ഇന്ന് കർക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം

വിശ്വാസത്തിന്റയും, ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. ഇനിയുള്ള മുപ്പതുനാൾ വീടുകളിലും, ക്ഷേത്രങ്ങളിലും രാമായണ ശീലുകൾ ഉയരും.

തോരാതെ മഴ പെയ്യുന്ന കർക്കടകം മലയാളികൾക്ക് പഞ്ഞകർക്കിടകവും, കള്ളക്കർക്കിടവുമാണ്. കർക്കിടകത്തിന്റെ ക്ലേശത്തിനിടയിലും മനസിനും ശരീരത്തിനും ആശ്വാസം പകരാനാണ് രാമായണ പാരായണമെന്ന് വിശ്വാസം. രാമകഥകൾ ചൊല്ലി, കർക്കിടക മാസത്തെ വിശ്വാസികൾ ആഘോഷമാക്കുകയാണ്.

കർക്കിടക സംക്രാന്തിയ്ക്ക് മുൻപ് വീടും പരിസരവും വൃത്തിയാക്കി കലിയെ അകറ്റി ശ്രീ ഭഗവതിയെ അകത്ത് പ്രതിഷ്ഠിക്കണം. ചേട്ടയെ പുറത്താക്കി ശീപോതിയെ വീടിന് അകത്താകുന്നതോടെ ക‍ർക്കിടകത്തിലെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാകുന്നു.

രാവിലെ ദശ പുഷ്പങ്ങള്‍ വച്ച് ശ്രീ ഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കും. വിളക്കു കൊളുത്തി കിണ്ടിയില്‍ വെള്ളവും, തുളസിയും, താലത്തില്‍ ദശപുഷ്പങ്ങളും, വാല്‍ക്കണ്ണാടിയും, രാമായണവും. തോരാമഴക്കൊപ്പം രാമായണത്തിന്റെ ഈരടികൾ നിറഞ്ഞ നാളുകളാണിനി.

അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യ പരിചരണത്തിനും കർക്കിടകത്തിലാണ് തുടക്കമിടുക. ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും, ഉഴിച്ചിലിനും, പിഴിച്ചിലിനും പറ്റിയ കാലം. താളും തകരയും ഉൾപ്പെടെ ഇലക്കറികൾ കഴിച്ച്, ഔഷധക്കഞ്ഞി കുടിച്ച് ആരോഗ്യ സംരക്ഷണം. ഈ മാസം തയ്യാറാക്കുന്ന കര്‍ക്കിടക കഞ്ഞി ഏറെ പ്രശ്‌സ്തമാണ്. മുക്കൂറ്റി, പുവാം കുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി എന്നിങ്ങനെയുള്ള ഔഷധ സസ്യങ്ങള്‍ ചേര്‍ത്താണ് കര്‍ക്കിടക കഞ്ഞി തയ്യാറാകുക. രോഗങ്ങളെ പ്രതിരോധിക്കാൻ മനസിനും ശരീരത്തിനും പരിചരണം നൽകുന്ന കാലം.

കര്‍ക്കിടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു ചൊല്ലുണ്ട്. വറുതിയുടെ കാലം കടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിനായുള്ള കാത്തിരിപ്പ് കൂടിയാണ് മലയാളികൾക്ക് കർക്കിടകം.

Hot this week

‘നോബേൽ ലഭിച്ചില്ല, ഇനി സമാധാനത്തെക്കുറിച്ച് ചിന്തിക്കേണ്ട ബാധ്യതയില്ല; ഗ്രീൻലൻഡ് വിട്ടുകിട്ടണം’; ഡോണൾഡ് ട്രംപ്

ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വിട്ടുകിട്ടണമെന്ന ആവശ്യത്തിലുറച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീൻലൻഡ്...

കാബൂൾ സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ ഘടകം

കാബൂൾ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ ഘടകം ഏറ്റെടുത്തു. ചൈനീസ്...

കരൂർ ദുരന്തം; വിജയിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ട് സിബിഐ

കരൂർ ദുരന്തത്തിൽ ടി വി കെ അധ്യക്ഷൻ വിജയ്യിൽ നിന്ന് രേഖകൾ...

ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ; മാലയിട്ട് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി

നിതിൻ നബിനെ ബിജെപി ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മാലയിട്ട്...

’10 വർഷത്തിനിടെ കേരളം വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കി; കേന്ദ്ര വിഹിതത്തിൽ ഗണ്യമായ കുറവ്’; ​നയപ്രഖ്യാപനം വായിച്ച് ​ഗവർണർ

കേന്ദ്രസർക്കാരിനെ വിമർശിച്ചും സംസ്ഥാനസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര...

Topics

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുല്‍ ഗാന്ധി

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ നിരൂപക പത്മശ്രീ പ്രൊഫ. എം....

‘ചിരിക്കാത്ത കുതിര’, പാവകൾക്കിടയിലെ പുതിയ സെലിബ്രിറ്റി;ഉൽപ്പാദന പിഴവ് ട്രെൻഡിങ്ങായി!

കോൺ ആകൃതിയിലുള്ള ചെവികളും വിടർന്നുരുണ്ട കണ്ണുകളും പ്രത്യേകതയുള്ള ചിരിയുമായി മാർക്കറ്റിലെത്തിയ ലബൂബു...

“ഞാൻ കേട്ട സിക്കന്ദറിന്റെ കഥ ഇതായിരുന്നില്ല”; വെളിപ്പെടുത്തി രശ്മിക മന്ദാന

സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുഗദോസ് ഒരുക്കിയ ബോളിവുഡ് ചിത്രമാണ് 'സിക്കന്ദർ'....
spot_img

Related Articles

Popular Categories

spot_img