മുറിവുണങ്ങാതെ ഇന്ത്യ; രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരുവർഷം

രാജ്യം നടുങ്ങിയ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരുവർഷം. ജനമനസിൽ ആഴത്തിലുള്ള മുറിപ്പാടുകൾ അവശേഷിപ്പിച്ച ദുരന്തത്തിൽ ഇരുപത്തിയാറു പേർക്കാണ് ജീവൻ പൊലിഞ്ഞത്. അതിർത്തി കടന്നെത്തിയ പാക് ഭീകരതയ്ക്ക് ഒപ്പേറഷൻ സിന്ദൂരിലൂടെയായിരുന്നു ഇന്ത്യയുടെ മറുപടി. അപ്പോഴും ആക്രമണത്തിന്റെ സൂത്രധാരന്മാർ എന്ന് കരുതുന്ന പലരും കാണാമറയത്താണ്.

പതിവ് പോലെ അവസാനിക്കുമായിരുന്ന തിങ്കളാഴ്ചയായിരുന്നു അന്ന്. ബൈസരൻ വാലിയിൽ പ്രകൃതി ഭംഗി ആസ്വദിക്കുകയായിരുന്നു നൂറിലധികം വരുന്ന വിനോദ സഞ്ചാരികൾ. ആ സന്തോഷ നിമിഷങ്ങൾക്കിടെയിലേക്കാണ് ഭീകരർ നിറയൊഴിച്ചത്. വിവേചന രഹിതമായുള്ള ആക്രമണത്തിൽ ഇരുപത്തിയഞ്ചു വിനോദ സഞ്ചാരികളുടെയും ഒരു പ്രദേശവാസിയുടെയും ജീവൻ പൊലിഞ്ഞു.

വിവാഹം കഴിഞ്ഞു ആറാം നാൾ ഭർത്താവിനെ നഷ്ടപ്പെട്ട ഹരിയാന സ്വദേശി ഹിമാൻഷി നർവാൾ, പിറന്നാൾ ആഘോഷത്തിനായെത്തി ഭർത്താവിനെ നഷ്ടപ്പെട്ട ശീതൾ. അങ്ങനെ എത്രയോ കണ്ണീർ മുഖങ്ങൾയ. കുടുംബാംഗങ്ങൾ നോക്കി നിൽക്കെയാണ് ഭീകരർ എറണാകുളം ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ ജീവനെടുത്തത്.

ഭീകരാക്രമണത്തിന്റെ പതിനഞ്ചാം നാളിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ഓപ്പറേഷൻ സിന്ദൂർ. പാകിസ്താനിലും പാക് അധീന കശ്മീരിലും ലക്ഷ്യം വച്ച സേന ഒമ്പതിലധികം ഭീകരത്താവളങ്ങൾ തകർത്തു. നൂറിലധികം ഭീകരരെ വധിച്ചു. രാജ്യത്തിൻറെ പ്രതിരോധ കരുത്തിന്റെ പ്രതീകമായിമാറി ഓപ്പറേഷൻ സിന്ദൂർ.

ഇന്നിപ്പോൾ പഹൽഗാം ശാന്തമാണ്. ഓരോ ചുവടിലും സുരക്ഷ ഉദ്യോഗസ്ഥരുടെ ജാഗ്രതയുമുണ്ട് . ജമ്മു കശ്മീർ സർക്കാർ നടപ്പാക്കിയ ക്യൂ ആർ കോഡ് സംവിധാനനത്തിലൂടെ പഴുതടച്ച സുരക്ഷ ഒരുക്കുന്നു. ജീവൻ പൊലിഞ്ഞവരുടെ ഓർമകൾക്ക് മുന്നിൽ ശിരസു നമിക്കുമ്പോഴും ഭീകരതയോടു രാജ്യം പറയുന്നു. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല.

Hot this week

സൈനിക നയതന്ത്രത്തിൽ അടിമുടി മാറ്റം; തീരുമാനം ഓപ്പറേഷൻ സിന്ദൂറിന് ശേഷം

 ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ നിർണായക ചുവടുവെപ്പായ ഓപ്പറേഷൻ സിന്ദൂർ ഓപ്പറേഷന് ഒരു...

‘ലോൺ എടുത്താലും കുഴപ്പമില്ലാ… കൂളാകണം’; സംസ്ഥാനത്ത് വേനലിൽ എ.സി വിൽപ്പനയിൽ വൻ വർധന

ചൂട് വർധിച്ചതോടെ സംസ്ഥാനത്ത് എസി വിൽപ്പനയിൽ വൻ വർധന. കഴിഞ്ഞ വർഷത്തെക്കാൾ...

‘ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെള്ളപൂശുന്നു’; ‘പള്ളിച്ചട്ടമ്പി’ക്ക് എതിരെ സന്ദീപ് വാര്യർ

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'പള്ളിച്ചട്ടമ്പി'...

പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 590 കോടിയുടെ ട്രോള്‍ അസംബ്ലികളുടെ ഓര്‍ഡര്‍ സ്വന്തമാക്കി ബിഇഎംഎൽ

ഇന്ത്യയുടെ പ്രതിരോധ സജ്ജീകരണത്തിനും സ്വദേശീയ നിര്‍മ്മാണ ശേഷിക്കും വലിയ പ്രോത്സാഹനമായി പ്രതിരോധ...

Topics

പശ്ചിമ ബംഗാൾ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

മാസങ്ങൾ നീണ്ടുനിന്ന തീപാറുന്ന പരസ്യപ്രചാരണത്തിനൊടുവിൽ ആദ്യഘട്ട വോട്ടെടുപ്പിനായി പശ്ചിമ ബംഗാൾ നാളെ...

അമിതമായാൽ കുടിവെള്ളവും ആപത്തോ? എന്താണ് വാട്ടർ ഇൻടോക്‌സിക്കേഷൻ

കേരളത്തിൽ ദിനംപ്രതി ചൂട് വർധിക്കുകയാണ്. ഇടയ്ക്കിടെ വേനൽമഴ ഉണ്ടെങ്കിൽ കൂടിയും അതൊരു...
spot_img

Related Articles

Popular Categories

spot_img