പ്രശസ്ത കായിക താരങ്ങളായ ജയ്സമ്മ മുത്തേടവും ഭർത്താവു രഞ്ജിത്ത് തോമസും അമേരിക്കയിൽ

മുൻ ഇന്റർനാഷണൽ വോളീബോൾ താരം  ജെയ്‌സമ്മ മുത്തേടവും ഭർത്താവും മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവുമായ രഞ്ജിത്ത് തോമസും അമേരിക്കയിൽ എത്തിച്ചേർന്നു. ഡാളസ്, ബോസ്റ്റൺ , ന്യൂയോർക്ക്, വാഷിംഗ്ടൺ ഡി.സി തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തും. മെയ് 4-ന് കേരളത്തിലേക്ക് മടങ്ങും.

കായികരംഗത്തെ സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായ ജെയ്സമ്മ 1979 മുതൽ അഞ്ചു വർഷക്കാലം കേരള സീനിയർ വോളി ടീമിൽ അംഗമായിരുന്നു. ഭോപ്പാലിൽ 31 – മത് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.

1980ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ ജൂനിയർ ടീമിൽ അംഗമായിരുന്നു. മെക്സിക്കോയിൽ നടന്ന ലോക  ജൂനിയർ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. 1982 ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സീനിയർ ടീമിനായി ജേഴ്സിയണിഞ്ഞു.

1983-ൽ KSEB-ൽ ജോലിയിൽ പ്രവേശിച്ച ജെയ്‌സമ്മ KSEB ടീമിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. കളിക്കാരി എന്നതിലുപരി പരിശീലകയായും മാനേജരായും KSEB ടീമിന്റെ അവിഭാജ്യ ഘടകം ആയിരുന്നു. KSEB ടീമിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും പിന്നിൽ ജയ്സമ്മ മുത്തേടത്തിന്റെ സമർപ്പണം എടുത്തു പറയണ്ടതാണ്. നിലവിൽ വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് അംഗവും ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി അംഗവുമാണ്. വിദേശ ചാമ്പ്യൻഷിപ്പുകളിൽ പലതവണ ഇന്ത്യൻ ടീം മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജെയ്‌സമ്മയുടെ ഭർത്താവായ രഞ്ജിത്ത് തോമസ് കേരളത്തിന്റെ മുൻ രഞ്ജി ട്രോഫി വിക്കറ്റ് കീപ്പറാണ്. എസ്‌ബിടിക്കായി ഏകദേശം 25 വർഷം കളിച്ച അദ്ദേഹം സ്റ്റേറ്റ് ബാങ്കിന്റെ സ്പോർട്സ് ഓഫീസറുമായിരുന്നു..കേരള സർവകലാശാലയെ 5 വർഷം പ്രതിനിധീകരിച്ചു.

രഞ്ജി ട്രോഫിയിൽ 10 വർഷം കളിച്ചു.ഇന്ത്യൻ സൗത്ത് സോൺ ടീമിനെ 2 വർഷം പ്രതിനിധീകരിച്ച ഇദ്ദേഹം ഓൾ ഇന്ത്യ എസ്‌ബി‌ഐ ക്രിക്കറ്റ് ടീമിനെ
യും പ്രതിനിധീകരിച്ചു.ഓൾ ഇന്ത്യ അസോസിയേറ്റ് ബാങ്ക് ടീമിന്റെ കോച്ചും മാനേജരുമായിരുന്നു. BCCI മാച്ച് റഫറിയായി 3 വര്ഷം സേവനമനുഷ്ഠിച്ചു.

കേരള ക്രിക്കറ്റ് അസോസിയേഷനിൽ ജനറൽ മാനേജറായി,5 വർഷം സേവനമനുഷ്ഠിച്ചു. നിലവിൽ കെ.സി.എയുടെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി ചെയർമാനാണ്.

രഞ്ജിത്ത് തോമസ് SBT ചീഫ് മാനേജരായും ജയ്സമ്മ KSEB ചീഫ് അക്കൗണ്ട്സ് ഓഫീസറായും ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും ഇരുവരും ഇന്നും കായിക മേഖലയിൽ സജീവമായി തുടരുന്നു.

ഇവരുമായി ബന്ധപ്പെടാവുന്ന നമ്പർ

(91) 9447133416 (വാട്ടസ്ആപ് )

Hot this week

സച്ചിൻ്റേയും ഷഫാലി വർമയുടേയും ആ റെക്കോർഡുകൾ പഴങ്കഥയാകും; വൈഭവിന് പച്ചക്കൊടി കാട്ടാനൊരുങ്ങി ബിസിസിഐ

കേൾക്കുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ പതിനാറാം വയസിൽ ഇന്ത്യൻ...

ചെപ്പോക്കിൽ ജയം തുടരാൻ സഞ്ജുവും സംഘവും; ചേട്ടൻ്റെ അടുത്ത ലക്ഷ്യം ഓറഞ്ച് ക്യാപ്?

ഹോം ഗ്രൗണ്ടിൽ ജയം തുടരാൻ സഞ്ജുവും സംഘവും ഇന്ന് ഇറങ്ങും. ആവേശകരമായ...

ഇത്തവണ വലിയ ഒരു ട്വിസ്റ്റുണ്ട്! ‘വാഴ 3’ പ്രഖ്യാപിച്ചു; സംവിധാനം വിശ്വൻ ശ്രീജിത്ത്

'വാഴ' സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ഇത്തവണ പെൺകുട്ടികളുടെ കഥയുമായാണ് 'വാഴ'...

“അവരുടെ കാത്തിരിപ്പ് ഇനിയും നീട്ടാനാകില്ല, വനിതാ സംവരണം കാലഘട്ടത്തിന്റെ ആവശ്യം”; സ്ത്രീകള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി

വനിതാ സംവരണ നിയമ ഭേദഗതി ബിൽ പാർലമെൻ്റ് പരിഗണിക്കാനിരിക്കെ രാജ്യത്തെ സ്ത്രീകൾക്ക്...

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ്! കേരളം ഇന്നലെ ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന. 5933 മെഗാ...

Topics

വഴിയോരങ്ങളിൽ നിരനിരയായി ഉണ്ണിക്കണ്ണൻമാർ; വിഷുവിനെ വരവേൽക്കാൻ കൃഷ്ണ വിഗ്രഹങ്ങള്‍

വിഷുക്കാലത്തെ വരവേല്‍ക്കാന്‍ വഴിയോര കച്ചവടക്കാരും ഒരുങ്ങിക്കഴിഞ്ഞു. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള കൃഷ്ണ...

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണം: യുഎന്നില്‍ ആവശ്യവുമായി ഇറാന്‍

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാന്‍. ബഹ്‌റൈന്‍, സൗദി...
spot_img

Related Articles

Popular Categories

spot_img