അജിത്കുമാറിനെ ഒഴിവാക്കിയത് ഞാൻ നടത്തിയ പോരാട്ടത്തിന്റെ വിജയം, നിലമ്പൂർ തിരഞ്ഞെടുപ്പ് ക്ഷീണം മറയ്ക്കാനാണ് സൂംബ ഡാൻസ് വിവാദം: പിവി അൻവർ

കേരളത്തിലെ ആരോഗ്യ മേഖല പരാജയമെന്ന് പി വി അൻവർ. പതിനായിരക്കണക്കിന് സർജറി മുടങ്ങി കിടക്കുന്നു. ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനിക്ക് കോടികൾ കൊടുക്കാനുണ്ട്. സമ്പത്തിക പ്രതിസന്ധിയുള്ള സർക്കാർ PWD,ടൂറിസം എന്നിവക്ക് മാത്രമാണ് ഫണ്ട് നൽകുന്നത്. ഒപ്പധികാരം മാത്രമുള്ള മന്ത്രിയായി ആരോഗ്യ മന്ത്രിയെ സൈഡ്ലൈൻ ചെയ്തു.

ഒപ്പധികാരം മാത്രമുള്ള മന്ത്രിയായി ആരോഗ്യ വകുപ്പ് മന്ത്രിയെ ഒതുക്കി. സെക്രട്ടറി സജീവനാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ആശുപത്രിക്ക് അകത്ത് നടക്കുന്ന കാര്യങ്ങളിൽ ഇടപെടാൻ ആർക്കും കഴിയില്ല. അത്തരം നിയമം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ. എല്ലാ സംവിധാനങ്ങൾ ഉണ്ടെങ്കിലും ഇതൊന്നും പ്രവർത്തിക്കില്ല.

അത്കൊണ്ടാണ് ആശുപത്രികൾ സമീപം ലാബുകൾ തഴച്ചു വളരുന്നത്. എന്ത്കൊണ്ട് കേരളത്തിലെ ഒരു മെഡിക്കൽ കോളേജിലും കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയ നടക്കുന്നില്ല?. സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നിലപാട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉണ്ടാകുന്നു. കേരളത്തിൽ 50,000 കോടിയുടെ ട്രാൻസാക്ഷൻ ആണ് ഒരു വർഷം കേരളത്തിലെ സ്വകാര്യ ആശുപത്രിയിൽ നടക്കുന്നത്.

സർക്കാർ ചികിൽസകൾക്ക് നിരക്ക് നിശ്ചയിച്ചങ്കിലും പരിശോധന നടത്തുന്നില്ല.സ്വകാര്യ ആശുപത്രികൾ തഴച്ചു വളരണം എന്ന നിലപാട് ആണ്. സിസ്റ്റത്തിന്റെ പ്രശ്നം ആണ് എന്നാണ് മന്ത്രി പറഞ്ഞത്. മന്ത്രി ഉദ്ദേശിച്ച സിസ്റ്റം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടൽ ആണ്. മന്ത്രിക്ക് അങ്ങനെ പറയാൻ ആവൂ.

ഡോ.ഹാരീസ് സത്യസന്ധൻ ആണ് എന്ന് പറഞ്ഞാൽ അദ്ദേഹം പറയുന്നത് സത്യം ആണ് എന്നല്ലേ. സർക്കാരിൽ നിന്ന് പഠിച്ചിറങ്ങുന്ന ഡോക്ടർമാർക്ക് 10 വർഷം എങ്കിലും സർക്കാർ മേഖലയിൽ ജോലി ചെയ്യിക്കണം. അവർ സർക്കാർ ചിലവിൽ പഠിച്ചു വിദേശത്തേക്ക് പോവുകയാണ്.എ കെ ബാലൻ അവനവന്റെ കാര്യം നോക്കിയാൽ മതി. പിണറായിസം താങ്ങി നടന്നിട്ട് കാര്യമില്ല. ഇപ്പോൾ പഞ്ചായത്തിൽ എങ്കിലും വിലയുണ്ട്, അതും കളയരുത്. എന്നെ പറഞ്ഞ് പിണറായിയിൽ നിന്ന് എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാനുള്ള ശ്രമം ആണ് എം കെ ബാലൻ നടത്തുന്നതെന്നും അൻവർ വ്യക്തമാക്കി.

പുതിയ പോലീസ് മേധാവി വന്നതിൽ സന്തോഷം. പോറ്റു മകൻ അജിത് കുമാറിനെ DGP ആക്കാൻ എല്ലാ ശ്രമങ്ങളും നടത്തി. അജിത്കുമാറിനെ ഒഴിവാക്കിയത് ഞാൻ നടത്തിയ പോരാട്ടത്തിന്റെ വിജയം. താൻ നടത്തിയ പോരാട്ടത്തിൽ ചാരിതാർത്ഥ്യം ഉണ്ട്.

വെള്ളിയാഴ്ച്ച തൃണമൂൽ യോഗമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആണ് ആലോചന. പ്രാദേശികമായി ആരുമായും സഹകരിപ്പിക്കാൻ ഉള്ള സ്വാതന്ത്രം പഞ്ചായത്ത് കമ്മിറ്റികൾക്ക് നൽകും. ആരുടെ വാതിലിൽ മുട്ടാൻ ഇല്ല. ചക്ക ഇട്ടപ്പോൾ എല്ലായ്പ്പോഴും മുയൽ ചാവണം എന്നില്ല.

Hot this week

“എസ്എസ്കെ ഫണ്ട് ലഭിച്ചത് രണ്ട് വർഷത്തിനു ശേഷം, ബാക്കി തുക വൈകാതെ കിട്ടും എന്നാണ് പ്രതീക്ഷ; 10ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണും”

കേന്ദ്രം നൽകാനുള്ള എസ്എസ്കെ ഫണ്ടിൻ്റെ ആദ്യഘടു ലഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി....

യുഎസ്‌സി‌ഐ‌എസ് സേവ് പ്രോഗ്രാം വിപുലീകരിച്ചു: വോട്ടർ യോഗ്യതാ പരിശോധനയ്ക്ക് പുതിയ സിസ്റ്റം

യുഎസ് പൗരത്വം, ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സി‌ഐ‌എസ്) ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാർ...

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025  വിജയാഘോഷം നടത്തി.

ന്യൂയോർക്ക്,ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം...

വിർജീനിയയിലെ ആദ്യ വനിതാ ഗവർണറായി സ്പാൻബെർഗർ ചരിത്രം കുറിക്കും

ഡെമോക്രാറ്റിക് പാർട്ടി അംഗമായ അബിഗെയ്ൽ സ്പാൻബെർഗർ റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിൻസം...

മുഹമ്മ പോലീസ് സ്റ്റേഷന് അമേരിക്കൻ മലയാളികളുടെ സല്യൂട്ട്

2024ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ച മുഹമ്മ പോലീസ്...

Topics

യുഎസ്‌സി‌ഐ‌എസ് സേവ് പ്രോഗ്രാം വിപുലീകരിച്ചു: വോട്ടർ യോഗ്യതാ പരിശോധനയ്ക്ക് പുതിയ സിസ്റ്റം

യുഎസ് പൗരത്വം, ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സി‌ഐ‌എസ്) ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാർ...

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025  വിജയാഘോഷം നടത്തി.

ന്യൂയോർക്ക്,ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം...

വിർജീനിയയിലെ ആദ്യ വനിതാ ഗവർണറായി സ്പാൻബെർഗർ ചരിത്രം കുറിക്കും

ഡെമോക്രാറ്റിക് പാർട്ടി അംഗമായ അബിഗെയ്ൽ സ്പാൻബെർഗർ റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിൻസം...

മുഹമ്മ പോലീസ് സ്റ്റേഷന് അമേരിക്കൻ മലയാളികളുടെ സല്യൂട്ട്

2024ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ച മുഹമ്മ പോലീസ്...

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക്  അപേക്ഷ ക്ഷണിച്ചു

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍  ഈ വിദ്യാഭ്യാസ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകള്‍ക്കായി...

ലിന്റോ ജോളി ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

ഫൊക്കാനയുടെ  ഫ്‌ളോറിഡ റീജിയന്റെ റീജിയണല്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന ലിന്റോ...

എച്ച്എൽഎൽ ഹിന്ദ്ലാബ്സ് കുഴൂരിൽ പ്രവർത്തനമാരംഭിച്ചു 

 കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലെ പ്രമുഖ മിനിര്തന കമ്പനിയായ എച്ച്എൽഎൽ...
spot_img

Related Articles

Popular Categories

spot_img