ആറന്മുള വള്ളസദ്യക്ക് തുടക്കം; ഇതുവരെ ബുക്ക് ചെയ്തത് 410 വള്ളസദ്യകൾ

പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി. രാവിലെ 11 മണിയോടെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറാണ് വള്ളസദ്യ ഉദ്ഘാടനം ചെയ്തത്. ആരോ​ഗ്യമന്ത്രി വീണാ ജോർജും ചടങ്ങിൽ പങ്കെടുത്തു. 410 വള്ളസദ്യകളാണ് ഈ വർഷം ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത്. ഒക്ടോബർ രണ്ടു വരെയാണ് വള്ളസദ്യ നീളുക. ഉത്രട്ടാതി ജലമേള സെപ്റ്റംബർ ഒൻപതിനും അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 14 നുമാണ് നടക്കുക.

പമ്പാ നദിയിൽ ഓളം തല്ലിയെത്തുന്ന പള്ളിയോടങ്ങളിൽ തിരുവാറന്മുളയപ്പനും ഉണ്ടെന്നാണ് വിശ്വാസം. ആചാര പെരുമയിൽ ഭക്തർ ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഒത്തുകൂടും. പള്ളിയോടങ്ങളിൽ എത്തുന്ന കരക്കാരെ ആതിഥ്യമരുളിയാണ് ക്ഷേത്രത്തിലേക്ക് ആനയിക്കുക. ഈ സമയം വഞ്ചിപ്പാട്ടുകളുടെ അലയൊലി ഉയരും.

ആറന്മുള ക്ഷേത്രമുറ്റത്ത് വിശ്വാസപൂർവ്വം ഭക്തർ ആചാര തനിമയിൽ വള്ളസദ്യ വഴിപാട് സമർപ്പിക്കും. തൂശനിലയിൽ 64 വിഭങ്ങൾ ആണ് സദ്യക്ക് വിളമ്പുക. 52 കരകളിലെ പള്ളിയോടങ്ങൾ വഴിപാട് അനുസരിച്ച് ഓരോ ദിവസും വള്ളസദ്യയിൽ പങ്കെടുക്കും. വള്ളസദ്യ വഴിപാടായി നടത്തിയാൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കും എന്നാണ് ഭക്തരുടെ വിശ്വാസം. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് ഏർപ്പെടുത്തും. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും ഇന്ന് തുറക്കും.

Hot this week

“ഫിഫ ക്ലബ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ചെൽസി”!

ഫിഫ ക്ലബ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ചെൽസി. ഫൈനലിൽ ചാംപ്യൻസ് ലീഗ്...

ടേക്ക് ഓഫിനു പിന്നാലെ തീപിടിത്തം; ബ്രിട്ടനില്‍ ചെറുവിമാനം തകര്‍ന്നുവീണു

ബ്രിട്ടനിൽ ടേക്ക് ഓഫിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു. ലണ്ടനിലെ സൌത്തെൻഡ് വിമാനത്താവളത്തിലാണ്...

നിമിഷപ്രിയയുടെ മോചനം: ആക്ഷൻ കൗൺസിലിൻ്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

യെമനിൽ വധശിക്ഷക്ക് വിധിച്ച നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷൻ കൗൺസിൽ നൽകിയ ഹർജി...

“ഇരട്ടത്താപ്പ് അവസാനിപ്പിക്കണം, ന്യൂനപക്ഷ സമീപനത്തിൽ വ്യക്തത വരുത്തണം”; ബിജെപിയെ വിമർശിച്ച് ദീപിക മുഖപ്രസംഗം

ക്രൈസ്തവ സമൂഹത്തോട് ബിജെപിക്ക് ഇരട്ടാത്താപ്പെന്ന് ദീപിക മുഖപ്രസംഗം. "വേട്ടക്കാരന് കൈയ്യടിച്ച് ഇരയെ...

പി.ജെ. കുര്യൻ പറഞ്ഞത് സദുദ്ദേശ്യത്തോടെ: രമേശ് ചെന്നിത്തല, ആളില്ലാത്ത മണ്ഡലങ്ങളിൽ യൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസിനെതിരായ പരാമർശത്തിൽ പി.ജെ. കുര്യന് പിന്തുണയുമായി രമേശ് ചെന്നിത്തല. അദ്ദേഹം...

Topics

കെഎസ്‌യു പ്രതിഷേധ മാർച്ച് കാണാൻ പി.ജെ. കുര്യന് ക്ഷണക്കത്തുമായി യുവനേതാവ്! ...

കെഎസ്‌യുവിൻ്റെ പ്രതിഷേധ മാർച്ച് കാണാൻ പി.ജെ. കുര്യന് പരസ്യമായ ക്ഷണക്കത്ത് ഒരുക്കി...

പാലക്കാട് നിപ ബാധിതൻ സഞ്ചരിച്ചതേറെയും കെഎസ്ആർടിസി ബസിൽ; സംസ്ഥാനം അതീവജാഗ്രതയിൽ

പാലക്കാട് കഴിഞ്ഞ ദിവസം മരിച്ച 57കാരൻ കൂടുതൽ സഞ്ചരിച്ചത് കെഎസ്ആർടിസി ബസിലെന്ന്...

രജിസ്ട്രാർ-വിസി പോര്: പ്രതിസന്ധിയിലായി കേരള സർവകലാശാലയിലെ ഫയൽ നീക്കം

കേരള സർവകലാശാലയിലെ രജിസ്ട്രാർ-വൈസ് ചാൻസലർ പോരിനെ തുടർന്ന് ഫയൽ നീക്കം പ്രതിസന്ധിയിലായി....
spot_img

Related Articles

Popular Categories

spot_img