‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള ഫിലിം ഇൻഡസ്ട്രിയുടെ ആസ്ഥാനമാക്കി കൊച്ചിയെ മാറ്റണം. ഈ സർക്കാർ സിനിമാരംഗത്ത് കയ്യൊപ്പ് ചാർത്തുമെന്ന് വിഡി സതീശൻ പറഞ്ഞു. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ഏർപ്പെടുത്തിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജീവിതത്തിലെ ധന്യമായ മുഹൂർത്തത്തിലൂടെ കടന്നുപോകുന്നു. അധികാരത്തിന്റെ പത്രാസിൽ പെട്ടുപോയാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല. അതിനെ മറികടക്കാൻ കഴിയണം. മാറ്റമുണ്ടാക്കാൻ കഴിയും എന്ന് ആത്മവിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനകാര്യവകുപ്പ് ഏറ്റെടുത്തത് ഒരു വെല്ലുവിളിയായാണ്. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ മെച്ചപ്പെടുത്തണം. സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണം നടക്കും. ജനങ്ങളുടെ ജീവിതം നിലവാരത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വപ്നതുല്യമായ പദ്ധതികളുമായാണ് സർക്കാർ വരുന്നതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ചടങ്ങിൽ വ്യക്തമാക്കി. കുട്ടികളെ ചേർത്ത് പിടിക്കണം. വരാൻ പോകുന്ന തലമുറയോട് നീതി പുലർത്താൻ കഴിയണം. മതേതരത്വത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ആരും വർഗീയത പറയരുത്. ഇതു മതേതര കേരളമാണെന്ന് ഉറക്കെ വിളിച്ചു പറയാൻ നമുക്ക് കഴിയണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

Topics

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി, നിയമന ഉത്തരവിറങ്ങി

രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി....
spot_img

Related Articles

Popular Categories

spot_img