‘യുദ്ധം അവസാനിപ്പിക്കാൻ ധൃതിയില്ല; അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസിലെ ഉപരോധം തുടരും’; ട്രംപ്

ഇറാനുമായുള്ള വെടിനിർത്തൽ ധാരണ നാളെ അവസാനിക്കാനിരിക്കെ നിൽക്കെ കരാർ നീട്ടാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി ഒരു അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരും. യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും, കൂടുതൽ ചർച്ചകൾ വൈകാതെ തന്നെ പാക്കിസ്ഥാനിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

ഒരു അന്തിമ കരാറിൽ എത്തുന്നതുവരെ തുടരുന്ന ഉപരോധം ഇറാനെ പൂർണ്ണമായും തകർക്കുകയാണെന്നും, അവർക്ക് പ്രതിദിനം 500 ദശലക്ഷം ഡോളറിന്റെ ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാനുമേൽ ഏർപ്പെടുത്തിയ നാവിക ഉപരോധത്തിനിടെ 27 കപ്പലുകൾ തിരികെ ഇറാനിയൻ തുറമുഖങ്ങളിലേക്ക് തന്നെ അയച്ചതായി അമേരിക്കൻ സൈന്യത്തിന്റെ സ്ഥിരീകരണം. അതിനിടെ യുഎസ്-ഇറാൻ വെടിനിർത്തലുമായി ബന്ധപ്പെട്ട് പാകിസ്താൻ വിദേശകാര്യ മന്ത്രിയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചർച്ചകൾ നടത്തി.

അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനപരമായ നടപടികളും തുടർച്ചയായുള്ള വെടിനിർത്തൽ ലംഘനങ്ങളും നയതന്ത്ര ചർച്ചകൾക്ക് വലിയ തടസ്സമാകുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങി യാതൊരുവിധ ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കി. അമേരിക്ക ലക്ഷ്യമിടുന്നത് ഒരു കീഴടങ്ങൽ വേദിയാണെന്ന് അദേഹം കുറ്റപ്പെടുത്തി. അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ ഇറാനെ പ്രേരിപ്പിക്കാൻ സാധിക്കുമെന്ന പൂർണ്ണ ആത്മവിശ്വാസത്തിലാണ് പാകിസ്താൻ. ഇറാനിൽ നിന്ന് ഇതിനകം അനുകൂലമായ സൂചനകൾ ലഭിച്ചതായി മുതിർന്ന പാകിസ്താൻ അറിയിച്ചു.

Hot this week

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

2038-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം അരുളാന്‍ താല്‍പ്പര്യമറിയിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി...

കുവൈറ്റിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കുവൈറ്റിൽ തടവിലായിരുന്ന...

ഇറാൻ സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലേക്ക്; ബ്ലോക്കേഡ് തുടരുമെന്ന് മുന്നറിയിപ്പ്

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ്...

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തുന്നു

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സോളാർ സെല്ലുകൾക്കും പാനലുകൾക്കും ട്രംപ് ഭരണകൂടം 'ആന്റി...

പോളണ്ടിൽ കരടിയുടെ ആക്രമണത്തിൽ കാൽനടയാത്രക്കാരി കൊല്ലപ്പെട്ടു

തെക്കുകിഴക്കൻ പോളണ്ടിലെ വനത്തിൽ 58 വയസ്സുകാരി കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മകനോടൊപ്പം...

Topics

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷ ടിക്കറ്റ് കിക്ക്-ഓഫ് ഏപ്രിൽ 26-ാം തീയതി ഞായറാഴ്ച

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ 2026 ഓണാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് കിക്ക്-ഓഫ് ചടങ്ങ് ഏപ്രിൽ 26-ാം തീയതി ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഫിലഡൽഫിയയിലെ Ascension Mar Thoma Church Hallൽ വച്ച് സംഘടിപ്പിക്കുന്നു (10197 Northeast ave, Philadelphia PA...

കെ.എച്ച്.എൻ.എ സൂപ്പർ സിംഗർ സീസൺ 2 വാനമ്പാടി K.S. ചിത്ര ഉത്ഘാടനം ചെയ്യുന്നു

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) സംഘടിപ്പിക്കുന്ന KHNA Super...

വരിക്കാരുടെ എണ്ണത്തില്‍ വി തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ധനവ് കൈവരിച്ചെന്ന് ട്രായ് കണക്കുകള്‍

വരിക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ടെലികോം സേവനദാതാക്കളായ വി വര്‍ധനവ്...
spot_img

Related Articles

Popular Categories

spot_img