ഖമേനിയാണ് ഈ വെടിനിര്‍ത്തല്‍ കരാറിന് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അടുത്ത രണ്ടാഴ്ചത്തേക്ക് കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. യുദ്ധസമയത്ത് ഇറാന്‍ കപ്പലുകളില്‍ നിന്ന് ഈടാക്കിയിരുന്ന വന്‍ തുക തുടര്‍ന്നും ഈടാക്കുമോ എന്ന കാര്യത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല.

അമേരിക്കയും ഇറാനും തമ്മില്‍ ഒട്ടുമിക്ക തര്‍ക്കവിഷയങ്ങളിലും ധാരണയിലെത്തിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ കരാര്‍ അന്തിമമാക്കാനും പൂര്‍ത്തീകരിക്കാനുമാകുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് ഇസ്രായേല്‍ വഴങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇറാന്റെ സൈനിക താവളങ്ങള്‍ ഇപ്പോഴും ഇസ്രായേല്‍ ലക്ഷ്യത്തിലാണ്. ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ പാലിക്കാന്‍ ഇസ്രായേല്‍ തയ്യാറാകുമെങ്കിലും, തികഞ്ഞ അതൃപ്തിയോടെയാണ് ഇസ്രായേല്‍ ഈ നീക്കത്തെ കാണുന്നത്.

വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നതോടെ ബ്രെന്റ് ക്രൂഡ് വില കുറഞ്ഞു. അസംസ്‌കൃത എണ്ണവില ബാരലിന് 92 ഡോളറായി. അതേസമയം, സൗദി, കുവൈത്ത്, ബഹ്‌റൈന്‍, യുഎഇ എന്നിവിടങ്ങളില്‍ ഇന്നലെയും ആക്രമണശ്രമമുണ്ടായി.

Hot this week

വിപണിയിൽ ആശ്വാസം; യുഎസ് ഇറാൻ വെടി നിർത്തലിന് പിറകേ കുത്തനെ ഇടിഞ്ഞ് എണ്ണവില

യുഎസ് - ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ എണ്ണ വിപണിയിൽ ആശ്വാസമായി. ലോകത്തിലെ...

“സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം”; യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് ഇന്ത്യ. ഇരുരാജ്യങ്ങളും...

12 – മത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11 നു തുടക്കം കുറിക്കും

ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങൾ! ഇന്ത്യൻ ക്രിസ്ത്യൻ...

ഇറാഖിൽ തടവിലാക്കപ്പെട്ട അമേരിക്കൻ മാധ്യമപ്രവർത്തകയെ മോചിപ്പിച്ചു

ന്യൂയോർക്  ഇറാഖിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി...

ഈസ്റ്റ് ഹൂസ്റ്റണിൽ എഫ്.ബി.ഐയുടെ വൻ റെയ്ഡ്; നിരവധി പേർ കസ്റ്റഡിയിൽ

ഈസ്റ്റ് ഹൂസ്റ്റണിലെ ക്ലിന്റൺ പാർക്ക് മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെ എഫ്.ബി.ഐയുടെ നേതൃത്വത്തിൽ...

Topics

ജോർജിയ ഉപതിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയം; ഭൂരിപക്ഷത്തിൽ വൻ ഇടിവ്

ഏപ്രിൽ 7 നു ജോർജിയയിലെ 14-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്ക് നടന്ന ആവേശകരമായ...

ബാങ്കേഴ്സ് ക്ലബ് ഫുട്ബോൾ ടൂർണമെന്റ്; ഇസാഫ് ബാങ്ക് ജേതാക്കൾ

ബാങ്കേഴ്സ് ക്ലബ് സംഘടിപ്പിച്ച അഖില കേരള ഫുട്ബോൾ ടൂർണമെന്റിൽ ഇസാഫ് സ്‌മോൾ...

സംസ്കൃത സര്‍വ്വകലാശാലയില്‍ ദേശീയ ശാസ്ത്രാര്‍ത്ഥസഭ സംഘടിപ്പിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ സംസ്കൃതം വ്യാകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മേല്‍പ്പുത്തൂര്‍...
spot_img

Related Articles

Popular Categories

spot_img