“അത് ചെയ്താല്‍, ഇറാനെ തകര്‍ക്കാതെ ഒരു കരാറിലെത്താന്‍ കഴിയില്ല”; പ്രകോപനപരമായ പരാമര്‍ശവുമായി ട്രംപ്

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയതായി അറിയിച്ചതിനു പിന്നാലെ പ്രകോപനപരമായ ട്രൂത്ത് സോഷ്യല്‍ പോസ്റ്റുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ നീട്ടിയെങ്കിലും ഹോര്‍മുസ് കടലിടുക്കില്‍ ഇറാനു മേലുള്ള ഉപരോധം തുടരുമെന്നാണ് ട്രംപിന്റെ നിലപാട്.

ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖം രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് അടച്ചിടണമെന്ന് പറയുന്നതെന്നുമാണ് പുതിയ പോസ്റ്റില്‍ ട്രംപ് പറയുന്നത്. ഹോര്‍മുസ് തുറന്നാല്‍, നേതാക്കള്‍ ഉള്‍പ്പെടെ ഇറാനെ മുഴുവന്‍ ഇല്ലാതാക്കാതെ അവരുമായി ഒരു കരാറില്‍ എത്താന്‍ ഒരിക്കലും കഴിയില്ലെന്നും പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

“ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ല; പകരം അത് തുറന്നിടാനാണ് അവര്‍ ആഗ്രഹിക്കുന്നത്, എങ്കില്‍ മാത്രമേ അവര്‍ക്ക് പ്രതിദിനം 500 ദശലക്ഷം ഡോളര്‍ സമ്പാദിക്കാന്‍ കഴിയൂ (അതായത്, അത് അടഞ്ഞുകിടന്നാല്‍ അവര്‍ക്ക് അത്രയും തുക നഷ്ടപ്പെടും!). ഞാന്‍ അത് പൂര്‍ണ്ണമായും ഉപരോധിച്ചതിനാല്‍ മുഖം രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് അത് അടച്ചിടണമെന്ന് അവര്‍ പറയുന്നത്. നാല് ദിവസം മുമ്പ് ചില ആളുകള്‍ എന്നെ സമീപിച്ച് പറഞ്ഞു, ‘സര്‍, ഇറാന്‍ എത്രയും വേഗം കടലിടുക്ക് തുറക്കാന്‍ ആഗ്രഹിക്കുന്നു.’ എന്നാല്‍ നമ്മള്‍ അത് ചെയ്താല്‍, ഇറാന്റെ ബാക്കി ഭാഗങ്ങളും അവരുടെ നേതാക്കളും ഉള്‍പ്പെടെ തകര്‍ക്കാതെ അവരുമായി ഒരു കരാറിലെത്താന്‍ ഒരിക്കലും കഴിയില്ല!”

കടുത്ത സൈനിക നടപടികളല്ലാതെ ഇറാനുമായി നയതന്ത്ര കരാര്‍ സാധ്യമല്ലെന്ന നിലപാടാണ് ട്രംപ് മുന്നോട്ടുവെക്കുന്നത്. മാത്രമല്ല, യുഎസിന്റെ ഉപരോധം പിന്‍വലിക്കില്ലെന്ന സൂചനയും ട്രംപ് നല്‍കുന്നു. ഹോര്‍മുസില്‍ യുഎസിന്റെ പൂര്‍ണ ഉപരോധം തുടരുകയാണെന്നും ഇറാന്‍ വെറുതെ വീരവാദം മുഴക്കുകയുമാണെന്നാണ് ട്രംപിന്റെ വാദം.

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കലാവാധി നീട്ടിയെന്നും ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം വേണമെന്നുമായിരുന്നു ഇതിനു മുമ്പുള്ള ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്. എന്നാല്‍ ഉപരോധം തുടരുമെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

ചര്‍ച്ചകള്‍ തകരാന്‍ കാരണം ഇറാന്റെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നിര്‍ദേശവുമായി ഇറാന്‍ വരുന്നതുവരെ വെടിനിര്‍ത്തല്‍ തുടരുമെന്നുമാണ് ട്രംപ് വ്യക്തമാക്കിയിരുന്നത്. വെടിനിര്‍ത്തല്‍ ധാരണ അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോഴാണ് പ്രഖ്യാപനം വന്നത്.

Hot this week

‘ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെള്ളപൂശുന്നു’; ‘പള്ളിച്ചട്ടമ്പി’ക്ക് എതിരെ സന്ദീപ് വാര്യർ

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'പള്ളിച്ചട്ടമ്പി'...

പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 590 കോടിയുടെ ട്രോള്‍ അസംബ്ലികളുടെ ഓര്‍ഡര്‍ സ്വന്തമാക്കി ബിഇഎംഎൽ

ഇന്ത്യയുടെ പ്രതിരോധ സജ്ജീകരണത്തിനും സ്വദേശീയ നിര്‍മ്മാണ ശേഷിക്കും വലിയ പ്രോത്സാഹനമായി പ്രതിരോധ...

പശ്ചിമ ബംഗാൾ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

മാസങ്ങൾ നീണ്ടുനിന്ന തീപാറുന്ന പരസ്യപ്രചാരണത്തിനൊടുവിൽ ആദ്യഘട്ട വോട്ടെടുപ്പിനായി പശ്ചിമ ബംഗാൾ നാളെ...

അമിതമായാൽ കുടിവെള്ളവും ആപത്തോ? എന്താണ് വാട്ടർ ഇൻടോക്‌സിക്കേഷൻ

കേരളത്തിൽ ദിനംപ്രതി ചൂട് വർധിക്കുകയാണ്. ഇടയ്ക്കിടെ വേനൽമഴ ഉണ്ടെങ്കിൽ കൂടിയും അതൊരു...

Topics

പ്രാര്‍ഥനകള്‍ ഫലം കണ്ടു..! വാല്‍പ്പാറ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട പത്തുവയസുകാരി ആശുപത്രി വിട്ടു

വാല്‍പ്പാറയില്‍ പത്തുപേരുടെ ജീവനെടുത്ത വാഹനാപകടത്തില്‍ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട പത്തുവയസുകാരി...

‘വില്ലന് രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി സാമ്യം’; ‘പേട്രിയറ്റി’ന് സെൻസർ കട്ട്

മമ്മൂട്ടി, മോഹൻലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രം...

മുറിവുണങ്ങാതെ ഇന്ത്യ; രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരുവർഷം

രാജ്യം നടുങ്ങിയ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരുവർഷം. ജനമനസിൽ ആഴത്തിലുള്ള മുറിപ്പാടുകൾ...
spot_img

Related Articles

Popular Categories

spot_img