നിപ; 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് സ്ഥിരീകരിച്ച രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

നിപ സ്ഥിരീകരിച്ചവർ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ അയച്ചിരുന്നു. ഇതേതുടർന്ന് നാട്ടുകൽ
സ്വദേശിനിയായ 40 കാരിയുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.

3 ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താനാണ് നിര്‍ദേശം. 26 കമ്മിറ്റികള്‍ വീതം 3 ജില്ലകളില്‍ രൂപീകരിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പൊലീസിന്റെ കൂടി സഹായം തേടും. സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും, ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകും. രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. കളക്ടര്‍മാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. പബ്ലിക് അനൗണ്‍സ്‌മെന്റ് നടത്തണം. ഒരാളേയും വിട്ടു പോകാതെ കോണ്ടാക്ട് ട്രേസിംഗ് നടത്തണം. ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണം. മന്ത്രിയുടെ നേതൃത്വത്തില്‍ വൈകുന്നേരം വീണ്ടും നിപ ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും. നിപ സ്ഥിരീകരിച്ച 40 കാരി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്.

Hot this week

‘ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം എന്റെയും ദുഃഖം, സർക്കാർ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം’: മന്ത്രി വീണാ ജോർജ്

കോട്ടയം മെഡിക്കല്‍ കോളജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ മരണമടഞ്ഞബിന്ദുവിന്റെ വേർപാട് ഏറെ...

TVKയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു; BJP ക്ഷണം തള്ളി

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ്...

വെറും കടലാസല്ല കേട്ടോ 100% കോട്ടൺ ഫൈബർ, വ്യാജനെ തടയാൻ അടയാളങ്ങൾ വേറെയും!

ഡിജിറ്റൽ പണമിടപാടുകളുടെ ലേകത്താണ് നാമിന്ന് ജീവിക്കുന്നത്. അപ്പോഴും കറൻസി കറൻസി തന്നെ....

ഇത് കാള്‍സന്റെ പരാമര്‍ശത്തിനുള്ള മറുപടിയോ? ഗ്രാന്‍ഡ് ചെസ് ടൂറില്‍ കാള്‍സണെ പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറി ഗുകേഷ്

മേശപ്പുറത്ത് അടിച്ച് ദേഷ്യം പ്രകടിപ്പിക്കുന്ന രീതിയൊന്നും ഇത്തവണ നോര്‍വീജിയന്‍ ചെസ്സ് ഗ്രാന്‍ഡ്മാസ്റ്ററായ...

Topics

ഇതൊരു സത്യന്‍ അന്തിക്കാട് വേര്‍ഷന്‍ പ്രേതപ്പടമാണ്; അഖില്‍ സത്യന്‍

നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സര്‍വ്വം...

‘തിര’യ്ക്ക് ശേഷം അടുത്ത ത്രില്ലര്‍; മെറിലാന്‍ഡിനൊപ്പം മൂന്നാമത്തെ ചിത്രവുമായി വിനീത് ശ്രീനിവാസന്‍

മെറിലാന്‍ഡ് സിനിമാസിനോടൊപ്പം ത്രില്ലര്‍ ചിത്രമൊരുക്കാന്‍ വിനീത് ശ്രീനിവാസന്‍. 'ഹൃദയം', 'വര്‍ഷങ്ങള്‍ക്ക് ശേഷം'...
spot_img

Related Articles

Popular Categories

spot_img