നീറ്റ് പരീക്ഷ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

നീറ്റ് പരീക്ഷ ക്രമക്കേടില്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ഇന്ന് യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്‌യുഐ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനന്‍ രാജി വയ്ക്കണം, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി മേധാവിയെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നിലെ മാഫിയാ ശൃംഖലയെ സിബിഐ ഉടന്‍ പിടികൂടുമെന്നും അടുത്ത വര്‍ഷം മുതല്‍ നീറ്റ് പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാകുമെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ ഇന്നലെ പറഞ്ഞിരുന്നു.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നാലെ നാല് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഗോവയിലും, രാജസ്ഥാനിലുമാണ് ആത്മഹത്യാ റിപ്പോര്‍ട്ട് ചെയ്തത്. മാനസിക സമ്മര്‍ദ്ദ മൂലമാണ് ആത്മഹത്യകള്‍ എന്ന് റിപ്പോര്‍ട്ടുകള്‍.

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യസൂത്രധാരനെ ഇന്നലെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പൂനെയിലെ കെമിസ്ട്രി പ്രൊഫസറും ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന സംഘത്തിലെ അംഗവുമായ പി വി കുല്‍കര്‍ണ്ണിയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്വന്തം വീട്ടില്‍ കോച്ചിംഗ് സെന്റര്‍ നടത്തി വിദ്യാര്‍ഥികള്‍ക്ക് ചോദ്യങ്ങള്‍ കൈമാറുകയായിരുന്നു. ഇയാള്‍ക്ക് പുറമേ കേസില്‍ ഇതുവരെ ഏഴ് പേരെ സിബിഐ അറസ്റ്റ് ചെയ്തു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദാക്കിയ നീറ്റ് യുജി പരീക്ഷ അടുത്ത മാസം 21ന് നടത്താനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷമാണ് തീയതി പ്രഖ്യാപിച്ചത്. പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ അടുത്തമാസം 14 മുതല്‍ ലഭ്യമാകും. പരീക്ഷയ്ക്ക് നേരത്തെ നല്‍കിയ ഫീസ് എന്‍ടിഎ പരീക്ഷാര്‍ഥികള്‍ക്ക് മടക്കി നല്‍കും. പുനഃപരീക്ഷയ്ക്ക് 15 മിനിറ്റ് അധികമായി അനുവദിച്ചിട്ടുണ്ട്.

Hot this week

കോട്ടയം സിഎംഎസ് കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്റർ ഉദ്ഘാടനം — സൗഹൃദവും സ്മരണകളും പങ്കിട്ട ഹൃദയസ്പർശിയായ സംഗമം

കേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ചരിത്രപ്രസിദ്ധമായ കോട്ടയം സിഎംഎസ്  കോളേജിന്റെ...

കാലിഫോർണിയ ഉപഭോക്തൃ സംരക്ഷണ ഏജൻസി തലവനായി രോഹിത് ചോപ്രയെ ഗവർണർ നിയമിച്ചു

കാലിഫോർണിയയിൽ പുതുതായി രൂപീകരിച്ച ഉപഭോക്തൃ സംരക്ഷണ ഏജൻസിയുടെ തലവനായി ഇന്ത്യൻ വംശജനായ...

വിദേശയാത്രയ്ക്ക് നികുതിയേര്‍പ്പെടുത്തുമോ? വാര്‍ത്ത തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദേശയാത്രയ്ക്ക് നികുതിയെന്ന വാര്‍ത്ത തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ത്ത പൂര്‍ണമായും...

മന്ത്രിസഭാ രൂപീകരണം; കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും

മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച...

യു.എസ്. ഹൈവേ 287 ഇനി “ ട്രംപ് ഇന്റർസ്റ്റേറ്റ് 47”? പുതിയ ബിൽ അവതരിപ്പിച്ച് കോർനിൻ

ഈ ആഴ്ച യു.എസ്. സെനറ്റിൽ പുതിയ നിയമപ്രമേയം അവതരിപ്പിച്ചു. അതനുസരിച്ച്, ടെക്സാസിലെ...

Topics

അമേരിക്കയുടെ പ്രധാന ലക്ഷ്യം: ഇറാൻ ആണവായുധം നേടുന്നത് തടയുക — ട്രംപ്

 ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുന്നതാണ് അമേരിക്കൻ ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്ന്...

അഭയാർത്ഥികളെ നാടുകടത്താൻ പുതിയ തലവനെ നിയമിച്ച് ട്രംപ് ഭരണകൂടം

:അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള പദ്ധതികൾക്ക് നേതൃത്വം നൽകാൻ ഡേവിഡ്...

ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ മാതൃദിനം സമുചിതമായി ആഘോഷിച്ചു

മാതൃത്വത്തിന്റെ മഹത്വവും സ്നേഹവും വാഴ്ത്തിക്കൊണ്ട് ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ...
spot_img

Related Articles

Popular Categories

spot_img