മോട്ടോർ വാഹന വകുപ്പിൻ്റെ പരിവാഹൻ ആപ്പിൻ്റെ പേരിൽ സൈബർ തട്ടിപ്പ് അന്വേഷണം അടുത്ത തലത്തിലേക്ക്. തട്ടിപ്പ് നടത്തിയ രണ്ടംഗ സംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും.
ഉത്തർപ്രദേശ് സ്വദേശികളായ അതുൽകുമാർ സിങ്, മനീഷ് സിങ് എന്നിവരെ ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിൻ്റെ ആവശ്യം. തട്ടിപ്പിൻ്റെ മാസ്റ്റർ ബ്രെയിൻ ആയ 16കാരന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇയാളെ ഉടൻ എറണാകുളത്തെ സൈബർ പൊലീസ് സ്റ്റേഷനിൽ ഹാജരാകും. പ്രതികളെ ചോദ്യം ചെയ്യുന്നതു വഴി കൂടുതൽ അറസ്റ്റിലേക്ക് കടക്കാം എന്ന നിലപാടിലാണ് പൊലീസെന്നാണ് ലഭ്യമാകുന്ന സൂചന.
2700 ഓളം പേരാണ് പരിവാഹന്‍ സൈറ്റിൻ്റെ മറവില്‍ നടന്ന തട്ടിപ്പിന് ഇരയായത്. കേരളത്തിൽ നിന്ന് മാത്രം 500ഓളം തട്ടിപ്പുകളില്‍ നിന്നായി 45 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയത്. പരിവാഹകൻ സൈറ്റിൻ്റെ പേരിൽ വാട്സാപ്പിൽ ലിങ്ക് അയച്ചു നൽകിയാണ് പ്രതികള്‍ പണം തട്ടിയിരുന്നത്.