സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. പ്രത്യേക ഓൺലൈൻ മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. ഇൻ്റലിജൻസ് ബ്യൂറോയിലെ ദീർഘകാല സേവനത്തിന് ശേഷമാണ് റവാഡ ചന്ദ്രശേഖർ സംസ്ഥാനത്തെ പൊലീസ് തലപ്പത്തേക്ക് മടങ്ങിയെത്തുന്നത്. 1991 ബാച്ച് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സർവീസുള്ളത്.

ആന്ധ്രാ പ്രദേശിലെ രാജമുൻട്രി സ്വദേശിയാണ് റവാഡ ചന്ദ്രശേഖർ. ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. തലശേരി എഎസ്പിയായാണ് സർവീസിലെ തുടക്കം. ജോലിയിൽ പ്രവേശിച്ച് മൂന്നാം മാസം കൂത്തുപറമ്പ് വെടിവെപ്പ് കേസിൽ പ്രതിയാക്കിയെങ്കിലും, 2012-ൽ ഹൈക്കോടതി കുറ്റവിമുക്തനാക്കി.

പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറൽ, റെയിൽവേ, വിജിലൻസ് എറണാകുളം റെയ്ഞ്ച്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് , പാലക്കാട് എന്നിവിടങ്ങളിൽ എസ്പിയായി പ്രവർത്തിച്ചു. പൊലീസ് ആസ്ഥാനത്ത് എഐജി ആയിരുന്നു. കെഎപി രണ്ടാം ബറ്റാലിയനിലും മൂന്നാം ബറ്റാലിയനിലും കമാണ്ടൻ്റായി പ്രവർത്തിച്ചു. തിരുവനന്തപുരം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരുന്നു. തൃശൂർ, തിരുവനന്തപുരം റെയ്ഞ്ചുകളിൽ ഡിഐജിയായും സേവനമനുഷ്ഠിച്ചു. ഐക്യരാഷ്ട്രസഭയുടെ മിഷൻ്റെ ഭാഗമായി ബോസ്നിയയിലും സുഡാനിലും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്ടറായിരുന്ന റവാഡ ചന്ദ്രശേഖറിനെ അടുത്തിടെ കേന്ദ്ര ക്യാബിനെറ്റ് സെക്രട്ടേറിയറ്റിൽ സുരക്ഷാ സെക്രട്ടറിയായി നിയമിച്ചിരുന്നു.

ക്രൈം റെക്കോർഡ്സ് ബ്യൂറോ ഐജിയായിരിക്കെയാണ് റവാഡ ചന്ദ്രശേഖർ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നത്. ഐബി ആസ്ഥാനത്തെ ഡെപ്യൂട്ടി ഡയറക്ടറായാണ് തുടക്കം. ഭുവനേശ്വർ, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലും ഐബി ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ചു. വിജയവാഡ, മുംബൈ എന്നിവിടങ്ങളിൽ ഐബി അഡീഷണൽ ഡയറക്ടറായിരുന്നു. 2023ൽ ഡിജിപി റാങ്കിലേക്കുയർന്നു. തുടർന്ന് ഐബി സ്പെഷ്യൽ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു.

1991 ബാച്ച് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സർവീസുള്ളത്. വിശിഷ്ടസേവനത്തിന് 2015ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യർഹസേവനത്തിന് 2009-ൽ ഇന്ത്യൻ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്.

Hot this week

ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു; അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും

അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും. ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു.തിങ്കളാഴ്ച...

‘2221 കോടി ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചത് 260 കോടി മാത്രം, വയനാട്ടിലെ ജനങ്ങൾക്ക് ലഭിച്ചത് അവഗണന മാത്രം’: പ്രിയങ്ക ഗാന്ധി എംപി

വയനാടിന് 260 കോടി മാത്രം അനുവദിച്ച കേന്ദ്രസർക്കാർ നടപടിക്ക് എതിരെ പ്രിയങ്ക...

‘മലയാളം വാനോളം, ലാൽസലാം’: മോഹൻലാലിന് ആദരവ് നൽകാൻ സംസ്ഥാന സർക്കാർ, പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിന് സംസ്ഥാന സർക്കാർ നൽകുന്ന ആദരവ്...

1999ൽ വിജയ് മല്യ സമർപ്പിച്ച സ്വർണ്ണപ്പാളികൾ എങ്ങനെ 2019ൽ സ്വർണ്ണം അല്ലാതായി; അന്വേഷണം ആവശ്യപ്പെട്ട് പന്തളം രാജകുടുംബം

സ്വർണ്ണപ്പാളി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പന്തളം രാജകുടുംബം. 1999ൽ വിജയ് മല്യ...

Topics

ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു; അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും

അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും. ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു.തിങ്കളാഴ്ച...

‘മലയാളം വാനോളം, ലാൽസലാം’: മോഹൻലാലിന് ആദരവ് നൽകാൻ സംസ്ഥാന സർക്കാർ, പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിന് സംസ്ഥാന സർക്കാർ നൽകുന്ന ആദരവ്...

1999ൽ വിജയ് മല്യ സമർപ്പിച്ച സ്വർണ്ണപ്പാളികൾ എങ്ങനെ 2019ൽ സ്വർണ്ണം അല്ലാതായി; അന്വേഷണം ആവശ്യപ്പെട്ട് പന്തളം രാജകുടുംബം

സ്വർണ്ണപ്പാളി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പന്തളം രാജകുടുംബം. 1999ൽ വിജയ് മല്യ...

‘ഛാവ’യെ മറികടന്ന് ‘കാന്താര ചാപ്റ്റർ 1’; ആദ്യ ദിന കളക്ഷന്‍ റിപ്പോർട്ട് പുറത്ത്

ഈ വർഷം പ്രേക്ഷകർ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന റിലീസുകളില്‍ ഒന്നാണ് ഋഷഭ്...

ന്യൂയോര്‍ക്കിലും മെക്‌സികോയിലും ഇസ്രയേലിലുമടക്കമെത്തിയ ബിജുവിന്റെ ശില്‍പ പെരുമ

ഗാന്ധി പ്രതിമകള്‍ നിര്‍മിച്ച് ശ്രദ്ധേയനാകുകയാണ് ആലപ്പുഴ സ്വദേശി ബിജു ജോസഫ്. ഇതിനോടകം...

“2016ല്‍ ഒരു ഷോ കിട്ടാന്‍ പലരുടെയും കാല് പിടിച്ചു, ഇന്ന്…; അനുഭവം പങ്കുവച്ച് ‘കാന്താര’ സംവിധായകന്‍ ഋഷഭ് ഷെട്ടി

'കാന്താര ചാപ്റ്റർ വണ്‍' തിയേറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ കയ്യടികളോടെ പ്രദർശനം തുടരുകയാണ്....
spot_img

Related Articles

Popular Categories

spot_img