ജോയ്ആലുക്കാസ് ‘പ്രൈഡ് 2026’ കൊച്ചിയിൽ

 ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസുമായി സഹകരിക്കുന്ന വ്യാവസായിക പ്രമുഖർ, പങ്കാളിത്ത സ്ഥാപനങ്ങൾ എന്നിവരുടെ ആഗോള സംഗമം ‘പ്രൈഡ് 2026’ കൊച്ചിയിൽ ജോയ്ആലുക്കാസ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ്, ജോളി ജോയ് ആലുക്കാസ് എന്നിവർ ഉദ്‌ഘാടനം ചെയ്തു. ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ആഭരണങ്ങൾ ആഗോളതലത്തിൽ വിതരണം ചെയ്യുന്ന പ്രമുഖർ, പങ്കാളികൾ, വിശിഷ്ടാതിഥികൾ എന്നിവർക്ക് പുറമെ നാഷണൽ ജെംസ് ആൻഡ് ജ്വല്ലറി കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ പ്രമോദ് അഗർവാൾ, ആർട്ട് ജ്വല്ലറി മാഗസിൻ ചീഫ് എഡിറ്റർ സുമേഷ് വധേര, പിജിഐ ഇന്ത്യ എംഡി വൈശാലി ബാനർജി, സിനിമാതാരം അപർണ ബാലമുരളി, ജോയ്ആലുക്കാസ് സിഇഒ ജോൺ പോൾ ആലുക്കാസ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ തോമസ് മാത്യു, ആന്റണി ജോസ്, ഡയറക്ടർമാരായ സോണിയ ആലുക്കാസ്, എൽസ ജോയ് ആലുക്കാസ് എന്നിവരും  പങ്കെടുത്തു.

ലോകമെമ്പാടുമുള്ള 200 വിതരണ പങ്കാളികളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് പ്രത്യേകമായി തയ്യാറാക്കിയ ആഭരണങ്ങളുടെ പ്രദർശനവും നടക്കും. നൂതന ആഭരണ നിർമാണ രീതികളും സർഗാത്മകതയും പങ്കുവെക്കുന്നതിനോടൊപ്പം ബിസിനസ് പങ്കാളിയുമായുള്ള ദീർഘകാല ബന്ധം ഉറപ്പിക്കുന്നതിനുള്ള വേദികൂടിയാണ് പ്രൈഡ് 2026. പരസ്പര വിശ്വാസത്തിലും സത്യസന്ധതയിലും പടുത്തുയർത്തിയതാണ് വിതരണ പങ്കാളികളുമായുള്ള ബന്ധമെന്നും അവരുടെ കഴിവും കരവിരുതുമാണ് ജോയ്ആലുക്കാസ് ഗ്രൂപ്പിനെ ആഗോള ജ്വല്ലറി ബ്രാൻഡാക്കി മാറ്റിയതെന്നും ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. കേവലം സംഗമം എന്നതിലുപരി ബിസിനസ് പങ്കാളിയുമായുള്ള ബന്ധം ആഘോഷിക്കുകയാണ് പ്രൈഡ് 2026 ലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭരണ വിപണിയിലെ പുത്തൻ ട്രെൻഡുകൾ, ഡിസൈനിങ് രീതികൾ എന്നിവയെക്കുറിച്ചും ചർച്ചകൾ സംഘടിപ്പിച്ചു.

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

Topics

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...
spot_img

Related Articles

Popular Categories

spot_img