കായിക പരിശീലന പരിപാടി ‘കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025’ സമാപിച്ചു; രണ്ടു ഘട്ടമായി പരിശീലനം നൽകിയത് 187 കോച്ചുകൾക്ക്

കായിക പരിശീലകരുടെ പരിശീലന പരിപാടിയായ ‘കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025’ ന് സമാപിച്ചു. കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. സായി എല്‍എന്‍സിപിയില്‍ രണ്ടു ഘട്ടങ്ങളായി നടന്ന പരിശീലന പരിപാടിയില്‍ സംസ്ഥാനത്തെ വിവിധ കായിക വിഭാഗങ്ങളെ പ്രതിനിധീകരിച്ച 187 കോച്ചുമാര്‍ പങ്കെടുത്തു.

ജൂലായ് ഏഴിന് ആരംഭിച്ച് 11 അവസാനിച്ച ആദ്യ ബാച്ചില്‍ 88 പേരും, 14 ആരംഭിച്ച് 18ന് അവസാനിച്ച രണ്ടാം ബാച്ചില്‍ 99 പേരും പങ്കെടുത്തു. രാജ്യത്തെ കായികമേഖലയിലെ പ്രഗല്‍ഭരായ കോച്ചുമാരും വിഷയ വിദഗ്ധരായ റിസോഴ്‌സ് പേഴ്‌സണ്‍മാരുമാണ് 10 ദിവസം നീണ്ടു നിന്ന പരിശീലന പരിപാടിയില്‍ ക്ലാസുകള്‍ നയിച്ചത്.

പരിശീലന സെഷനുകള്‍ മികച്ച അനുഭവമായി മാറിയെന്ന് പരിശീലനം നേടിയ കോച്ചുമാര്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ മെയ് മാസങ്ങള്‍ അടങ്ങുന്ന സമ്മര്‍ അവധി കാലഘട്ടത്തില്‍ ഇത്തരത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചാല്‍ കൂടുതല്‍ മികവുറ്റതാക്കാം എന്ന് പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സായി മുന്‍കൈയെടുത്ത് ഇന്ത്യയില്‍ തന്നെ വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കുന്ന വിദേശ കോച്ചുമാരുടെ സേവനവും ഇത്തരം പരിപാടികള്‍ ഉള്‍പ്പെടുത്തണമെന്ന് പരിശീലനത്തിനെത്തിയ കോച്ചുമാരും അഭിപ്രായപ്പെട്ടു.

അവസാന ദിവസമായ വെള്ളിയാഴ്ച രാവിലെ ഫിറ്റ്‌നെസ് ടെസ്റ്റും, ഡോ. സോണി ജോണ്‍ (മത്സരങ്ങള്‍ക്കുള്ള മനഃശാസ്ത്രപരമായ തയ്യാറെടുപ്പുകള്‍), ഡോ. എ കെ ഉപ്പല്‍ (സ്‌പോര്‍ട്‌സ് ടെക്‌നോളജി ) എന്നീ സെഷനും സംഘടിപ്പിച്ചു. ആദ്യ ബാച്ചില്‍, എക്‌സര്‍സൈസ് ഫിസിയോളജി ഡോ. പ്രലയ് മജുംദാര്‍, മത്സരങ്ങള്‍ക്കുള്ള മനഃശാസ്ത്രപരമായ തയ്യാറെടുപ്പുകള്‍ ഡോ. സോണി ജോണ്‍, വോളിബോളില്‍ ഡോ. സദാനന്ദന്‍ & ഡോ. എം.എച്ച്. കുമാര, ബാസ്‌കറ്റ്‌ബോള്‍ കല്‍വ രാജേശ്വര റാവു, ഹോക്കി ഹരേന്ദര്‍സിംഗ്, ഖോഖോ മിസ് ത്യാഗി, കബഡി രാംവീര്‍ ഖോഖര്‍, മറ്റ് ഗെയിമുകള്‍/ഇവന്റ് സ്‌ട്രെങ്ന്ത് & കണ്ടീഷനിങ്ങും അക്ഷയ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു.

Hot this week

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

പാക് അതിര്‍ത്തിയില്‍ ‘ തൃശൂല്‍ ‘; സൈനികാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ; വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പാകിസ്താന്‍

പാക് അതിര്‍ത്തിയില്‍ സൈനികഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ. സര്‍ ക്രീക്ക് മുതല്‍...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം...

Topics

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം...

മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്ഥിരീകരണം; സ്വർണം വാങ്ങിയെന്ന് ബല്ലാരിയിലെ വ്യാപാരി

ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് കണ്ടെത്തൽ. പോറ്റിയിൽ...

കേദാർനാഥ് യാത്ര മുടക്കാതെ സാറ അലി ഖാന്‍;”എന്നെ ഞാനാക്കിയതിന് നന്ദി”

യാത്രകളും ലോകം ചുറ്റിക്കാണുന്നതും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബോളിവുഡ് നടി സാറ...

ആർജെഡി വന്നാൽ ജം​ഗിൾരാജ് എന്ന് എൻഡിഎ; ബിഹാറിൽ തേജസ്വിക്കും മഹാഗഡ്ബന്ധനും വെല്ലുവിളികളേറെ

ബീഹാറിൽ മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചെങ്കിലും കാത്തിരിക്കുന്നത് വലിയ...
spot_img

Related Articles

Popular Categories

spot_img