പാമ്പുകടിച്ച പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിച്ചാൽ വിഷം ഏൽക്കുമോ? ഉത്തരം ഇതാണ്

കേരളത്തിൽ പാമ്പുകടിയേറ്റ കേസുകൾ ദിനംപ്രതി വർധിച്ചുവരികയാണ്. ചൂട് കൂടിയതുതോടെ പാമ്പുകൾ ജനവാസകേന്ദ്രങ്ങളിൽ അധികമായി കാണപ്പെടുന്ന സാഹചര്യം ഉണ്ട്. കുട്ടികളടക്കം നിരവധിപ്പേർക്കാണ് ദിനം പ്രതി പാമ്പുകടിയേൽക്കുന്നത്. ഇതിനോടകം തന്നെ ഏറെ മരണങ്ങളും റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. മനുഷ്യർക്ക് പാമ്പുകടിയേൽക്കുന്നത് ഏറെ ആശങ്ക ഉയർത്തുന്ന കാര്യമാണ്. അതോടൊപ്പം തന്നെ പാമ്പുകൾ പച്ചക്കറികളിലും പഴങ്ങളിലും കടിക്കുമോ എന്ന സംശയവും ഭീതി പടർത്തുന്നുണ്ട്.

സംശയം ന്യായമാണ്. പറമ്പിലും മറ്റും ഉണ്ടാകുന്ന പച്ചക്കറികളിലും, പഴങ്ങളിലുമെല്ലാം മറ്റ് ജീവികളേപ്പോലെ തന്നെ പാമ്പുകളും സ്പർശിക്കാനും കടിക്കാനുമുള്ള സാധ്യതയുണ്ട്. എന്നാൽ അതിലൂടെ വിഷം കയറുമോ, ആ വിഷം അത് കഴിക്കുന്ന മനുഷ്യരിലേക്ക് എത്തുമോ എന്ന ആശങ്കകൾക്ക് ഇടം കൊടുക്കേണ്ടതില്ല എന്നാണ് വിദഗ്ധർ പറയുന്നത്. അതായത് പാമ്പ് കടിച്ചാൽ പഴങ്ങളോ പച്ചക്കറികളോ വിഷമയമാകില്ല എന്നതാണ് യാഥാർഥ്യം.

പാമ്പ് വിഷം ഒരുതരം പ്രോട്ടീനാണ്. രക്തത്തിൽ കലർന്നാൽ മാത്രമേ അത് വിഷമായി പ്രവർത്തിക്കുന്നുള്ളൂ. ഇനി പാമ്പ് കടിച്ചതുകൊണ്ട് പഴങ്ങളിലോ പച്ചക്കറികളിലോ എന്തെങ്കിലും തരത്തിലുള്ള വിഷാംശം എത്തിയാൽ തന്നെ അത് ആമാശയത്തില്‍ എത്തി ദഹന സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഗ്യാസ്ട്രിക് ആസിഡിന്റെ പ്രവർത്തനത്തിൽ ഇല്ലാതാകുകയും ചെയ്യും. അതായത് വലിയ ദോഷമൊന്നും ശരീരത്തിന് ഉണ്ടാക്കുന്നില്ല എന്ന് സാരം.

മറ്റൊരു കാര്യം പഴങ്ങളിലും പച്ചക്കറികളിലുമൊക്കെ പാമ്പുകള്‍ കടിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നതാണ്. സാധാരണയായി പാമ്പുകൾ മാംസഭുക്കുകളാണ്. നിർജീവമായ വസ്തുക്കളെ കടിക്കാൻ സാധ്യതയില്ല. അതുപോലെ തന്നെ അവ പല്ലുകൾ ഉപയോഗിക്കുന്നതും അപൂർവമാണ്. അതായത് പാമ്പുകൾ പഴങ്ങളും പച്ചക്കറികളും കടിക്കാനും അതുവഴി അവ ഭക്ഷിക്കുന്ന മനുഷ്യരിലേക്ക് നിന്ന് വിഷം ഏൽക്കാനുമുള്ള സാധ്യതയില്ല എന്ന് മനസിലാക്കാം.

എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്. പക്ഷേ പാമ്പ് ഇഴഞ്ഞ് നടക്കുന്ന സമയത്ത് മണ്ണില്‍ നിന്നുള്ള ബാക്ടീരിയയും മറ്റ് അണുക്കളും അതിന്റെ ശരീരത്തില്‍ പറ്റാവുന്നതാണ്. ഇത് പഴങ്ങളിലും പച്ചക്കറികളിലും പറ്റിപ്പിടിക്കാം. ഇവയെല്ലാം കഴുകി ഉപയോഗിച്ചില്ലെങ്കിൽ ശരീരത്തിന് ദോഷം ചെയ്യും. പാമ്പ് സ്പർശിക്കുന്നത് വഴി മാത്രമല്ല അല്ലാതെയും ബാക്ടീരിയകളുടെ സാന്നിധ്യം പഴങ്ങളിലും പച്ചക്കറികളിലും കണ്ടേക്കാം. അതുകൊണ്ട് അവ വൃത്തിയാക്കി മാത്രം ഉപയോഗിക്കുക.

Hot this week

“എല്‍ഡിഎഫിന്റേത് അസാധാരണ തോല്‍വി”; ഭരണപരമായ വീഴ്ചകളും പരിശോധിക്കുമെന്ന് എം.എ. ബേബി

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിനുണ്ടായത് അസാധാരണ തോല്‍വിയെന്ന് സിപിഐഎം ദേശീയ ജനറല്‍...

ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായി; അതുകൊണ്ട് പരാജയത്തിന്റെ ഉത്തരവാദിത്തം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്നു: ജോസ് കെ. മാണി

തെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ ഉണ്ടാകുമെന്നും ഇടതുപക്ഷം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും കേരള കോണ്‍ഗ്രസ്...

ഒറ്റയ്ക്കാണ്, അൽപ്പനേരം കൂടെയിരിക്കാമോ? ഫുഡ് ഓർഡറിനൊപ്പം കാൻസർ ബാധിതയുടെ അപേക്ഷ; ഓടിയെത്തിയത് നിരവധിപ്പേർ

ഒറ്റയ്ക്കാകുക എന്നത് പലപ്പോഴും നല്ല അനുഭവമല്ല. പ്രത്യേകിച്ചും പ്രതിസന്ധി ഘട്ടങ്ങളിൽ. ജീവിതത്തിൽ...

വിജയ്ക്ക് പിന്തുണയേറുന്നു; ഭൂരിപക്ഷം തെളിയിക്കാൻ ടിവികെയ്ക്ക് ഗവർണർ അവസരം നൽകണമെന്ന് കമൽഹാസൻ

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം വൈകുന്നതിനിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ ടിവികെയ്ക്ക്...

സ്കൂൾ പാഠപുസ്തക വിതരണം വൈകും; അച്ചടിക്കാൻ പേപ്പറില്ലെന്ന് കെബിപിഎസ്

സംസ്ഥാനത്തെ സർക്കാർ സ്കൂളിലേക്കുള്ള പാഠപുസ്തക വിതരണം ഇത്തവണ വൈകുമെന്ന് റിപ്പോർട്ട്. പുസ്തകം...

Topics

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നാലാം ദിവസവും പൊതു ജനങ്ങളോട് മൗനം തുടര്‍ന്ന് പിണറായി; അണികൾക്കിടയിലും രോഷം

തെരഞ്ഞെടുപ്പ് പരാജയം നുണഞ്ഞ് നാല് ദിവസം കഴിഞ്ഞിട്ടും മിണ്ടാട്ടമില്ലാതെ കാവല്‍ മുഖ്യമന്ത്രിയായി...

വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി; അംഗീകാരം നൽകി മന്ത്രിസഭ

 ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ കേന്ദ്ര...

യൂറോപ്പിലെ വമ്പൻ പോരിന് കളമൊരുങ്ങി; യുവേഫ ചാംപ്യൻസ് ലീഗിൽ ആഴ്സണൽ-പിഎസ്‌ജി ഫൈനൽ

 യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ആഴ്സണൽ-പിഎസ്‌ജി പോരാട്ടത്തിന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ കളമൊരുങ്ങി....
spot_img

Related Articles

Popular Categories

spot_img