‘ബംഗാളിൽ തൃണമൂലിനെ തൃണമാക്കി എൻഡിഎ ഭരണം വരും, തമിഴ്നാട്ടിൽ ഭരണം പിടിക്കും, കേരളത്തിലും മികച്ച മുന്നേറ്റം’; രാജ്യമാസകലം മോദിമയമെന്ന് കെ സുരേന്ദ്രൻ

കേരളമുൾപ്പെടെ നിയസഭ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. എക്സിറ്റ് പോൾ ഫലങ്ങൾ എന്തായാലും വോട്ടെണ്ണൽ ഫലങ്ങൾ പുറത്തു വരുമ്പോൾ രാജ്യമാസകലം മോദിമയം ആയിരിക്കുമെന്നാണ് സുരേന്ദ്രന്റെ പ്രവചനം.

‘എക്സിറ്റ് പോൾ ഫലങ്ങൾ എന്തായാലും വോട്ടെണ്ണൽ ഫലങ്ങൾ പുറത്തു വരുമ്പോൾ അസം പോണ്ടിച്ചേരി ഭരണം എൻ. ഡി. എ നിലനിർത്തും എന്നത് ഉറപ്പ്. അതും കൂടുതൽ തിളക്കമാർന്ന നേട്ടത്തോടെ. ബംഗാളിൽ തൃണമൂലിനെ തൃണമാക്കി എൻ. ഡി. എ ഭരണം നിലവിൽ വരും. തമിഴുനാട്ടിൽ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും ഭരണം എൻ. ഡി. എയ്ക്കു ലഭിക്കും. കേരളത്തിൽ എൻ. ഡി. എ മികച്ച മുന്നേറ്റം ഉറപ്പ്. രാജ്യമാസകലം മോദിമയം’- കെ സുരേന്ദ്രൻ കുറിച്ചു.നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. എന്‍ഡിടിവി- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിന് ഭരണം ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് ട്രെന്‍ഡുണ്ടെന്നാണ് എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. 75 മുതല്‍ 85 സീറ്റുകള്‍ വരെ യുഡിഎഫിന് ലഭിക്കുമെന്നാണ് എന്‍ഡിടിവി എക്സിറ്റ് പോള്‍ പ്രചവിക്കുന്നത്. എല്‍ഡിഎഫിന് 55 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിക്കുമെന്നും പ്രവചിക്കുന്നു. ബിജെപിയ്ക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് എന്‍ഡിടിവി- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രചവനം.യുഡിഎഫ് 78 മുതല്‍ 90 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ പ്രവചനം. എല്‍ഡിഎഫിന് 49 മുതല്‍ 62 സീറ്റുകളാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ബിജെപി മൂന്ന് വരെ സീറ്റുകള്‍ നേടുമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. യുഡിഎഫ് 70 സീറ്റിന് മുകളില്‍ നേടി അധികാരത്തിലെത്തുമെന്നാണ് മാട്രിസ് എക്സിറ്റ് പോളും പ്രവചിക്കുന്നത്. യുഡിഎഫിന് 75 മുതല്‍ 85 സീറ്റ് വരെ പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫിന് 60 മുതല്‍ 65 സീറ്റുകള്‍ വരെയും ബിജെപിക്ക് മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെയും ങമൃേശ്വല പ്രവചിക്കുന്നു. പീപ്പിള്‍സ് പള്‍സ് സര്‍വ്വേയും കേരളത്തില്‍ യുഡിഎഫിന് അനുകൂല സീറ്റ് നിലയാണ് പ്രവചിക്കുന്നത്. പീപ്പിള്‍സ് പള്‍സ് യുഡിഎഫിന് 75 മുതല്‍ 85 സീറ്റുകള്‍ വരെയും എല്‍ഡിഎഫിന് 55 മുതല്‍ 65 വരെയും ബിജെപിക്ക് മൂന്ന് സീറ്റ് വരെയുമാണ് പ്രവചിക്കുന്നത്.

Hot this week

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

പൊലീസ് ട്രെയിനിങ് കോളജിൽ നടത്തിയ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി. ചോദ്യ പേപ്പർ...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

Topics

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...

പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ മാറ്റവും വൈദ്യുതി വാഹനങ്ങൾ കൂടിയതും; കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ലെന്ന് ആവർത്തിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഓവർലോഡ്...
spot_img

Related Articles

Popular Categories

spot_img