‘കര’യിൽ മമിതയുടെ സ്ക്രീൻ ടൈം കുറഞ്ഞുപോയി; നിരാശ പങ്കുവച്ച് ആരാധകർ

ധനുഷ് നായകനായ പുതിയ തമിഴ് ചിത്രമാണ് ‘കര’. കരസാമി എന്ന മോഷ്ടാവിന്റെ വേഷത്തിലാണ് നടൻ ചിത്രത്തിൽ എത്തുന്നത്. മലയാളി താരം മമിതാ ബൈജുവാണ് നായിക. നടിയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമിതയുടെ സ്ക്രീൻ ടൈം കുറഞ്ഞു പോയി എന്നാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്.

ധനുഷ് കഥാപാത്രത്തിന്റെ ഭാര്യ ‘സെല്ലി’യുടെ റോളിലാണ് മമിത ബൈജു ‘കര’യിൽ എത്തുന്നത്. വളരെ കുറച്ച് രംഗങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ഗംഭീര പ്രകടനമാണ് നടി ചിത്രത്തിൽ കാഴ്ചവച്ചത്. കഥാപാത്രത്തിന്റെ വൈകാരികമായ തലം മനസിലാക്കിയാണ് മമിത അഭിനയിച്ചതെന്നാണ് കാണികൾ അഭിപ്രായപ്പെടുന്നത്. മമിതയ്ക്ക് പുറമേ മലയാളത്തിൽ നിന്ന് ജയറാം, സുരാജ് വെഞ്ഞാറമൂട്, ശ്രീജാ രവി എന്നിവരും ചിത്രത്തിലെ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ഇവരുടെ പ്രകടനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

‘പോർ തൊഴിലി’ന് ശേഷം വിഗ്നേഷ് രാജ സംവിധാനം ചെയ്ത ചിത്രമാണ് ‘കര’. ആറ് കോടി രൂപയാണ് ആദ്യ ദിനം ചിത്രം കളക്ട് ചെയ്തത്. കെ.എസ്. രവികുമാർ, കരുണാസ്, പൃഥ്വി പണ്ഡ്യരാജൻ, എം.എസ്. ഭാസ്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേൽസ് ഫിലിം ഇന്റർനാഷണൽ നിർമിക്കുന്ന ചിത്രത്തിന്റ നിർമാതാക്കൾ ഡോ. ഇഷാരി കെ. ഗണേഷാണ്. സഹ നിർമാണം – കുഷ്മിത ഗണേഷ്.

രചന: ആൽഫ്രഡ് പ്രകാശ്, വിഗ്നേഷ് രാജ, സംഗീതം: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: തേനി ഈശ്വർ, എഡിറ്റിങ്: ശ്രീജിത് സാരംഗ്, ആർട്ട് ഡയറക്ഷൻ: മായപാണ്ടി, ആക്ഷൻ ഡയറക്ടർ: ദിനേഷ് കാസി, കോസ്റ്റ്യൂം ഡിസൈൻ : ദിനേഷ് മനോഹരൻ, കാവ്യാ ശ്രീറാം, മേക്കപ്പ്: ബി രാജ, സ്പെഷ്യൽ മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, ഹരിഹരൻ എം, സൗണ്ട് മിക്സിങ് : എം.ആർ രാജാകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: എൻ. വിക്കി, ബി. സെന്തിൽ കുമാർ, എ.പി.വി. മാരൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ. പ്രഭു.

Hot this week

രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിച്ചു; പരിഭ്രാന്തരാകേണ്ടതില്ലെന്ന് അറിയിപ്പ്

രാജ്യത്ത് അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ സന്ദേശം എങ്ങനെ എല്ലാവരിലേക്ക് കൈമാറാമെന്നത് സംബന്ധിച്ചുള്ള...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 17 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞതായി റിപ്പോർട്ട്. പല ജില്ലകളിലും വേനൽ...

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! രക്തസമ്മര്‍ദം പോലെ അമിത വണ്ണത്തെ പരിഗണിക്കാത്തത് എന്തുകൊണ്ട്?

പ്രായ വ്യത്യാസമില്ലാതെ തന്നെ രക്തസമ്മര്‍ദം നമ്മളെ വലയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ അമിത...

ഡിസപ്പിയറിങ് മെസേജ് ഫീച്ചർ ഓൺ ആണെങ്കിലും ഇനി നിങ്ങൾക്കു വേണ്ട വിവരങ്ങൾ മിസ്സാവില്ല; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സ്ആപ്പിൻ്റെ ഏറ്റവും ഉപയോഗപ്രദമായ ഫീച്ചറുകളിലൊന്നാണ് ഡിസപ്പിയറിങ് മെസ്സേജുകൾ. സ്ഥിരമായ ചാറ്റുകൾ അവശേഷിക്കാതെ...

“കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ തെരഞ്ഞെടുപ്പ് ചുമതലയേൽപ്പിക്കുന്നതിൽ തെറ്റില്ല”; തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

പശ്ചിമ ബംഗാള്‍ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസിന് സുപ്രീം കോടതിയില്‍ തിരിച്ചടി....

Topics

ഇന്ധന വില വർധന: അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ജൂലൈ വരെ അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. വ്യോമയാന...

“പേട്രിയറ്റ് ഒരു പാഠപുസ്തകമാകുന്നു”; മഹേഷ് നാരായണൻ ചിത്രത്തിന് വി. ശിവൻകുട്ടിയുടെ പോസിറ്റീവ് റിവ്യൂ

മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റി'നെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി. ഓൺലൈൻ...

മരണത്തിലും കുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ച അമ്മ! വൈറല്‍ ചിത്രം എഐ നിര്‍മിതമെന്ന് ജബല്‍പൂര്‍ കളക്ടര്‍

ജബല്‍പൂര്‍ ബോട്ട് അപകടത്തെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന അമ്മയും കുഞ്ഞുമുള്ള ചിത്രം വ്യാജമെന്ന്...
spot_img

Related Articles

Popular Categories

spot_img