നിരത്തിലെ കൊട്ടാരം, കെഎസ്ആര്‍ടിസി വേറേ വൈബ്! പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി

കെഎസ്ആര്‍ടിസി പുതുതായി അവതരിപ്പിച്ച ബിസിനസ് ക്ലാസ് ബസോടിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ശുചിമുറി, കഫെറ്റീരിയ, പാന്‍ട്രി തുടങ്ങിയ സൗകര്യങ്ങളുള്ള ആഡംബര ബസുകള്‍ ഉടന്‍ നിരത്തിലിറങ്ങും. നിലവില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെ സര്‍വീസ് നടത്തുന്ന ബസ് റോഡ് പണി പൂര്‍ത്തിയായാല്‍ തൃശൂര്‍ വരെ നീട്ടുമെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ഇതൊരു കള്‍ച്ചര്‍ ആയി മാറും എന്നാണ് തന്റെ വിശ്വാസമെന്ന് മന്ത്രി പറഞ്ഞു. നമ്മള്‍ ഇനി ഒരുപാട് വണ്ടികള്‍ ഇതുപോലെ വാങ്ങണം. ഇതൊരു വലിയ സൗകര്യമാണ്. യാത്രക്കാരെ കാറില്‍ നിന്ന് തിരിച്ച് ബസിലേക്ക് ആകര്‍ഷിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. ഞാന്‍ മന്ത്രിയായിട്ട് വന്നപ്പോള്‍ പറഞ്ഞ ഒരു കാര്യം അതാണ്. പോയ യാത്രക്കാരെ മുഴുവന്‍ തിരിച്ചുപിടിക്കാന്‍ പറ്റി. ഇനിയും തിരിച്ചുപിടിക്കാനുണ്ട്. അവരെക്കൂടി ആകര്‍ഷിക്കുകയാണ് ലക്ഷ്യം – അദ്ദേഹം പറഞ്ഞു.

ബിസിനസ് ക്ലാസ് ബസുകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും മന്ത്രി പറഞ്ഞു. ഇത് വിജയിക്കുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വന്ദേഭാരത് വന്നപ്പോ എല്ലാരും അത്ഭുതപ്പെട്ടു. അതൊരു ആകര്‍ഷണമായി മാറി, വിജയിച്ചു. ഇത് അതുപോലെ ഒരു വിജയമായിരിക്കും – അദ്ദേഹം പറഞ്ഞു.

ബസിലെ സൗകര്യങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. ബസില്‍ പാന്‍ട്രിയുണ്ട്. അതിലൂടെ ഫുഡ് കിട്ടും. എയര്‍ഹോസ്റ്റസ് മോഡലില്‍ ഒരു ബസ് ഹോസ്റ്റസ് ഉണ്ടാകും. കോളിംഗ് ബെല്ല് വച്ചിട്ടുണ്ട്. എല്ലാ സീറ്റിലും ബെല്‍റ്റ് വച്ചിട്ടുണ്ട്. സുഖമായിട്ട് ഇരുന്ന് ഉറങ്ങാം. ഒരനക്കവും ഉണ്ടാവില്ല. വോള്‍വോയുടെ ഏറ്റവും ലേറ്റസ്റ്റ് വണ്ടിയാണ് വാങ്ങിച്ചിരിക്കുന്നത്. ഇതിനകത്ത് ബയോടോയ്‌ലറ്റ് ഉണ്ട്. എല്ലാ സീറ്റിലും ടിവിയുണ്ട്. അത് അവനവന്റെ ഫോണില്‍ നിന്നും ഹോട്‌സ്‌പോട്ട് വച്ച് കണക്റ്റ് ചെയ്യാം. ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ ഉണ്ട് – അദ്ദേഹം പറഞ്ഞു.

Hot this week

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

പുതിയ സിനിമയുടെ ചിത്രീകരണത്തിനായി അക്ഷയ് കുമാറും വിദ്യാബാലനും കേരളത്തിൽ. ഇടുക്കി മറയൂരിലാണ്...

ഈ ചൂട് ഇനിയും സഹിക്കാൻ വയ്യ… അയലയും മത്തിയും കേരളതീരം വിടുന്നു

കൊടും ചൂടിൽ ചുട്ടുപൊള്ളുകയാണ് കേരളം. ജില്ലകളിൽ ഉഷ്മതരംഗ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കനത്ത...

വീടിനുള്ളിൽ പല്ലി ശല്യമോ? ഒഴിവാക്കാൻ എളുപ്പവഴി

ചൂട് കൂടിയാൽ വീടുകളുടെ ചുമരിലും ജനലുകളിലും പല്ലികൾ എത്തിത്തുടങ്ങും. ഇതോടെ വീടിൻ്റെ...

ഇല പച്ചക്കറികൾ ഫ്രിഡ്ജിൽ വയ്ക്കരുത്; ഒളിഞ്ഞിരിക്കുന്നത് അപകടം

പച്ചക്കറിയും ഇല വർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിനെ കുറിച്ച് ചർച്ച ചെയ്യുന്ന ഈകാലത്ത്...

ഹൈവേ നിർമാണത്തിൻ്റെ മറവിൽ കോടികളുടെ സിലിക്ക മണൽ കടത്തുന്നതായി പരാതി

ഹൈവേ നിർമാണത്തിൻ്റെ മറവിൽ കോടികളുടെ സിലിക്ക മണൽ കടത്തുന്നതായി പരാതി. വേമ്പനാട്...

Topics

ബി. ഉണ്ണികൃഷ്ണൻ ഫെഫ്‌ക ജനറൽ സെക്രട്ടറിയായി തുടരും; മാറ്റം വേണ്ടെന്ന് അംഗങ്ങൾ

മലയാള സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയുടെ ജനറൽ സെക്രട്ടറിയായി ബി....
spot_img

Related Articles

Popular Categories

spot_img