മന്ത്രിസഭാ രൂപീകരണം; കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും

മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. രാവിലെ 11 മുതല്‍ തുടങ്ങുന്ന ചര്‍ച്ചയില്‍ മന്ത്രിസ്ഥാനത്തിന്റെ എണ്ണം, വകുപ്പ് എന്നിവ സംബന്ധിച്ച് ധാരണയിലെത്തും. ഇന്നലെ കൊച്ചിയിലേക്ക് പോയ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി രാവിലെ പത്തരയോടെ തലസ്ഥാനത്ത് തിരിച്ചെത്തും.

മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. നാല് മന്ത്രിസ്ഥാനവും കാബിനറ്റ് പദവിയും നല്‍കുന്നതും പരിഗണനിയിലുണ്ട്. ലീഗിന്റെ മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് തീരുമാനമായേക്കും. ഇന്ന് ചേരുന്ന മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആരൊക്ക മന്ത്രിമാരാകുമെന്ന് തീരുമാനം ഉണ്ടാകും. പി കെ കുഞ്ഞാലികുട്ടിക്ക് പുറമെ കെ എം ഷാജി, എന്‍ ഷംസുദ്ധീന്‍, പി കെ ബഷീര്‍ എന്നിവര്‍ മന്ത്രിമാരാകും. വകുപ്പ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകും.

രണ്ട് മന്ത്രി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം . ഇന്ന് 10 മാണിക്ക് നടക്കുന്ന ഉഭയകക്ഷി യോഗത്തില്‍ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കും. എന്നാല്‍ ഇതിനുവേണ്ടി മുന്നണിയെ പ്രതിസന്ധിയില്‍ ആകേണ്ട ആവശ്യം ഇല്ല എന്നാണ് ഇവരുടെ തീരുമാനം. ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും കേരള കോണ്‍ഗ്രസിന് ലഭിച്ചേക്കും എന്നാണ് സൂചന.

തിങ്കളാഴ്ച മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ കൂടി സാന്നിധ്യത്തില്‍ ആകും തുടര്‍ ചര്‍ച്ചകള്‍. ഈ മാസം 23ന് സ്പീക്കര്‍ തിരഞ്ഞെടുപ്പ്.

Hot this week

കോട്ടയം സിഎംഎസ് കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്റർ ഉദ്ഘാടനം — സൗഹൃദവും സ്മരണകളും പങ്കിട്ട ഹൃദയസ്പർശിയായ സംഗമം

കേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ചരിത്രപ്രസിദ്ധമായ കോട്ടയം സിഎംഎസ്  കോളേജിന്റെ...

കാലിഫോർണിയ ഉപഭോക്തൃ സംരക്ഷണ ഏജൻസി തലവനായി രോഹിത് ചോപ്രയെ ഗവർണർ നിയമിച്ചു

കാലിഫോർണിയയിൽ പുതുതായി രൂപീകരിച്ച ഉപഭോക്തൃ സംരക്ഷണ ഏജൻസിയുടെ തലവനായി ഇന്ത്യൻ വംശജനായ...

വിദേശയാത്രയ്ക്ക് നികുതിയേര്‍പ്പെടുത്തുമോ? വാര്‍ത്ത തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദേശയാത്രയ്ക്ക് നികുതിയെന്ന വാര്‍ത്ത തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ത്ത പൂര്‍ണമായും...

നീറ്റ് പരീക്ഷ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

നീറ്റ് പരീക്ഷ ക്രമക്കേടില്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി...

യു.എസ്. ഹൈവേ 287 ഇനി “ ട്രംപ് ഇന്റർസ്റ്റേറ്റ് 47”? പുതിയ ബിൽ അവതരിപ്പിച്ച് കോർനിൻ

ഈ ആഴ്ച യു.എസ്. സെനറ്റിൽ പുതിയ നിയമപ്രമേയം അവതരിപ്പിച്ചു. അതനുസരിച്ച്, ടെക്സാസിലെ...

Topics

അമേരിക്കയുടെ പ്രധാന ലക്ഷ്യം: ഇറാൻ ആണവായുധം നേടുന്നത് തടയുക — ട്രംപ്

 ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുന്നതാണ് അമേരിക്കൻ ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്ന്...

അഭയാർത്ഥികളെ നാടുകടത്താൻ പുതിയ തലവനെ നിയമിച്ച് ട്രംപ് ഭരണകൂടം

:അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള പദ്ധതികൾക്ക് നേതൃത്വം നൽകാൻ ഡേവിഡ്...

ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ മാതൃദിനം സമുചിതമായി ആഘോഷിച്ചു

മാതൃത്വത്തിന്റെ മഹത്വവും സ്നേഹവും വാഴ്ത്തിക്കൊണ്ട് ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ...
spot_img

Related Articles

Popular Categories

spot_img