‘മിസ്റ്റർ അപ്പാ, ഇനി പാടരുത്”; ജന്മദിനത്തിൽ ബേസിലിനെ ട്രോളി സഹോദരിയും പങ്കാളിയും

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. ഇന്ന് 37ാം ജന്മദിനം ആഘോഷിക്കുകയാണ് നടൻ. പിറന്നാൽ ദിനത്തിൽ ബേസിലിന് ആശംസകൾ നേർന്നുകൊണ്ടുള്ള ഭാര്യ എലിസബത്തിന്റെയും സഹോദരി ഷിൻസി ജോസഫിന്റെയും പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ബേസിൽ ജോസഫ് ‘ടൈറ്റാനിക്ക്’ സിനിമയിലെ പാട്ട് ഉച്ചത്തിൽ പാടുന്ന വീഡിയോ ആണ് എലിസബത്ത് പങ്കുവച്ചത്. മകൾ ഹോപ്പിനേയും ദൃശ്യങ്ങളിൽ കാണാം. “ഹാപ്പി ബർത്ത് ഡേ മിസ്റ്റർ അപ്പാ. ഇനി പാടരുത്, അല്ലെങ്കിൽ ഞങ്ങൾ വാ കെട്ടി വയ്ക്കും,” എന്ന് കുറിച്ചുകൊണ്ടാണ് എലിസബത്ത് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. അധികം വൈകാതെ കമന്റ് സെക്ഷനിൽ ബേസിലിനെ ട്രോളിയും ആശംസകൾ നേർന്നും സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തി. “ഹോപ്പ്: ചുമ്മാതല്ല ആ ഷിപ്പ് മുങ്ങിയത്,” എന്നായിരുന്നു സംവിധായകൻ വിപിൻ ദാസിന്റെ കമന്റ്. ടൊവിനോ തോമസിന്റെ കമന്റിനായി കാത്തിരിക്കുന്നവരേയും കമന്റ് സെക്ഷനിൽ കാണാം.

സഹോദരി ഷിൻസി ജോസഫും നടന് ആശംസകൾ നേർന്നു. “പ്രായം കൂടും എന്ന് പേടിച്ച് പിറന്നാൾ വേണ്ടെന്ന് വച്ച പൊന്നാങ്ങളയ്ക്ക് എന്റെ പേരിലും മരുമക്കളുടെ പേരിലും കൊച്ചുമക്കളുടെ പേരിലും മാതാ പിതാക്കളുടെയും ബാക്കി എല്ലാ ബന്ധു മിത്രാധികളുടെയും പേരിലും ആയിരമായിരം പിറന്നാൾ ആശംസകൾ,” എന്നായിരുന്നു ഷിൻസിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.

അതേസമയം, ‘അതിരടി’യാണ് ബേസിൽ ജോസഫ് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. സിനിമയിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും. അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രം ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്നാണ് നിർമിക്കുന്നത്.

പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് തിരക്കഥ. സംവിധായകനും ഛായാ​ഗ്രാഹകനുമായ സമീർ ​താഹിറും ടൊവിനോ തോമസും അതിരടിയുടെ സഹനിർമാതാക്കളാണ്. ‘മിന്നല്‍ മുരളി’ക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും സമീർ താഹിറും അരുൺ അനിരുദ്ധനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെയ് 14ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img