ഇന്ന് ലോക ചോക്ലേറ്റ് ദിനം: മധുരത്തിന് പിന്നിലെ കയ്‌പ്പേറിയ യാഥാര്‍ത്ഥ്യങ്ങള്‍!

ഇന്ന് ലോക ചോക്ലേറ്റ് ദിനം. ഓര്‍ക്കുമ്പോള്‍ തന്നെ മധുരിക്കുന്ന ചിന്തകളാണ് മനസിലേക്ക് വരുന്നതെങ്കില്‍ നിങ്ങള്‍ മറ്റൊന്നുകൂടെ അറിയണം. ചില്ലറ പ്രശ്‌നങ്ങളൊന്നുമല്ല ചോക്ലേറ്റ് ഉത്പാദനം ആഫ്രിക്കന്‍ രാജ്യങ്ങളിലെ സംരക്ഷിത വന മേഖലയില്‍ ഉണ്ടാക്കുന്നത്. ചോക്ലേറ്റ് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിച്ചുകൂടാ.

ചോക്ലേറ്റ് എന്നത് പലര്‍ക്കും ഒരു വികാരമാണ്. ഡാര്‍ക്ക് ചോക്ലേറ്റ് ഇന്ന് വിപണിയിലെ താരവുമാണ്. പല ബ്രാന്‍ഡുകള്‍ പല രൂപത്തില്‍ വിപണിയിലേക്ക് എത്തിച്ചുതരുന്ന ഈ ചോക്ലേറ്റുണ്ടാക്കുന്നത് പക്ഷെ അതിഭീകര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍. അതിന്റെ വേരുകള്‍ തേടി പോകുമ്പോള്‍ എത്തി നില്‍ക്കുക പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്.

ചോക്ലേറ്റ് ഉണ്ടാക്കുന്നത് കൊക്കോ മരത്തിന്റെ വിത്തായ കൊക്കോകളില്‍ നിന്നാണ്. തിയോബ്രോമാ കൊക്കോ മരത്തില്‍ നിന്നാണ് ഇവ ശേഖരിക്കുന്നത്. ദക്ഷിണ അമേരിക്കയാണ് മരത്തിന്റെ സ്വദേശം എങ്കിലും ഏറ്റവും കൂടുതല്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത് ആഫ്രിക്കയിലാണ്. അതില്‍ തന്നെ ഐവറി കോസ്റ്റും ഘാനയുമാണ് മൂന്നിലൊന്ന് ഉത്പാദനവും നടത്തുന്നതും.

ഏതാണ്ട് 2000 മുതല്‍ ഐവറി കോസ്റ്റിലെയും ഘാനയിലും സംരക്ഷിത വനങ്ങളില്‍ ഒരു ഭാഗം കൊക്കോ പ്ലാന്റേഷനായി പരിണമിച്ചു തുടങ്ങിയിട്ടുണ്ട്. ഐവറി കോസ്റ്റില്‍ 37.4 ശതമാനം സംരക്ഷിത വനമേഖല വനനശീകരണത്തിന് വിധേയമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഘാനയില്‍ ഇത് 13.5 ശതമാനത്തില്‍ അധികം. 1950 മുതല്‍ ഐവറി കോസ്റ്റിന് 90 ശതമാനത്തിലധികം വനനശീകരണം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു, അതേസമയം ഘാനയ്ക്ക് കുറഞ്ഞത് 65 ശതമാനമെങ്കിലും നഷ്ടപ്പെട്ടതായാണ് പഠനങ്ങള്‍ പറയുന്നത്.

പശ്ചിമാഫ്രിക്കയിലെ ഏകദേശം 2 ദശലക്ഷം കര്‍ഷകര്‍ വരുമാനത്തിനായി കൊക്കോയെ ആശ്രയിക്കുന്നു. ആഗോള ചോക്ലേറ്റ് വിപണിയില്‍ കോടികളാണ് വന്‍കിട കമ്പനികള്‍ നേടുന്നത്. പൊതു, സ്വകാര്യ കമ്പനികള്‍ ഉള്‍പ്പെടെയുള്ള ഇടനിലക്കാരുടെ സങ്കീര്‍ണ്ണമായ ഒരു ശൃംഖലയാണിത്. പശ്ചിമാഫ്രിക്കയിലെ കൊക്കോ കര്‍ഷകര്‍ക്ക് ഒരു ചോക്ലേറ്റ് ബാറിന്റെ ചില്ലറ വില്‍പ്പന വിലയുടെ 60 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരു പറുദീസകൂടിയാണ് ഈ മേഖല.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img