അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു എസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ ട്രംപിന് ഇതു സംബന്ധിച്ച വിവരങ്ങൾ ഇന്ന് കൈമാറും. ഇറാനെതിരെ ‘ചെറുതും എന്നാല്‍ വളരെ ശക്തവുമായ ആക്രമണങ്ങള്‍ക്ക്’ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പദ്ധതികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾക്കെതിരെ അതിശക്തമായ ആക്രമണമാണ് പദ്ധതിയിടുന്നത്. കരാറിലേക്കെത്താൻ ഇറാനിൽ സമ്മർദ്ദം ശക്തമാക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യം. നിലവിൽ ഇറാൻ ചർച്ചയ്ക്ക് തയാറാകുംവരെ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. പദ്ധതികളെ കുറിച്ച് വിശദീകരണം നല്‍കാന്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ബ്രാഡ് കൂപ്പര്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണുമെന്നും റിപോര്‍ട്ടുകളുണ്ട്.യുദ്ധം നേരിട്ട് നീട്ടിക്കൊണ്ടുപോകുക എന്നതല്ല ലക്ഷ്യം, മറിച്ച് ചര്‍ച്ചകള്‍ക്ക് ഇറാനെ സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ്.ആഗോള എണ്ണ വിതരണത്തിനുള്ള സുപ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ ചില ഭാഗങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള മറ്റ് ഓപ്ഷനുകളും പരിശോധിക്കുന്നുണ്ട്.ഇതിനുപുറമെ, ഇറാന്റെ ഉയര്‍ന്ന സമ്പുഷ്ടമായ യുറേനിയം ശേഖരം പിടിച്ചെടുക്കാന്‍ പ്രത്യേക സേനയെ അയയ്ക്കുന്നത് പോലുള്ള നടപടികളും അമേരിക്ക പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

Hot this week

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

പൊലീസ് ട്രെയിനിങ് കോളജിൽ നടത്തിയ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി. ചോദ്യ പേപ്പർ...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

Topics

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...

പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ മാറ്റവും വൈദ്യുതി വാഹനങ്ങൾ കൂടിയതും; കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ലെന്ന് ആവർത്തിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഓവർലോഡ്...
spot_img

Related Articles

Popular Categories

spot_img