ബോക്സ് ഓഫീസ് കീഴടക്കാൻ അവർ വരുന്നു; എൻടിആർ – പ്രശാന്ത് നീൽ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്, ഫസ്റ്റ് ഗ്ലിംപ്സ് മെയ്‌ 20ന്

തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. അടുത്ത വർഷം ജൂൺ 11ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ‘എന്‍ടിആര്‍നീല്‍’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, തുടങ്ങി ഭാഷകളില്‍ പാൻ ഇന്ത്യൻ റിലീസ് ആയാണ് ഈ ആക്ഷന്‍- പാക്ഡ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

പ്രശാന്ത് നീല്‍ യൂണിവേഴ്‌സിൽ ജൂനിയർ എന്‍ടിആറിനെ കാണാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ആക്ഷനും ആകര്‍ഷകമായ കഥാസന്ദര്‍ഭങ്ങളും ചേരുന്ന ത്രില്ലിങ് കോംപിനേഷനിലാണ് ചിത്രം എത്തുക എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ക്ക് പേരുകേട്ട പ്രശാന്ത് നീല്‍, എന്‍ടിആറിന്റെ ഓണ്‍-സ്‌ക്രീന്‍ വ്യക്തിത്വത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തുന്ന വിധമാകും സിനിമ ഒരുക്കുക എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്സ് എന്‍ടിആര്‍ ആര്‍ട്സ് എന്നീ ബാനറുകളിൽ കല്യാണ് റാം നന്ദമുരി, നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, ഹരി കൃഷ്ണ കൊസരാജു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ഭുവന്‍ ഗൗഡ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു. രവി ബസ്രൂര്‍ ആണ് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ കൈകാര്യം ചെയ്യുന്നത് ചലപതിയാണ്. പിആർഒ: പ്രതീഷ് ശേഖര്‍.

Hot this week

ബൈക്ക് റാലിക്കും, പകൽ പിൻ സീറ്റ് യാത്രയ്ക്കും നിരോധനം; ബംഗാളിൽ തെഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ്

പശ്ചിമബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് ഈമാസം 23ന് നടക്കാനിരിക്കെ കർശന നിയന്ത്രണവുമായി തെരഞ്ഞെടുപ്പ്...

തോന്നിയ സമയത്ത് ഭക്ഷണം കഴിച്ചാൽ മതിയോ? പിന്നെ കൂടെ കൂടുന്നത് ഇവരൊക്കെയാകും….

ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പലരും പലവിധമാണ്. വിഭവങ്ങൾ ഇഷ്ടപ്പെടുന്ന കാര്യം മുതൽ...

അതെന്താ മുട്ട പഫ്സിൽ പകുതി മുട്ട മാത്രം… സംഗതി സീക്രട്ടാണോ?

മനുഷ്യനെ നാണം കെടുത്തുന്ന ഭക്ഷണമാണ് മുട്ടപഫ്സ് എന്ന സിനിമാ ഡയലോഗ് ഒക്കെ...

വിരൽത്തുമ്പിൽ ഇനി വീട്ടുജോലിക്കാരും! ട്രെൻഡായി വൺ ഡോളർ ഹൗസ് കീപ്പിങ്

 ഊബർ ടാക്സികൾ വിളിക്കുന്നതുപോലെ ഇനി വീട്ടുജോലിക്കാരെയും വിരൽത്തുമ്പിൽ ലഭിക്കുന്ന കാലം വരുന്നു....

വേനൽ കാലത്ത് ഒഴിവാക്കേണ്ട പച്ചക്കറികൾ

ചൂട് കനത്തതോടെ ശരീരത്തിലെ ജലാംശം വറ്റിപ്പോകുന്ന അവസ്ഥയാണ്. ഈ കാലാവസ്ഥയിൽ ശരീരത്തെ...

Topics

മിന്നല്‍ വേഗതയിൽ പായും; പ്രൗഢിയും പ്രതാപവുമായി എന്‍ഫീല്‍ഡിന്റെ ഫ്‌ളൈയിങ് ഫ്‌ളീ സി6

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രംഗത്തേക്ക് ചുവടുവെച്ച് റോയല്‍ എന്‍ഫീല്‍ഡ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന...

‘കറുപ്പ്’ സിനിമയ്‌ക്കായി സിമ്പു പാടിയ ഗാനം ഒഴിവാക്കി; കാരണം വ്യക്തമാക്കി സംവിധായകൻ

സൂര്യ ആരാധകർ ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് 'കറുപ്പ്’. കാത്തിരിപ്പിനൊടുവിൽ ആർജെ...

ചർച്ചയ്ക്കില്ല; വഴങ്ങാതെ ഇറാൻ, നിലപാട് കടുപ്പിച്ച് ട്രംപ്

വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുഎസിൻ്റെ ഭീഷണികൾക്ക്...
spot_img

Related Articles

Popular Categories

spot_img