സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. തെക്കൻ രാജസ്ഥാന് മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂലൈ രണ്ട് മുതൽ നാല് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രഖ്യാപിച്ചു. ചില ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത ദിവസങ്ങളിലേക്കുള്ള മഴ മുന്നറിയിപ്പ്:

2/07/2025- കണ്ണൂർ, കാസർഗോഡ് (യെല്ലോ അലേർട്ട്)

3/07/2025- കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് (യെല്ലോ അലേർട്ട്)

4/07/2025- കണ്ണൂർ, കാസർഗോഡ് (യെല്ലോ അലേർട്ട്)

കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (30/06/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Hot this week

നിര്‍ണായക പ്രഖ്യാപനം; ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍; സ്ഥിരീകരിച്ച് ട്രംപും

ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍. ഇറാന്‍...

ഇന്റർനാഷണൽ പ്രയർ ലൈൻ പ്രാർത്ഥനാ യോഗം ഏപ്രിൽ  21-ന് ,റവ. ജെയിംസ് കെ. ജോൺ  മുഖ്യ പ്രഭാഷകൻ

623-ാമതു  ഇന്റർനാഷണൽ പ്രയർ ലൈൻ സെഷൻ 2026 ഏപ്രിൽ  21, ചൊവ്വാഴ്ച...

ട്രംപ് – മാർപ്പാപ്പ പോര്: കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ചു

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള വാഗ്വാദം മുറുകുന്നതിനിടെ, കത്തോലിക്കാ...

“ഡി മലയാളി”ഓൺലൈൻ മീഡിയ വാർഷികാഘോഷം ഏപ്രിൽ 26 നു, ഡോ. മാണി സ്കറിയ ഉദ്ഘാടനം ചെയ്യും; പി.പി. ജെയിംസ് മുഖ്യാതിഥി

 പ്രവാസി മലയാളികൾക്കിടയിലെ ശ്രദ്ധേയ മാധ്യമ സാന്നിധ്യമായ 'ഡി മലയാളി ഓൺലൈൻ മീഡിയ'യുടെ...

Topics

നിര്‍ണായക പ്രഖ്യാപനം; ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍; സ്ഥിരീകരിച്ച് ട്രംപും

ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍. ഇറാന്‍...

ട്രംപ് – മാർപ്പാപ്പ പോര്: കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ചു

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള വാഗ്വാദം മുറുകുന്നതിനിടെ, കത്തോലിക്കാ...

“ഡി മലയാളി”ഓൺലൈൻ മീഡിയ വാർഷികാഘോഷം ഏപ്രിൽ 26 നു, ഡോ. മാണി സ്കറിയ ഉദ്ഘാടനം ചെയ്യും; പി.പി. ജെയിംസ് മുഖ്യാതിഥി

 പ്രവാസി മലയാളികൾക്കിടയിലെ ശ്രദ്ധേയ മാധ്യമ സാന്നിധ്യമായ 'ഡി മലയാളി ഓൺലൈൻ മീഡിയ'യുടെ...

മർകസ് വിഭാവനം ചെയ്യുന്നത് സർവ്വതല സ്പർശിയായ സാമൂഹ്യ പുരോഗതി: സി. മുഹമ്മദ് ഫൈസി

മർകസ് സംവിധാനങ്ങൾ രാഷ്ട്രനിർമ്മാണത്തിൽ നിർണ്ണായകമായ ഇടപെടലുകൾ നടത്തിക്കൊണ്ട് സമൂഹത്തിൻ്റെ സർവ്വ തലങ്ങളെയും...

സൗരോർജ്ജത്തിൽനിന്നും പാചകം; ഓഫ് ഗ്രിഡ് സോളാർ കുക്കിംഗ് ടെക്നോളജി അവതരിപ്പിച്ച് സ്വെലക്റ്റ് 

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധിക്കിടയിൽ ഒരു ആശ്വാസവാർത്ത. പൂർണമായും സൗരോർജ്ജത്തിൽനിന്നും...

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിനുള്ള സമ്മാനത്തുക വര്‍ധിപ്പിച്ച് സംഘാടകര്‍

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 9.5 ശതമാനം വര്‍ധിപ്പിച്ച്...
spot_img

Related Articles

Popular Categories

spot_img