സമാധാന നൊബേല്‍ നോമിനികളുടെ പട്ടികയില്‍ ട്രംപും? റിപ്പോര്‍ട്ടുമായി റോയിട്ടേഴ്‌സ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നോബേല്‍ സമ്മാന നോമിനികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കംബോഡിയ, ഇസ്രയേല്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ട്രംപിനെ നോബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തതായി വ്യക്തമാക്കിയിരുന്നു. സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ഇടപെടലുകള്‍ പരിഗണിച്ചാണ് നോബേല്‍ സമാധാന സമ്മാനത്തിന് ട്രംപിനെ നേതാക്കള്‍ നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളത്.

നോര്‍വീജിയന്‍ നോബേല്‍ കമ്മിറ്റിക്കു മുന്നില്‍ 287 നോമിനേഷനുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. നോമിനേഷന്‍ ലഭിച്ചവരുടെ വിവരം 50 വര്‍ഷത്തേക്ക് കമ്മിറ്റി പുറത്തുവിടാറില്ല. ഈ വര്‍ഷം ഒക്ടോബര്‍ 9-നാണ് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നത്. ആഗോള സംഘര്‍ഷത്തിന്റേയും അന്താരാഷ്ട്ര സഹകരണത്തിന്റെ ആവശ്യകത ഏറുന്നതിന്റേയും പശ്ചാത്തലത്തില്‍ നൊബേല്‍ പുരസ്‌കാര നിര്‍ണയം നിര്‍ണായകമെന്ന് നോര്‍വീജിയന്‍ നോബെല്‍ കമ്മിറ്റി സെക്രട്ടറി ക്രിസ്റ്റിയന്‍ ബെര്‍ഗ് ഹാര്‍പ്വികെന്‍ പറഞ്ഞു.

Hot this week

ഒപെക്കില്‍ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം ഇന്ന്; വിപണിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെന്തൊക്കെ?

പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കില്‍ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം...

‘പെട്രോൾ-ഡീസൽ വിലകൾ പരിഷ്കരിച്ചിട്ടില്ല; കടുത്ത പ്രതിസന്ധിയിലും ഇന്ത്യ ശക്തമായി നിലകൊള്ളുന്നു’; കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

പെട്രോൾ-ഡീസൽ വിലകൾ പരിഷ്കരിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി....

‘മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം’; ആവശ്യവുമായി യൂത്ത് ലീഗ്

മലപ്പുറത്ത് ജില്ലാ വിഭജനം വീണ്ടും ചർച്ചയാക്കി യൂത്ത് ലീഗ്. മലപ്പുറം ജില്ല...

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം. ആലപ്പുഴ സ്വദേശി...

Topics

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...
spot_img

Related Articles

Popular Categories

spot_img