അന്വേഷണ സമിതിയെ നിയോഗിച്ചതിൽ തൃപ്തന്‍: ഡോ. ഹാരിസ് ‘ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്’

തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അപര്യാപ്തതയുണ്ടെന്ന തന്റെ വെളിപ്പെടുത്തലില്‍ അന്വേഷണ സമിതിയെ നിയോഗിച്ചതിൽ തൃപ്തനെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ. ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. ഹാരിസ് അറിയിച്ചു.

മെഡിക്കല്‍ കോളേജ് പ്രിൻസിപ്പൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും ഡോ. ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. എല്ലാ വിഷയങ്ങളും സമിതി അന്വേഷിക്കണം. ശാശ്വത പരിഹാരം വേണം. ഭരണപരമായ കാര്യങ്ങളുടെ ബാലപാഠങ്ങൾ അറിയാത്തവരാണ് പ്രിൻസിപ്പലും സൂപ്രണ്ടും. അതുകൊണ്ട് തന്നെ അവർക്ക് പരിമിതികളും ഭയവും ഉണ്ടാകും. ഭാവിയിൽ ഭരണപരമായ പരിചയമുള്ളവർക്ക് ഇത്തരം ചുമതലകൾ നൽകണമെന്നും ഡോ. ഹാരിസ് അഭിപ്രായപ്പെട്ടു.

ശസ്ത്രക്രിയ മാറ്റിവെച്ചവർക്കുള്ള ഉപകരണങ്ങൾ ഇന്ന് വരുമെന്നാണ് പറയുന്നതെന്നും ഡോ. ഹാരിസ് അറിയിച്ചു. ശസ്ത്രക്രിയ മാറ്റിവയ്ക്കപ്പെട്ടവർ ആശുപത്രിയിൽ കഴിയുകയാണ്. അടുത്ത രണ്ടുമാസത്തേക്ക് വെയിറ്റിങ് ലിസ്റ്റിലുള്ളവർ ഉണ്ടെന്നും ഹാരിസ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മെഡിക്കൽ കോളേജിൽ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലെന്നുള്ള ഡോ: ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ. പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴും ഹാരിസ് ചിറയ്ക്കൽ നിലപാടിൽ ഉറച്ചുനിന്നിരുന്നു. ആരോഗ്യ സംവിധാനത്തിനാകെ നാണക്കേടുണ്ടാക്കും വിധം പെരുമാറിയതിനാൽ നടപടി ഉണ്ടാകുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടും ഡോക്ടർ പിന്നോട്ട് പോയിരുന്നില്ല. വിശദീകരണം ചോദിച്ചാൽ മറുപടി നൽകാൻ തന്നെയാണ് തീരുമാനമെന്നും ഡോക്ടർ പറഞ്ഞിരുന്നു.

Hot this week

ജോജു ജോർജ്-ഷാജി കൈലാസ് ആക്ഷൻ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തു

ആക്ഷൻ ത്രില്ലർ ചിത്രങ്ങളുടെ അമരക്കാരനായ ഷാജി കൈലാസും മലയാള സിനിമയിലെ കരുത്തുറ്റ...

മഴ; ബാണസുര ഡാമിന്റെ ഷട്ടർ ഉയർത്തി, ജാഗ്രതാ നിർദേശം

ബാണാസുര സാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്നതിനാൽ സ്‌പിൽവെ...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സംസാരിച്ചത് ബിജെപി നേതാവിനെ പോലെ’; പവന്‍ ഖേര

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങള്‍ തള്ളി കോണ്‍ഗ്രസ്. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്...

വോട്ട് കൊള്ള ആരോപണം ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യം, കമ്മിഷന് മുന്നില്‍ എല്ലാവരും തുല്യര്‍’: തിരഞ്ഞെടുപ്പ് കമ്മിഷന്‍

രാഹുല്‍ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ട കൊള്ള...

Topics

16 ദിവസം, 20+ ജില്ലകൾ, 1,300+ കിലോമീറ്റർ; ബിഹാറിൽ വോട്ടർ അവകാശ യാത്രയുമായി രാഹുൽ ഗാന്ധി

വോട്ടർ അവകാശ യാത്രയുമായി ജനങ്ങൾക്കിടയിൽ എത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

‘ആര്‍എസ്എസിനും വിഡി സവര്‍ക്കര്‍ക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധം’; മുഖ്യമന്ത്രി പിണറായി വിജയന്‍

സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കുന്നത് ചരിത്രനിഷേധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
spot_img

Related Articles

Popular Categories

spot_img