ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം:ശക്തമായ നടപടിക്ക് പൊലീസ്

തിരുവനന്തപുരം വിതുരയില്‍ ആംബുലന്‍സ് തടഞ്ഞുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചികിത്സ വൈകി, രോഗി മരിച്ചതില്‍ ശക്തമായ നടപടിക്ക് പൊലീസ്. കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുപ്രകാരം കഴിഞ്ഞദിവസം കേസെടുത്തിരുന്നു. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് പൊലീസ് തീരുമാനം. മരിച്ച മണലി സ്വദേശി ബിനുവിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

അത്യാഹിത വിഭാഗത്തില്‍ വന്ന രോഗിയെ ആബുലന്‍സില്‍ കയറ്റാന്‍ കഴിയാതെ സംഘം ചേര്‍ന്ന് വാഹനം തടഞ്ഞു എന്നാണ് എഫ്‌ഐആര്‍. മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഉളളവരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. ഹോസ്പിറ്റല്‍ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ളയാളെ കൊണ്ടുപോകാനുള്ള ആംബുലന്‍സ് ആണെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു കോണ്‍ഗ്രസ് വാദം.

ആംബുലന്‍സിന് ഫിറ്റ്‌നസും ഇന്‍ഷുറന്‍സുമില്ലെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാദവും പൊളിഞ്ഞു. 17 മിനിറ്റ് വാഹനം തടഞ്ഞുവെന്നും എഫ്‌ഐആറില്‍ പറയുന്നു. അഞ്ചു മിനിറ്റ് മാത്രമാണ് പ്രതിഷേധം എന്നായിരുന്നു കോണ്‍ഗ്രസ് വാദം.

ഇന്‍ഷുറന്‍സിന്റെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ് ശക്തമായ നടപടി ഉണ്ടാകുമെന്നും അറിയിച്ചു. സംഭവത്തില്‍ വിതുര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രോഗിയെ ആംബുലന്‍സില്‍ കയറ്റാതെ തടസം സൃഷ്ടിക്കുകയും അസഭ്യം പറയുകയും, ആംബുലന്‍സ് തടയുകയും ചെയ്തുവെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പരാതിയെന്നും മന്ത്രി വ്യക്തമാക്കി. ഇന്‍ഷുറന്‍സും ഫിറ്റ്നസുമുള്ള ആംബുലന്‍സാണെങ്കിലും ഇതൊന്നും ഇല്ല എന്ന തെറ്റായ ആരോപണം ഉന്നയിച്ചാണ് തടഞ്ഞത്. ഈ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് സംബന്ധിച്ച രേഖകള്‍ ഇവിടെ ചേര്‍ക്കുന്നു. മരണമടഞ്ഞ ബിനുവിന് ആദരാഞ്ജലികള്‍ – വീണാ ജോര്‍ജ് വ്യക്തമാക്കി.

Hot this week

ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവയ്ക്കുന്നു, തീരുമാനം ഭരണകക്ഷിയിലെ പിളർപ്പ് തടയാന്‍!

ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവയ്ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ജാപ്പനീസ് പൊതു...

ഇന്ന് രാത്രി ചുവന്ന ചന്ദ്രനെ കാണാം; പൂര്‍ണ ചന്ദ്രഗ്രഹണം നീണ്ടുനില്‍ക്കുക 82 മിനിറ്റോളം

ഇന്ന് രാത്രി ആകാശത്ത് അസാധാരണമായി ചന്ദ്രൻ കടുംചുവന്ന നിറത്തിൽ ദൃശ്യമാകും. രാത്രി...

ദൈവത്തിന്റെ ഇന്‍ഫ്ളുവന്‍സര്‍’; കാര്‍ലോ അക്കുത്തിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു

ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡിയയെയും വിശ്വാസപ്രചാരണത്തിന് ഉപയോഗിച്ച കാര്‍ലോ അക്കുത്തിസിനെ മാര്‍പാപ്പ വിശുദ്ധനായി...

പ്രധാനമന്ത്രിയെ ഇന്ന് ബിജെപി എംപിമാരും നേതാക്കളും ആദരിക്കും; ആദരം ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന്

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ബിജെപി എംപിമാരും...

Topics

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനി ചികിത്സയിൽ

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 56 കാരിയായ...

വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണയാത്ര ഈ മാസം 13ന് ആരംഭിക്കും; തിരുച്ചിറപ്പള്ളിയില്‍ നിന്ന് തുടക്കം

തമിഴക വെട്രിക് കഴകം അധ്യക്ഷന്‍ വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണയാത്ര ഈ മാസം...

കാര്‍ഷിക സര്‍വകലാശാല; ഒറ്റയടിക്ക് ഫീസ് ഇരട്ടിയിലേറെയാക്കി വര്‍ധിപ്പിച്ചു

തൃശ്ശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ സെമസ്റ്റര്‍ ഫീസ് കുത്തനെ ഉയര്‍ത്തി. പിഎച്ച്ഡി,...
spot_img

Related Articles

Popular Categories

spot_img