നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ് (Saints & Masters), പ്രമുഖ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ നുബിനിക്സ് ടെക്നോളജീസിനെ (Nubinix Technologies) ഏറ്റെടുത്തു. ആഗോളതലത്തിൽ വിപുലീകരിക്കാവുന്ന ക്ലൗഡ്-ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഈ നീക്കമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

2024-ൽ പ്രവർത്തനമാരംഭിച്ച നുബിനിക്സ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും ക്ലൗഡ് സേവന രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായി മാറിയിരുന്നു. ഈ ഏറ്റെടുക്കലിലൂടെ എഡബ്ല്യുഎസ് (AWS), മൈക്രോസോഫ്റ്റ് അസൂർ (Azure), മൾട്ടി ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ കൂടുതൽ കരുത്തുറ്റ സേവനങ്ങൾ നൽകാൻ സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സിന് സാധിക്കും. ഇതോടൊപ്പം ക്ലൗഡ് ആർക്കിടെക്ചർ, മൈഗ്രേഷൻ, ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ്, സെർവർലെസ് കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിൽ കമ്പനിയുടെ സാങ്കേതിക വൈദഗ്ധ്യം വർദ്ധിപ്പിക്കാനും പുതിയ നീക്കം സഹായിക്കും.

എഡബ്ല്യുഎസിലുള്ള (AWS) മികച്ച വൈദഗ്ധ്യവും കരുത്തുറ്റ ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങളും ഈ ഏറ്റെടുക്കലിലൂടെ സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സിന് ലഭിക്കുമെന്ന്  കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജയകൃഷ്ണൻ ജി പറഞ്ഞു. കമ്പനിയുടെ ദീർഘകാല വളർച്ചാ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഈ നീക്കം കരുത്താകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റെടുക്കലിന്റെ ഭാഗമായി നുബിനിക്സ് നേതൃനിരയിലുള്ളവർ സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സിന്റെ ചുമതലകൾ നിർവഹിക്കും. ഇത് നിലവിലെ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ സഹായിക്കും. ഇന്ത്യയ്ക്ക് പുറമെ ടൊറന്റോ, ഡിട്രോയിറ്റ്, ലണ്ടൻ, സ്കോപ്യേ, സിംഗപ്പൂർ, സിഡ്‌നി എന്നിവിടങ്ങളിലും സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സിന് സാന്നിധ്യമുണ്ട്.

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

Topics

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...

ജോയ്ആലുക്കാസ് ‘പ്രൈഡ് 2026’ കൊച്ചിയിൽ

 ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസുമായി സഹകരിക്കുന്ന വ്യാവസായിക പ്രമുഖർ, പങ്കാളിത്ത സ്ഥാപനങ്ങൾ...
spot_img

Related Articles

Popular Categories

spot_img