കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധം തുടരുമെന്ന് തൃശൂർ, ഇരിങ്ങാലക്കുട രൂപതകൾ

ന്യാസ്ത്രീകളുടെ അറസ്റ്റിലും ന്യൂന പക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിലും പ്രതിഷേധം തുടരുമെന്ന് തൃശൂർ, ഇരിങ്ങാലക്കുട രൂപത. കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരായ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ തയ്യാറാക്കിയ ഇടയലേഖനം നാളെ പള്ളികളിൽ വായിക്കുമെന്ന് അതിരൂപതയുടെ ഇടയലേഖനത്തിൽ വ്യക്തമാക്കി.

വൈദികരെയും സന്യാസി സമൂഹത്തെയും സഭാ ജനങ്ങളെയും പങ്കടുപ്പിപ്പ് ചാലക്കുടിയിൽ നാളെ പ്രതിഷേധ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജാമ്യം ലഭ്യമായാലും നിയമക്കുരിക്കൂലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാർഹമാണ്. കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രസർക്കാരോ ഛത്തീസ്ഗഡ് സർക്കാരോ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നതും നിരാശാജനകമാണെന്നും ഇടയലേഖനത്തിൽ കുറിച്ചിട്ടുണ്ട്.

രാജ്യത്തെ നിയമങ്ങൾക്കും മതസ്വാതന്ത്രത്തിനും എതിരായി വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതും അന്യായമായി തടവിൽ വയ്ക്കുന്നതും ആൾക്കൂട്ടവിചാരണ നടത്തുന്നതും എതിർക്കപ്പെടേണ്ടതാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ അടിച്ചമർത്തലുകളെ മുളയിലെ നിയന്ത്രിക്കണമെന്നും ഇടയ ലേഖനത്തിൽ പരമാർശിക്കുന്നുണ്ട്.

ജാമ്യം ലഭിച്ചത് കൊണ്ട് പരിഹാരമായില്ലെന്ന് സഭാ വക്താവ് ജോസ് തളിയത്ത് ന്യൂസ് മലയാളത്തോട് പറഞ്ഞു. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ എന്താണ് എന്ന് ക്രൈസ്തവർക്ക് ബോധ്യമുണ്ട്. ബിഷപ്പ് പോളി കണ്ണൂക്കാടൻ പുറത്തിറക്കിയ ഇടയലേഖനം മുഴുവൻ പള്ളികളിലും വായിക്കും.

ക്രൈസ്തവർക്കും ന്യൂപക്ഷങ്ങൾക്കും എതിരായ രാജ്യത്തെ നിലവിലെ സാഹചര്യം സഭാ ജനങ്ങളെ ബോധ്യപ്പെടുത്തിനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കന്യാസ്ത്രീകളുടെ അറസ്റ്റ് സഭയുടെ പൊതു വികാരം എന്ന നിലയിൽ എല്ലാവരെയും ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ജോസ് തളിയത്ത് പറഞ്ഞു.

Hot this week

ഇറാനെ ആക്രമിക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റുമാർ വിസമ്മതിച്ചപ്പോൾ  ട്രംപ് സമ്മതിച്ചു; വെളിപ്പെടുത്തലുമായി ജോൺ കെറി

ഇറാനെതിരെ സൈനിക നടപടി വേണമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആവശ്യം...

മാത്യു പെറിയുടെ മരണം: ‘കെറ്റാമൈൻ ക്വീൻ’ ജസ്‌വീൻ സംഘയ്ക്ക് 15 വർഷം തടവ്

പ്രശസ്ത ഹോളിവുഡ് നടൻ മാത്യു പെറിയുടെ മരണത്തിന് കാരണമായ മയക്കുമരുന്ന് എത്തിച്ചുനൽകിയ...

ലോസ് ഏഞ്ചൽസിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്; കൂറ്റൻ പണിമുടക്കിന് അധ്യാപകരും ജീവനക്കാരും

ശമ്പള വർദ്ധനവും മെച്ചപ്പെട്ട സേവന വ്യവസ്ഥകളും ആവശ്യപ്പെട്ട് ലോസ് ഏഞ്ചൽസിലെ പൊതുവിദ്യാലയങ്ങളിൽ...

ബഹിരാകാശത്ത് പുതിയ അധ്യായം: ചന്ദ്രയാത്ര കഴിഞ്ഞ് ഓറിയോൺ പേടകം സുരക്ഷിതമായി സമുദ്രത്തിലിറങ്ങി

മനുഷ്യരാശിയുടെ ചന്ദ്രനിലേക്കുള്ള മടക്കയാത്രയിൽ നിർണ്ണായകമായി ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയായി....

അമേരിക്കയിലെ ഇന്ത്യൻ പൗരന്മാർക്ക് സഹായഹസ്തം നീട്ടി ന്യൂയോർക്ക് കോൺസുലേറ്റ്

അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട്...

Topics

സീറോ-മലബാർ യൂഖറിസ്റ്റിക് കോൺഗ്രസ് 2025 സ്മരണിക ‘സിബാച്’ ചിക്കാഗോയിൽ പ്രകാശനം ചെയ്തു

ചിക്കാഗോ സെൻറ്  തോമസ് സിറോ-മലബാർ കത്തീഡ്രൽ ദേവാലയത്തിൽ 2025-ലെ സിറോ-മലബാർ യൂഖറിസ്റ്റിക്...

ശാന്തി ഡി-അഡിക്ഷൻ സെന്ററിന് ആംബുലൻസ് നൽകി ഫെഡറൽ ബാങ്ക്

 സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ശാന്തി ഡി-അഡിക്ഷൻ സെന്ററിന് ഫെഡറൽ ബാങ്ക്...

ഐ.പി.എൽ ആവേശം പുതുപ്പള്ളിയിലേക്ക്; ഫാൻ പാർക്കുകളുടെ രണ്ടാം ഘട്ട പട്ടിക ബി.സി.സി.ഐ പ്രഖ്യാപിച്ചു

ടാറ്റാ ഐ.പി.എൽ 2026-ന്റെ ആവേശം രാജ്യത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി...
spot_img

Related Articles

Popular Categories

spot_img