‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. ലീഗിന്റേത് ഉറച്ച മതേതര നിലപാടാണെന്ന് സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസാണെന്നും സതീശന്‍ പുകഴ്ത്തി. ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി. ഒരു പാർട്ടി പോലെ. ഞങ്ങൾ എടുത്ത മതേതര നിലപാടിനെ കേരളം അംഗീകരിച്ചു.

പാണക്കാട് തങ്ങളുടെ എല്ലാ പിന്തുണയും അതിനു ലഭിച്ചു. കേരളത്തെ വിദ്വേഷം ഉണ്ടാക്കി വിഭജിക്കാൻ ചില ശക്തികൾ ശ്രമിച്ചു. പള്ളുരുത്തിയിലെയും മുനമ്പത്തെയും വിഷയങ്ങളിൽ മുസ്ലിം ലീഗ് എടുത്ത നിലപാട് വിസ്മയിപ്പിച്ചു. കെ ടി ജോർജിന്റെ പേരിലുള്ള അവാർഡ് ഞങ്ങൾ തങ്ങൾക്ക് നൽകിയത് ആ മതേതര നിലപാടിനുള്ള അംഗീകാരമെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

ബാബരി മസ്ജിദ് വിഷയത്തിൽ എടുത്ത നിലപാടിന്റെ തുടർച്ചയായിരുന്നു പള്ളുരുത്തിയിലും മുനമ്പത്തും ലീഗ് എടുത്തത്. ഇപ്പോൾ ലീഗിനെതിരെ നടക്കുന്നത് തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തിന്റെ തുടർച്ച. മുസ്ലിംലീഗ് ദുർബലമായാൽ ആ സ്പേസ് ആരു കൊണ്ടുപോകും എന്നത് ചോദ്യമാണ്. ഈ നാടിന് മാറ്റം ഉണ്ടാക്കാൻ ഞങ്ങൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കും.

അതിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ആരും വരണ്ട. അതിനുള്ള ചുട്ടമറുപടി അപ്പോൾ കിട്ടും. ഘടകക്ഷികളുമായുള്ള ചർച്ച തുടരുന്നു. വേഗത്തിൽ നടപടികൾ പൂർത്തിയായി. 18ന് മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരെല്ലാം സത്യപ്രതിജ്ഞ ചെയ്യാൻ പോവുകയാണ്. 140 സീറ്റ് വിഭജിച്ചിട്ട് ഒരു അപസ്വരവും കേട്ടില്ലല്ലോ. അപ്പോഴും ഒരു അപസ്വരവും ഉണ്ടാവില്ല. മന്ത്രിമാരുടെ പട്ടിക നാളെ ഗവർണർക്ക് കൈമാറുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Hot this week

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്, കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്....

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

പൂര്‍ണ സമവായത്തില്‍ എത്താതെ രമേശ് ചെന്നിത്തല – വി ഡി സതീശന്‍...

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം നൽകും, രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ. ഹൈക്കമന്റ് അംഗീകാരത്തോടെ ഇന്ന് ഗവർണ്ണർക്ക് കൈമാറും....

ഇന്ത്യയുടെ വൻതോതിലുള്ള വളം ഇറക്കുമതി യു.എസ്. സെനറ്റിൽ ചർച്ചയായി; കടുത്ത പ്രതിസന്ധിയിലെന്ന് അമേരിക്കൻ കർഷകർ

 ഇന്ത്യയുടെ വൻതോതിലുള്ള വളം ഇറക്കുമതിയും സബ്‌സിഡി നയങ്ങളും ആഗോള വിപണിയിലെ വിലക്കയറ്റത്തിന്...

Topics

ഡാലസ് റീജിയണൽ OCYM ബാഡ്മിന്റൺ ടൂർണമെന്റ് 2026 ഫൈനലിലേക്ക്; കായിക ആവേശത്തിൽ ഡാലസ് മലയാളി സമൂഹം

ഡാലസ് റീജിയണൽ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്‌മെന്റിന്റെ (OCYM) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള...

കുടുംബചിത്രങ്ങള്‍ നിറച്ച സ്‌നേഹമരം തീര്‍ത്ത് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

ഡിഫറന്റ് ആര്‍ട് സെന്റര്‍ ഫാമിലിക്കായി വന്‍മരം നിറയെ കുടുംബചിത്രങ്ങള്‍ നിറച്ച് ഭിന്നശേഷിക്കാര്‍....
spot_img

Related Articles

Popular Categories

spot_img