ഡിസപ്പിയറിങ് മെസേജ് ഫീച്ചർ ഓൺ ആണെങ്കിലും ഇനി നിങ്ങൾക്കു വേണ്ട വിവരങ്ങൾ മിസ്സാവില്ല; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സ്ആപ്പിൻ്റെ ഏറ്റവും ഉപയോഗപ്രദമായ ഫീച്ചറുകളിലൊന്നാണ് ഡിസപ്പിയറിങ് മെസ്സേജുകൾ. സ്ഥിരമായ ചാറ്റുകൾ അവശേഷിക്കാതെ സംഭാഷണങ്ങൾ സ്വാഭാവികമായും റിമൂവ് ആയിപ്പോകുന്നതിന് സഹായിക്കുന്ന ഫീച്ചറാണിത്. വളരെ സെൻസിറ്റീവ് ആയ സംഭാഷങ്ങളോ, പ്രത്യേകിച്ച് കാര്യങ്ങളൊന്നുമില്ലാതെ നടത്തുന്ന കാഷ്വൽ ചാറ്റുകളോ അതുമല്ലെങ്കിൽ ഇൻബോക്സ് നിറഞ്ഞു കിടക്കാതെ സൂക്ഷിക്കുവാനോ ഒക്കെ ഈ ഫീച്ചർ അനുയോജ്യമാണ്.

എന്നാൽ, സംഭാഷണത്തിലെ ഒരു പ്രത്യേക വിവരമോ, വിലാസമോ, മീറ്റിംഗ് വിവരങ്ങളോ, ബാക് അപ്പ് ഒടിപിയോ ഒക്കെ വേണ്ടി വരുന്ന ചില അവസരങ്ങളിൽ ഈ ഫീച്ചർ ഒരു വില്ലനാകുവാനും സാധ്യതയുണ്ട്. അടുത്ത കാലം വരെ ഈ പ്രശ്നം മറികടക്കാൻ ഈ ഫീച്ചർ പൂർണമായും ഓഫ് ആക്കുക എന്നതായിരുന്നു ഏക മാർഗം. എന്നാൽ ഇപ്പോൾ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്’കെപ്റ്റ് മെസേജസ്’ഫീച്ചറിലൂടെ. ​ഡിസപ്പിയറിങ് മെസേജ് ഓപ്ഷൻ ഓൺ ആണെങ്കിൽ പോലും, ആവശ്യമുള്ള സന്ദേശങ്ങൾ മാത്രം ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകാതെ നിലനിർത്താൻ ഈ ഫീച്ചർ സഹായിക്കും.

ചാറ്റിലെ എല്ലാ സന്ദേശങ്ങളും ഡിലീറ്റ് ആയാലും, ഒരു അഡ്രസ്സോ ഫോൺ നമ്പറോ ഒടിപി വിവരങ്ങളോ പോലെ നിങ്ങൾക്ക് ആവശ്യമുള്ള ഒരു പ്രത്യേക മെസേജ് മാത്രം സേവ് ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും.

ഇതിനായി ചെയ്യേണ്ടത്..

  • ഡിസപ്പിയറിങ് മെസേജ് ഫീച്ചർ നിലവിലുള്ള ചാറ്റ് ഓപ്പൺ ചെയ്യുക
  • സേവ് ചെയ്യേണ്ട സന്ദേശത്തിൽ ലോങ് പ്രസ് (Long Press) ചെയ്യുക.
  • മുകളിലെ മെനുവിൽ കാണുന്ന ‘Keep’ ഐക്കൺ തെരഞ്ഞെടുക്കുക

ഇങ്ങനെ സേവ് ചെയ്യുന്ന സന്ദേശങ്ങൾ ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകില്ല. സന്ദേശത്തിന് താഴെ കാണുന്ന ചെറിയ ബുക്ക്മാർക്ക് ചിഹ്നം വഴി അത് സേവ് ചെയ്യപ്പെടും. പൂർണമായും സന്ദേശങ്ങൾ റിമൂവ് ആയിപ്പോകുന്നതിന് പകരം, ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്ന ഈ ഫീച്ചർ ഏറെ ഉപകാരപ്രദമാണ്. ആവശ്യമില്ലാത്ത സന്ദേശങ്ങൾ ഒഴിവാക്കുന്നതോടൊപ്പം തന്നെ പ്രധാനപ്പെട്ട വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും ഇത് സഹായിക്കുന്നു.

Hot this week

രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിച്ചു; പരിഭ്രാന്തരാകേണ്ടതില്ലെന്ന് അറിയിപ്പ്

രാജ്യത്ത് അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ സന്ദേശം എങ്ങനെ എല്ലാവരിലേക്ക് കൈമാറാമെന്നത് സംബന്ധിച്ചുള്ള...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 17 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞതായി റിപ്പോർട്ട്. പല ജില്ലകളിലും വേനൽ...

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! രക്തസമ്മര്‍ദം പോലെ അമിത വണ്ണത്തെ പരിഗണിക്കാത്തത് എന്തുകൊണ്ട്?

പ്രായ വ്യത്യാസമില്ലാതെ തന്നെ രക്തസമ്മര്‍ദം നമ്മളെ വലയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ അമിത...

“കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ തെരഞ്ഞെടുപ്പ് ചുമതലയേൽപ്പിക്കുന്നതിൽ തെറ്റില്ല”; തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

പശ്ചിമ ബംഗാള്‍ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസിന് സുപ്രീം കോടതിയില്‍ തിരിച്ചടി....

ഇന്ധന വില വർധന: അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ജൂലൈ വരെ അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. വ്യോമയാന...

Topics

“പേട്രിയറ്റ് ഒരു പാഠപുസ്തകമാകുന്നു”; മഹേഷ് നാരായണൻ ചിത്രത്തിന് വി. ശിവൻകുട്ടിയുടെ പോസിറ്റീവ് റിവ്യൂ

മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റി'നെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി. ഓൺലൈൻ...

‘കര’യിൽ മമിതയുടെ സ്ക്രീൻ ടൈം കുറഞ്ഞുപോയി; നിരാശ പങ്കുവച്ച് ആരാധകർ

ധനുഷ് നായകനായ പുതിയ തമിഴ് ചിത്രമാണ് 'കര'. കരസാമി എന്ന മോഷ്ടാവിന്റെ...

മരണത്തിലും കുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ച അമ്മ! വൈറല്‍ ചിത്രം എഐ നിര്‍മിതമെന്ന് ജബല്‍പൂര്‍ കളക്ടര്‍

ജബല്‍പൂര്‍ ബോട്ട് അപകടത്തെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന അമ്മയും കുഞ്ഞുമുള്ള ചിത്രം വ്യാജമെന്ന്...
spot_img

Related Articles

Popular Categories

spot_img