ഭീകരതയ്‌ക്കെതിരെ സംയുക്ത നീക്കം വേണം; ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിൽ

പതിനേഴാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി. ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കിയുള്ള നൃത്തം അവതരിപ്പിച്ചാണ് മോദിയെ ബ്രസീൽ സ്വാഗതം ചെയ്തതത്. ഇന്നും നാളെയുമായാണ് ബ്രസീലിൽ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. എട്ട് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ അഞ്ച് രാജ്യങ്ങളാണ് പ്രധാനമായും നരേന്ദ്ര മോദി സന്ദർശിക്കുക. ജൂലൈ 9ന് നമീബിയയിലാണ് സന്ദർശനം അവസാനിക്കുന്നത്.

ആഗോള സുരക്ഷയും സമാധാനവുമാണ് ഉച്ചകോടിയിലെ പ്രധാന അജണ്ട. നിലവിലെ സംഘർഷങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും. രാജ്യങ്ങൾ ഭീകരവാദത്തെ ശക്തമായി എതിർക്കണമെന്ന് ഉച്ചകോടിയിൽ മോദി ആവശ്യപ്പെടും. ബ്രിക്സ് ഉച്ചകോടിയിലെ പ്രഖ്യാപനത്തിൽ പഹൽഗാം ഭീകരാക്രമണം പരാമർശിക്കണമെന്നതും ഇന്ത്യയുടെ ആവശ്യമാണ്. ഭീകരതയെ ചെറുക്കാനുള്ള അവകാശം ഊന്നിപ്പറയണമെന്ന നിർദേശവും ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ട്.

സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, നിർമിത ബുദ്ധി, ആരോഗ്യ സഹകരണം ഉൾപ്പെടെ മറ്റ് വിഷയങ്ങളും ചർച്ചയാകും. കൂടാതെ ബ്രിക്സ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ചർച്ചകൾക്കും സാധ്യതയുണ്ട്. പ്രതിരോധം, ബഹിരാകാശം, ഊർജം, വാണിജ്യം, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടേയും ബ്രസീലിൻ്റേയും പങ്കാളിത്തം വർധിപ്പിക്കാനുള്ള ചർച്ചയും ബ്രസീൽ പ്രസിഡൻ്റ് ലുലാ ഡി സിൽവയുമായി മോദി നടത്തും.

അർജൻ്റീന സന്ദർശനം പൂർത്തിയാക്കിയാണ് മോദി ബ്രസീലിൽ എത്തിയത്. അർജൻ്റീനയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അതിനാൽ വ്യാപാര മേഖലയിലെ പങ്കാളിത്തം വർധിപ്പിക്കുന്നതിലുള്ള ചർച്ചകൾ അർജൻ്റീനിയൻ സന്ദർശനത്തിൽ ഇന്ത്യ നടത്തിയിരുന്നു. മറ്റ് പ്രധാന മേഖലകളിലും സഹകരണം ഉറപ്പാക്കിയാണ് അർജൻ്റീനയിൽ നിന്നും മോദി മടങ്ങിയത്.

Hot this week

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...

പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ മാറ്റവും വൈദ്യുതി വാഹനങ്ങൾ കൂടിയതും; കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ലെന്ന് ആവർത്തിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഓവർലോഡ്...

ഉഷ്ണതരംഗം കൂടുതൽ അപകടകരമാകുന്നതാർക്കൊക്കെ? എങ്ങനെ സുരക്ഷിതരാവാം?

കടുത്ത വേനൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പിടിമുറുക്കി കഴിഞ്ഞു. കേരളത്തിലടക്കം അങ്ങോളമിങ്ങോളം...

Topics

സുരഭി ലക്ഷ്മി – ജയരാജ് ചിത്രം ‘അവൾ’ ഒടിടിയിലേക്ക്

 ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം...

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ വിലക്കി ചൈന

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ തടഞ്ഞ് ചൈന. കഴിഞ്ഞ...
spot_img

Related Articles

Popular Categories

spot_img